ഇന്ത്യ ഗവൺമെന്റ് മിന്റിൽ വിവിധ തസ്തികകളിലായി 94 ഒഴിവുകൾ,ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

ഐജിഎമ്മിലെ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ മിന്റുകളിലായാണ് ഒഴിവുകൾ
India Government Mint recruitment 2026 notification showing 94 vacancies for degree diploma ITI candidates applying online before April 27
India Government Mint (IGM) announces 94 job vacancies for Degree, Diploma, and ITI candidates with April 27 deadline.IGM
Updated on
2 min read

ഇന്ത്യാ ഗവൺമെന്റിന്റെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (SPMCIL)ന് കീഴിലെ മിന്റുകളിൽ വിവിധ തസ്തികതകളിലായി 94 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ യൂണിറ്റായ ഇന്ത്യ ഗവൺമെന്റ് മിന്റി (IGM) ലാണ് ഒഴിവുകൾ ഐജിഎമ്മിലെ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ മിന്റുകളിലായി 94 ഒഴിവുകളുള്ളാണ് ഉള്ളത്.

India Government Mint recruitment 2026 notification showing 94 vacancies for degree diploma ITI candidates applying online before April 27
മാസം 20,000 രൂപ സ്റ്റൈപൻഡ്, നാഷണൽ ഹൈവേ അതോറിട്ടിയിൽ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ചേരാം, വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം

സൂപ്പർവൈസർ (അസ്സേ, ടെക്നിക്കൽ ഓപ്പറേഷൻസ്-മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി), എൻഗ്രേവർ (ശിൽപ്പം/മെറ്റൽ വർക്ക്സ്), ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്, ജൂനിയർ ടെക്നീഷ്യൻ ( ലബോറട്ടറി അസിസ്റ്റന്റ്, ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ) എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യതയും താൽപ്പര്യവമുള്ളവർ ഓൺലൈൻ ആയി അപേക്ഷകൾ നൽകണം. ഇന്ന് പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27 ഉച്ചയ്ക്ക് 02.59 (14.59) വരെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിമുതൽ സജീവമായിട്ടുണ്ട്.

India Government Mint recruitment 2026 notification showing 94 vacancies for degree diploma ITI candidates applying online before April 27
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ 32 ഒഴിവുകൾ, ഏപ്രിലിൽ അഭിമുഖം വഴി നിയമനം

ശമ്പളം

സൂപ്പർവൈസർ (L-S1): 27,600–95,910 രൂപ സ്കെയിലിൽ

എൻഗ്രേവർ/ജൂനിയർ ഓഫീസ് അസിസ്റ്റന്റ്/ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്/ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്/ലാബ് അസിസ്റ്റന്റ് (L-B3/L-B4): ലെവൽ അടിസ്ഥാനമാക്കി 21,540–77,160 രൂപയും 23,910–85,570 രൂപയും സ്കെയിലിൽ

ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ,) (L-W1): 18,780–67,390 രൂപ സ്കെയിലിൽ

പ്രായപരിധി

സൂപ്പർവൈസർ: 18-30

എൻഗ്രേവർ: 18-28

ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 18-28

ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് :18-28

ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്: 18-28

ലബോറട്ടറി അസിസ്റ്റന്റ്: 18-28

ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഗോൾഡ്സ്മിത്ത്, മെൽറ്റർ, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ,) :18-25

India Government Mint recruitment 2026 notification showing 94 vacancies for degree diploma ITI candidates applying online before April 27
മെഡിക്കൽ, ടെക്നിക്കൽ പ്രൊഫഷണലാകാം, മെഡിക്കൽ ഫിസിസ്റ്റ് കോഴ്സിനെ കുറിച്ച് അറിയാം

യോഗ്യത

സൂപ്പർവൈസർ

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട സ്ട്രീമിൽ (കെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെറ്റലർജി) ഒന്നാം ക്ലാസ് ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത, അതായത് ബന്ധപ്പെട്ട വിഷയത്തിൽ ബി ടെക്/ബിഇ/ബി എസ്‌സി എൻജിനീയറിങ് .

എൻഗ്രേവർ (ശിൽപം/മെറ്റൽ വർക്ക്സ്)

അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ ഫൈൻ ആർട്‌സിൽ (ശിൽപം അല്ലെങ്കിൽ മെറ്റൽ വർക്ക്സ്) ബിരുദം

ജൂനിയർ ഓഫീസ് അസിസ്റ്റന്റ് ആൻഡ് ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിങ്ങിൽ നിർദ്ദിഷ്ട വേഗതയും

ജൂനിയർ ഹിന്ദി ടൈപ്പിസ്റ്റ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഹിന്ദി ടൈപ്പിങ്ങിൽ നിർദ്ദിഷ്ട വേഗതയും

ലബോറട്ടറി അസിസ്റ്റന്റ്

കെമിസ്ട്രി ഒരു പ്രധാന വിഷയമായി പഠിച്ച് 55% മാർക്കോടെ ബി എസ്‌സി ബിരുദം. നേടിയിരിക്കണം.

ജൂനിയർ ടെക്നീഷ്യൻ (എല്ലാ ട്രേഡുകളും)

അപേക്ഷകർക്ക് ബന്ധപ്പെട്ട ട്രേഡിൽ (ഫിറ്റർ/ടർണർ/ഇലക്ട്രീഷ്യൻ/കാർപെൻട്രി/മെൽറ്റർ/കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ/ഗോൾഡ്സ്മിത്ത്) NCVT/SCVT അംഗീകരിച്ച ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

India Government Mint recruitment 2026 notification showing 94 vacancies for degree diploma ITI candidates applying online before April 27
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാം, ഹിമാചൽപ്രദേശ് സർവകലാശാലയിൽ 25 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 27 ഉച്ചയ്ക്ക് 02.59 (14.59) വരെ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: The India Government Mint (IGM) has announced 94 vacancies across various posts. Candidates with qualifications such as Degree, Diploma, and ITI are eligible to apply online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com