സമയം നീട്ടി നൽകി സായി;323 അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം

26 കായിക ഇനങ്ങളിലായി 323 അസിസ്റ്റന്റ് കോച്ച് തസ്തികകളിലാണ് ഒഴിവുകളുള്ളത്.
Sports Authority of India assistant coach recruitment 2026 deadline extended for 323 vacancies apply online before April 21
SAI extends deadline for 323 Assistant Coach recruitment, giving candidates time until April 21 to apply.sports.kite.kerala.gov.in
Updated on
2 min read

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി-SAI)യിൽ അസിസ്റ്റന്റ് കോച്ച് തസ്തികകളിലേക്കുള്ള നിരവധി ഒഴിവുകൾ നികത്തുന്നതിന് അപേക്ഷയുടെ കാലാവധി നീട്ടി.

സായിയിൽ നിലവിൽ ഒഴിവുള്ള 323 അസിസ്റ്റന്റ് കോച്ച് തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്. വിവിധ കായിക ഇനങ്ങളിലാണ് അസിസ്റ്റന്റ് കോച്ചുമാരെ നിയമിക്കുന്നത്.

നേരത്തെ ജനുവരി 16 ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 15 വരെയായിരുന്നു അപേക്ഷിക്കാനുള്ള കാലയളവ്. എന്നാൽ, മാർച്ച് 25 ന് പ്രസീദ്ധീകരിച്ച അനുബന്ധ വിജ്ഞാനപനത്തിലൂടെ ഈ തസ്തികകളിലേക്കുള്ള അപേക്ഷ കാലയളവ് നീട്ടി നൽകിയത്.

Sports Authority of India assistant coach recruitment 2026 deadline extended for 323 vacancies apply online before April 21
ഇന്ത്യ ഗവൺമെന്റ് മിന്റിൽ വിവിധ തസ്തികകളിലായി 94 ഒഴിവുകൾ,ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യയിലുടനീളമുള്ള വിവിധ റീജിയണൽ സെന്ററുകൾ/നാഷണൽ സെന്റർ ഓഫ് എക്സലൻസസ്/ട്രെയിനിങ് സെന്ററുകളിൽ ലെവൽ 6 ലെ അസിസ്റ്റന്റ് കോച്ചുകളായി നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ആകെ ഉള്ള 323 ഒഴിവുകളിൽ 33% സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒബിസി, എസ് സി, എസ് ടി, ഇഡബ്ല്യു എസ് വിഭാഗങ്ങൾക്കുള്ള നിയമാനുസൃത സംവരണവും ഈ തസ്തികകളിൽ ഉണ്ട്.

നീന്തൽ, അത്‌ലറ്റിക്സ്, സൈക്ലിങ്,ജിംനാസ്റ്റിക്സ്, ഗുസ്തി,ജൂഡോ,ടേബിൾ ടെന്നീസ്,ഷൂട്ടിങ് ബോക്‌സിങ്, ഫെൻസിങ്,ബാസ്കറ്റ്ബോൾ,വോളിബോൾ,ബാഡ്മിന്റൺ,ടെന്നീസ്,ഫീൽഡ് ഹോക്കി,ഫുട്ബോൾ,ഹാൻഡ്‌ബോൾ, കബഡി എന്നിങ്ങനെ 26 കായിക ഇനങ്ങളിലായാണ് 323 ഒഴിവുകളുള്ളത്.

പുതുക്കിയ തീയതി അനുസരിച്ച് ഏപ്രിൽ 21 വരെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റായ sportsauthorityofindia.nic.in വഴി ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാം.

Sports Authority of India assistant coach recruitment 2026 deadline extended for 323 vacancies apply online before April 21
മാസം 20,000 രൂപ സ്റ്റൈപൻഡ്, നാഷണൽ ഹൈവേ അതോറിട്ടിയിൽ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ചേരാം, വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)

തസ്തികയുടെ പേര്: അസിസ്റ്റന്റ് കോച്ച്

ഒഴിവുകളുടെ എണ്ണം: 323

ശമ്പളം : 35400- 112400 രൂപ സ്കെയിലിൽ

യോഗ്യത : SAI NS-NIS, പട്യാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ / വിദേശ സർവകലാശാലയിൽ നിന്നോ കോച്ചിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

അല്ലെങ്കിൽ ഒളിമ്പിക്സ്/പാരാലിമ്പിക്സ്/ഏഷ്യൻ ഗെയിംസ്/ലോക ചാമ്പ്യൻഷിപ്പിൽ പങ്കാളിത്തവും കോച്ചിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്‌സും

അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ്.

പ്രായപരിധി: 30 വയസ്സ് (01/02/2026 അടിസ്ഥാനമാക്കി) ( അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും)

Sports Authority of India assistant coach recruitment 2026 deadline extended for 323 vacancies apply online before April 21
പരീക്ഷയില്ല, എന്താണ് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പകരം ഏര്‍പ്പെടുത്തിയ ബദല്‍ മൂല്യനിര്‍ണ്ണയ രീതി?

അപേക്ഷാ ഫീസ്

പൊതുവിഭാഗം, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെട്ടവർ. 2500 രൂപ

സ്ത്രീ/എസ്‌സി/എസ്ടി/വിമുക്തഭടന്മാർ എന്നിവർ 2000 രൂപ

(ബാങ്ക് ചാർജുകളും ജിഎസ്ടി ഉൾപ്പെടെ)

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനായി പുതുക്കി നൽകിയ അവസാന തീയതി : ഏപ്രിൽ 21 വൈകുന്നേരം അഞ്ച് മണി

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

ഓരോ കായികഇനത്തിലും ഉള്ള ഒഴിവുകളും മറ്റ് വിവരങ്ങളും വിശദമായി വായിക്കാൻ സായി പ്രസിദ്ധീകരിച്ച ആദ്യ വിജ്ഞാപനം ഇവിടെ കാണാം

തീയതി പുതുക്കി നൽകി പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനം ഇവിടെ വായിക്കാം.

Summary

Job Alert: Sports Authority of India (SAI) extends the last date to apply for 323 Assistant Coach vacancies. Candidates who missed earlier can now apply until April 21. Check eligibility and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com