മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍, ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് മാനേജര്‍, ആറ് തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

ഏഴാം ക്ലാസ് മുതൽ കെമിക്കൽ എൻജിനീയറിങ്,മെഡിക്കൽ ബിരുദം ഉള്ളവർക്ക് വരെ സർക്കാർ ജോലി, ഏപ്രിൽ 29 വരെ അപേക്ഷിക്കാം
Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29file
Updated on
3 min read

സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ ഗാർഡ്/ വാച്ചർ, സെയിൽസ്മാൻ, അസിസ്റ്റന്റ് മാനേജര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറൽ സർജറി, ദന്തൽ ഹൈജീനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരളാ പി എസ് സി ഏപ്രിൽ മാസത്തെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഈ വിജ്ഞാപന പ്രകാരം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഈ മാസം 29 വരെ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ റിക്രൂട്ട്മെന്റും എൻ സി എ റിക്രൂട്ട്മെന്റും ഉൾപ്പടെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എല്ലാ തസ്തികകളിലും നിലിവുള്ള ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലെ പരമാവധി കാലാവധി മൂന്ന് വർഷമാണ്. ഈ കാലയളവിനുള്ളിൽ വരുന്ന സ്ഥിരം നിയമനങ്ങൾ ഈ പട്ടികയിൽ നിന്നായിരിക്കും.

Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
കരൂർ വൈശ്യ ബാങ്കിൽ 50 തസ്തികകളിലായി 1284 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

സ്ഥാപനം/ വകുപ്പ്, തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ അറിയാം

സ്ഥാപനം : ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍)

ശമ്പളം : 20,740 – 36,140 രൂപ സ്കെയിൽ

ഒഴിവുകളുടെ എണ്ണം : 02 (രണ്ട്)

നിയമന രീതി : നേരിട്ടുള്ള നിയമനം (ജനറൽ റിക്രൂട്ട്മെന്റ്)

പ്രായപരിധി : 18 – 40 വയസ്സ് ( ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986 നും 01.01.2008 നും ഇടയില്‍ ജനിച്ചവരായിരിക്കണം -രണ്ടു തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കും, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

ടൈറ്റാനിയത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവര്‍ ആദ്യത്തെ പ്രൊവിഷണല്‍ നിയമനക്കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കില്‍ അവരുടെ പ്രൊവിഷണല്‍ സര്‍വ്വീസിന്റെ ദൈര്‍ഘ്യത്തോളം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്. എന്നാല്‍ പരമാവധി അഞ്ചുവര്‍ഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. സ്ഥാപനത്തില്‍ റഗുലര്‍ ഉദ്യോഗം വഹിക്കുന്നവര്‍ക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണല്‍ സര്‍വ്വീസുള്ളവര്‍ സര്‍ വ്വീസിന്റെ ദൈര്‍ഘ്യം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. അവര്‍ റഗുലര്‍ സര്‍വ്വീസിലല്ല ജോലി നോക്കിയിരുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം പറഞ്ഞിരിക്കണം

Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
ബിഎസ്‌സി ബിരുദധാരികൾക്ക് ഐസിഎആറിൽ സ്റ്റൈപൻഡോടെ അപ്രന്റീസ് ആകാം, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

യോഗ്യത :

കെമിക്കല്‍ എന്‍ജിനിയറിങ് ബിരുദം.

അഭികാമ്യമായ അധിക യോഗ്യത

കെമിക്കല്‍ എന്‍ജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം/ബിസിനസ്സ് മാനേജ്മെന്റില്‍ പി ജി ഡിപ്ലോമ.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29 (29.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

തസ്തിക : അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറൽ സർജറി

ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

ഒഴിവുകളുടെ എണ്ണം : വിശ്വകർമ - 01 (ഒന്ന്)

പ്രായപരിധി : 22-50. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1976 നും 01.01.2004 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം രണ്ട് തീയതികളും ഉൾപ്പെടെ).

യോഗ്യത : എംഎസ് /ഡി എന്‍ ബി ജനറൽ സർജറി.

ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ഒരു അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറൽ സർജറിയിൽ ഒരു വര്‍ഷത്തെ സീനിയര്‍ റെസിഡന്റ് ആയുളള പ്രവൃത്തി പരിചയം.

Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29 (29.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ.ബുധനാഴ്ച അവധി ദിവസമാണെങ്കിൽ അതിനു തൊട്ടടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കും

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

വകുപ്പ് : ആരോഗ്യം

തസ്തിക: ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II

ശമ്പളം : 35,600 - 75,400 രൂപ സ്കെയിൽ

ഒഴിവുകളുടെ എണ്ണം : ധീവര – 01 (ഒന്ന്)

പ്രായപരിധി : 18-43. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1983 - നും 01.01.2008 - നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ).

യോഗ്യത :

എസ് എസ് എൽ സിയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

തിരുവനന്തപുരം ഡെന്റൽ കോളേജിൽ നടത്തുന്ന ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29 (29.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
ആയുധ നിർമാണ ഫാക്ടറിയിൽ ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഏപ്രിൽ 10

സ്ഥാപനം : കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്

തസ്തിക : ഗാർഡ്

ശമ്പളം : 16,500 – 35,700 രൂപ സ്കെയിൽ

ഒഴിവുകളുടെ എണ്ണം : പട്ടിക ജാതി - 01 (ഒന്ന്)

പ്രായപരിധി : 21-50 വയസ്സ് (ഉദ്യോഗാര്‍ത്ഥികള്‍ 02.01.1976-നും 01.01.2005- നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉള്‍പ്പെടെ)

യോഗ്യത :

i) ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം.

ii) കരസേന/നാവികസേന/വ്യോമ സേന എന്നിവയിലേതെങ്കിലും വിഭാഗത്തിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള സേവന പരിചയം.

iii) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29 (29.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം വിജ്ഞാപനം ഇവിടെ വായിക്കാം.

Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

സ്ഥാപനം: കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ-ഓപ്പ റേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാൻടെക്സ്)

തസ്തിക : സെയിൽസ് മാൻ ഗ്രേഡ്-II/സെയിൽസ് വിമൺ ഗ്രേ ഡ്-II

ശമ്പളം : 4,630-7,000 രൂപ സ്കെയിൽ

ഒഴിവുകളുടെ എണ്ണം : ഈഴവ/തിയ്യ /ബില്ലവ - 01 (ഒന്ന്) (സൊസൈറ്റി വിഭാഗം)

പ്രായം : 18-50 വയസ്സ് (ഉദ്യോഗാര്‍ത്ഥികള്‍ 02/01/1976 നും 01/01/2008 നുമിടയില്‍ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ).

നിയമന രീതി : കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ-ഓപ്പ റേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാൻടെക്സ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ള ഈഴവ/തിയ്യ /ബില്ല വിഭാഗത്തിൽ നിന്നുള്ള നിയമനം

യോഗ്യത :

അപേക്ഷകർ : കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ-ഓപ്പ റേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ മെമ്പർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത റഗുലർ സർവീസ് ഉണ്ടായിരിക്കണം.

പത്താംക്ലാസ് പാസായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29 (29.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

Kerala PSC recruitment 2026 apply online Assistant Professor Assistant Manager posts before April 29
സമയം നീട്ടി നൽകി സായി;323 അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം

വകുപ്പ്/സ്ഥാപനം : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / കോര്‍പ്പറേഷന്‍ ‍/ ബോര്‍ഡുകൾ

തസ്തിക : സെക്യൂരിറ്റി ഗാര്‍‌ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് - II/ വാച്ചര്‍ ഗ്രേഡ് - II

ശമ്പളം : ഈ തസ്തികയ്ക്ക് അതത് സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്.

ഒഴിവുകളുടെ എണ്ണം : SCCC - 01 (ഒന്ന്)

പ്രായ പരിധി : 18-50 വയസ്സ്( ഉദ്യോഗാര്‍ത്ഥികള്‍ 02.01.1976-നും 01.01.2008 - നും ഇടയില്‍ ജനിച്ചവരായിരിക്കണം.രണ്ടു തീയതികളും ഉള്‍പ്പെടെ) .

യോഗ്യത :

ഏഴാം ക്ലാസ് (പുതിയത്) പാസായിരിക്കണം, അല്ലെങ്കില്‍ തത്തുല്യം.

കര/ നാവിക / വ്യോമ സേന എന്നിവയിലേതെങ്കിലും വിഭാഗത്തിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള സേവന പരിചയം ഉണ്ടായിരിക്കണം.

സൈക്കിൾ സവാരി അറിഞ്ഞിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29 (29.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം.

Summary

Job Alert: Kerala PSC invites online applications for Assistant Professor in the Medical Education Department and Assistant Manager at Titanium along with other posts. Apply online before April 29.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com