ഐഎസ്ആർഒയിൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്, ഏപ്രിൽ 12 വരെ അപേക്ഷിക്കാം

ഐ എസ് ആർ ഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്ററി (URSC)ലാണ് ഒഴിവുകൾ
ISRO URSC recruitment 2026 scientist engineer medical officer jobs apply online
ISRO URSC announces vacancies for Scientist, Engineer, and Medical Officer posts.URSC
Updated on
2 min read

ഐ എസ് ആർ ഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്ററി (URSC)ൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിലെ ഒഴിവ് നികത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 12 വരെ ഓൺലൈനായി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. www.isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ആണ് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ISRO URSC recruitment 2026 scientist engineer medical officer jobs apply online
ബാങ്ക് ഓഫ് ബറോഡയിൽ 104 ഒഴിവുകൾ,ബിരുദധാരികൾക്ക് ഡെപ്യൂട്ടി മാനേജർ, എവിപി തസ്തികകളിൽ നിയമനം; മാർച്ച് 27 മുതൽ അപേക്ഷിക്കാം

സയന്റിസ്റ്റ്/ എൻജിനീയർ ( ഗ്രേഡ് എസ് സി), സയന്റിസ്റ്റ്/ എൻജിനീയർ (ഗ്രേഡ് എസ് ഡി),മെഡിക്കൽ ഓഫീസർ ( ഗ്രേഡ് എസ് സി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ

തസ്തിക അടിസ്ഥാനമാക്കി ബി ഇ/ബി ടെക്, പിഎച്ച്ഡി, എം ബി ബിഎസ് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി തസ്തികകളനുസരിച്ച് 28 മുതൽ 35 വരെയാണ്.

ISRO URSC recruitment 2026 scientist engineer medical officer jobs apply online
വിദേശത്ത് പഠിക്കാൻ 25 ലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ്, മാർച്ച് 31 വരെ അപേക്ഷിക്കാം

തസ്തികയും യോഗ്യതയും പ്രവൃത്തി പരിചയവും

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി ഗ്രേഡ്):

കുറഞ്ഞത് 65% മാർക്കോടെ അല്ലെങ്കിൽ സിജിപിഎ 6.84 ഓടെയോ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ എൻജിനീയറിങ് / ഇൻഡസ്ട്രിയൽ മാനേജ്‌മെന്റ് / ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് / പ്രൊഡക്ഷൻ എൻജിനീയറിങ് അല്ലെങ്കിൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി ഇ/ബി ടെക് അല്ലെങ്കിൽ തത്തുല്യം .

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി) ,

തിൻ ഫിലിംസ് / മെറ്റീരിയൽ സയൻസ് / അപ്ലൈഡ് ഓപ്റ്റിക്സ് / മെറ്റലർജി എന്നിവയിലേതെങ്കിലും പിഎച്ച്ഡി, എം എസ്‌സി./എം ടെക്, ഈ യോഗ്യതകൾ നേടുന്നതിന് മുമ്പ് ബി ഇ./ബി ടെക്/ബി എസ്‌സി എന്നിവയിലേതെങ്കിലും പാസായിരിക്കണം. മാനദണ്ഡങ്ങൾ പ്രകാരം ഓരോ ഘട്ടത്തിലും കുറഞ്ഞത് 60% അല്ലെങ്കിൽ സിജിപിഎ 6.5 ഉണ്ടായിരിക്കണം.

മെഡിക്കൽ ഓഫീസർ (എസ് സി)

നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ്പും കുറഞ്ഞത് രണ്ടാം ക്ലാസോടെ എംബിബിഎസ്, നാഷണൽ മെഡിക്കൽ കമ്മീഷൻ / സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ എന്നിവയിൽ രജിസ്ട്രേഷനും രണ്ട് പ്രവൃത്തി വർഷത്തെ പരിചയവും.

ISRO URSC recruitment 2026 scientist engineer medical officer jobs apply online
50,000 രൂപ മുതൽ 1,20,940 രൂപ വരെ ശമ്പളം,ഐഡിബിഐ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

ശമ്പളം

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി ഗ്രേഡ്): 56,100 -1,77,500 രൂപ സ്കെയിലും അലവൻസുകളും

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി ഗ്രേഡ്): 67,100 – 2,08,700 രൂപ സ്കെയിലും അലവൻസുകളും

മെഡിക്കൽ ഓഫീസർ (എസ് സി ഗ്രേഡ്) : 56,100 -1,77,500 രൂപ സ്കെയിലും അലവൻസുകളും നോൺ പ്രാക്ടീസിങ് അലവൻസ് ആയി ശമ്പളത്തിന്റെ 20% ലഭിക്കും

പ്രായപരിധി (12.04.2026 അടിസ്ഥാനമാക്കി)

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി ഗ്രേഡ്): 28 വയസ്സ് വരെ

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി): 35 വയസ്സ് വരെ;

മെഡിക്കൽ ഓഫീസർ (എസ് സി) : 35 വയസ്സ് വരെ

(എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാർ/ഡിപ്പാർട്ട്‌മെന്റൽ തലത്തിൽ അപേക്ഷിക്കുന്നവർ എന്നിവർക്ക് നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ലഭിക്കും )

ISRO URSC recruitment 2026 scientist engineer medical officer jobs apply online
എച്ച്എൽഎൽ ലൈഫ് കെയറിൽ മെഡിക്കൽ, നോൺ-മെഡിക്കൽ തസ്തികകളിൽ നിരവധി ഒഴിവ്, മാർച്ച് 29 വരെ അപേക്ഷിക്കാം

തസ്തികയും ഒഴിവുകളുടെ എണ്ണവും

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി) : 02

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി): 01

മെഡിക്കൽ ഓഫീസർ (എസ് സി) : 01

ആകെ ഒഴിവുകളുടെ എണ്ണം : 04

എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 12

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: ISRO URSC invites applications for Scientist, Engineer, and Medical Officer posts. Apply online before April 12, 2026. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com