മെഡിക്കൽ, ടെക്നിക്കൽ പ്രൊഫഷണലാകാം, മെഡിക്കൽ ഫിസിസ്റ്റ് കോഴ്സിനെ കുറിച്ച് അറിയാം

രോഗീപരിചണ രംഗത്തും സുരക്ഷാ മേഖലയിലും ഗവേഷണ, വ്യവസായ മേഖലകളിലും നിർണ്ണായക റോളുള്ള ജോലിയാണ് മെഡിക്കൽ ഫിസിസ്റ്റി​ന്റേത്
Medical Physicist course in India showing career opportunities in medical and technical healthcare fields
Medical Physicist course opens doors to careers in healthcare and advanced medical technology.Gemini AI representative purpose only
Updated on
3 min read

ലോകത്ത് തൊഴിൽ സാധ്യത ഉയർന്നു വരുന്ന മേഖലയാണ് മെഡിക്കൽ ഫിസിസ്റ്റ്. വളരെയധികം നൈപുണ്യം ആവശ്യമുള്ള, പരിശീലനം സിദ്ധിച്ച ആരോഗ്യ - സാങ്കേതിക രംഗങ്ങളെ സംയോജിപ്പിച്ച് പ്രവർത്തിക്കേണ്ട പ്രൊഫഷണൽ മേഖലയാണിത്.

ചികിത്സ, ഗവേഷണം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു മെഡിക്കൽ ഫിസിസ്റ്റ്. മെഡിക്കൽ ഫിസിസ്റ്റ് ആയി ജോലി ലഭിക്കുന്നതിന് അവശ്യം വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യതയാണ് മെഡിക്കൽ ഫിസിക്സിലെ പോസ്റ്റ് എം എസ് സി ഡിപ്ലോമ (പോസ്റ്റ് എം എസ്‌സി ഡിപ്ലോമ ഇൻ മെഡിക്കൽ ഫിസിക്സ്).

സർക്കാർ, സ്വകാര്യ ആശുപത്രികൾ, റേഡിയോതെറപ്പി കേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, റേഡിയോതെറപ്പി ഉപകരണ നിർമാണ് കമ്പനികൾ എന്നിവിടങ്ങളിൽ ഈ കോഴ്‌സ് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു.

Medical Physicist course in India showing career opportunities in medical and technical healthcare fields
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാം, ഹിമാചൽപ്രദേശ് സർവകലാശാലയിൽ 25 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

യോഗ്യതയുള്ള മെഡിക്കൽ ഫിസിസ്റ്റോ റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറോ (RSO) ആയി ജോലി ചെയ്യുന്നതിന് റെഗുലേറ്ററി ബോഡികൾ (ഇന്ത്യയിലെ അറ്റോമിക എനർജി റെഗുലേറ്ററി ബോർഡ്( AERB) ഭാഭാ അറ്റോമിക് റിസർച്ച് സെ​ന്റർ(BARC) പോലുള്ളവ) ആവശ്യപ്പെടുന്ന നിർബന്ധിത യോഗ്യതയാണ് ഈ മേഖലയിലെ സർട്ടിഫിക്കറ്റ്. ഡിപ്ലോമ കോഴ്സുകൾ.

ക്ലിനിക്കൽ രംഗത്ത് ലീനിയർ ആക്സിലറേറ്ററുകൾ പോലുള്ള ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കായി റേഡിയോതെറപ്പി ട്രീറ്റമെ​ന്റ് പ്ലാനിങ്, റേഡിയേഷൻ ഡോസിമെട്രി, ക്വാളിറ്റി അഷ്വറൻസ് (QA) എന്നിവയിലൂടെ സുരക്ഷിതമായ രോഗി പരിചരണം ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കാണ് മെഡിക്കൽ ഫിസിസിറ്റിന് ഉള്ളത്.

ചികിത്സാ മേഖലയിൽ, പ്രത്യേകിച്ച് കാൻസർ ആശുപത്രികളിൽ ഈ മേഖലയിലെ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യം അത്യാവശ്യമാണ്.

ആരോഗ്യ രംഗത്ത്, റേഡിയേഷൻ ഓങ്കോളജി പോലുള്ള റേഡിയേഷൻ ഉപകരണങ്ങളുടെ സുരക്ഷിതവും കൃത്യവുമായ ഉപയോഗം ഉറപ്പാക്കുന്ന, പ്രത്യേകിച്ച് കാൻസർ പരിചരണത്തിൽ, നിർണ്ണായക പങ്കുള്ളതും ഒരേ സമയം മെഡിക്കൽ, ടെക്നിക്കൽ രംഗങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന വിദഗ്ദരാണ് മെഡിക്കൽ ഫിസിസ്റ്റ് എന്ന് ചുരുക്കി പറയാം. എന്നാൽ ഈ മേഖലയിൽ മാത്രമല്ല ഇവരുടെ സേവനം ആവശ്യമായി വരുന്നത്.

Medical Physicist course in India showing career opportunities in medical and technical healthcare fields
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ റിസർച്ച് അസോസിയേറ്റ് ആകാം, 56 ഒഴിവുകൾ; ഏപ്രിൽ 14 നകം അപേക്ഷിക്കണം

ആശുപത്രി ജോലികൾക്ക് പുറമെ വൈവിധ്യമാർന്ന കരിയർ അവസരങ്ങൾ തുറന്നു നൽകുന്നതാണ് ഈ പോസ്റ്റ് എം എസ് സി ഡിപ്ലോമ കോഴ്സ്. മെഡിക്കൽ ഇമേജിങ്, റിസർച്ച് ആൻഡ് ഡെപലപ്മെ​ന്റ്, റേഡിയേഷൻ സെക്യൂരിറ്റി, റെഗുലേറ്ററി കംപ്ലൈൻസ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ മേഖലകളിലും ഈ കോഴ്സ് പാസായവർക്ക് അവസരങ്ങളുണ്ട്. .

മൾട്ടി ഡിസിപ്ലിനറി മേഖലയിലെ ഗവേഷണ സാധ്യതകളും ഈ കോഴ്സ് പഠിക്കുന്നവർക്ക് ലഭിക്കും. ഇമേജിങ് മേഖല, , പുതിയ റേഡിയേഷൻ തെറപ്പി ടെക്നിക്കുകൾ എന്നിവ പോലുള്ള കാൻസർ ചികിത്സിയിലെ എന്നീ രംഗങ്ങളിലൊക്കെ ഡോക്ടർമാരുമായും എൻജിനീയർമാരുമായും സഹകരിച്ച്, അത്യാധുനിക ഗവേഷണത്തിനുള്ള അവസരങ്ങൾ ലഭിക്കും.

മെഡിക്കൽ സയൻസിലെ സാങ്കേതിക, എൻജിനീയറിങ് മേഖലകളിൽ ഊന്നി നിന്നുകൊണ്ട് രോഗീപരിചരണം നിർവഹിക്കുക എന്ന റോൾ ഈ കോഴ്സ് പഠിച്ചവർക്ക് സാധിക്കും.

Medical Physicist course in India showing career opportunities in medical and technical healthcare fields
ബിരുദ വിദ്യാർത്ഥികൾക്ക് നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയിൽ ഇന്റേൺഷിപ്പ്

നിലവിൽ ആഗോള തലത്തിൽ തന്നെ ഈ പ്രൊഫഷണലുകളുടെ ആവശ്യം വളരെയധികമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ മാത്രമല്ല, ലോകത്തൊട്ടാകെ തൊഴിലവസരങ്ങൾ ലഭിക്കുന്ന ഒന്നാണ് മെഡിക്കൽ ഫിസിസ്റ്റ് എന്ന് കരിയർ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിൽ മെഡിക്കൽ ഫിസിസ്റ്റുകൾ മികച്ച ശമ്പളം ലഭിക്കുന്ന ജോലിയാണ്. ജോലിയിൽ പ്രവേശിച്ചു തുടങ്ങുന്നവർക്ക് പ്രതിവർഷം പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ ശരാശരി ശമ്പളം ലഭിക്കാവുന്ന ജോലിയാണ്.

കേരളത്തിൽ റീജീയണൽ കാൻസർ സെ​ന്റ്ർ, കേരളാ ആരോഗ്യ സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ ബാർക്, ചില യൂണിവേഴ്സിറ്റികൾ തുടങ്ങിയവർ ഈ മേഖലയിൽ പരിശീലനം നൽകുന്നുണ്ട്.

ഈ ഡിപ്ലോമ കോഴ്സിൽ റേഡിയേഷൻ ബയോളജി, ഡോസിമെട്രി, ഇമേജ് പ്രോസസ്സിങ് എന്നിവയിൽ സാധാരണ ഗതിയിൽ പ്രത്യേക പരിശീലനം നൽകാറുണ്ട്.

Medical Physicist course in India showing career opportunities in medical and technical healthcare fields
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രവേശനം, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കൊൽക്കത്തിയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി ഒരു വർഷത്തെ പോസ്റ്റ് എംഎസ് സി ഡിപ്ലോമ ഇൻ മെഡിക്കൽ ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. . കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി (സിഎൻസിഐ) സഹകരിച്ച് ഫിസിക്സ് വകുപ്പ് ആണ് ഈ കോഴ്സ് നടത്തുന്നത്.

മെഡിസിൻ, മെഡിക്കൽ ഗവേഷണം, അനുബന്ധ മേഖലകൾ എന്നിവയിൽ റേഡിയേഷന്റെയും റേഡിയോ ഐസോടോപ്പുകളുടെയും സുരക്ഷിതമായ ഉപയോഗത്തിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത കോഴ്സാണ് പോസ്റ്റ് എം എസ്‌സി. ഡിപ്ലോമ ഇൻ മെഡിക്കൽ ഫിസിക്സ്. റേഡിയേഷൻ ഫിസിക്സ്, റേഡിയേഷൻ ബയോളജി, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ട്രീറ്റ്മെ​ന്റ് പ്ലാനിങ്, ഡോസിമെട്രി എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

താൽപ്പര്യമുള്ളവർക്ക് മാർച്ച് 30 മുതൽ ഏപ്രിൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.ജാദവ്പൂർ യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകേണ്ടത്.

Medical Physicist course in India showing career opportunities in medical and technical healthcare fields
ഐഎസ്ആർഒയിൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്, ഏപ്രിൽ 12 വരെ അപേക്ഷിക്കാം

അഭിമുഖത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പട്ടിക മെയ് 22 ന് പ്രസിദ്ധീകരിക്കും.

ജൂൺ 16,17,18 തീയതികളിൽ അഭിമുഖം നടക്കും.

ജൂലൈ എട്ടിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 23 ന് പ്രവേശന നടപടികൾ പൂർത്തിയാക്കും. ജൂലൈ 28 ന് കോഴ്സ് ആരംഭിക്കും.

യോഗ്യത: ഫിസിക്സിൽ 60% മാർക്കോടെ എം എസ് എസിയും ബി എസ് സിയിൽ പ്രധാന വിഷയമായോ ( മേജർ) ഓണേഴ്സോ 60% അല്ലെങ്കിൽ തത്തുല്യമായി നിലയിൽ പാസായവർക്ക് അപേക്ഷിക്കാം. ആകെ പത്ത് സീറ്റാണ് ഉള്ളത്. അപേക്ഷാ ഫീസ് 500 രൂപയാണ്. കോഴ്സ് ഫീസ് 1,20,000 രൂപയും 18% ജി എസ്ടിയും.

ജാദവ്പൂർ യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് എംഎസ് സി ഡിപ്ലോമ ഇൻ മെഡിക്കൽ ഫിസിക്സ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും അപേക്ഷിക്കാനുമുള്ള ലിങ്ക് ഇവിടെ കാണാം.

Summary

Education News: Explore the Medical Physicist course and build a career as a medical and technical professional. Learn eligibility, scope, career opportunities, and salary details in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IFFCO Recruitment 2026 Engineering and Management Trainee Notification with Salary Details Apply Online
JEE Advanced 2026 registration start date April 23 last date May 2 IIT entrance exam application details
BSNL recruitment 2026 Senior Executive Trainee 120 vacancies last date extended to April 30 notification
PowerGrid recruitment 2026 notification for 660 non executive posts with salary details
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com