ബിരുദ വിദ്യാർത്ഥികൾക്ക് നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയിൽ ഇന്റേൺഷിപ്പ്

ഒരു മാസം മുതൽ മൂന്ന് മാസം വരെയാണ് ഹ്രസ്വകാല ഇന്റേൺഷിപ്പ് പ്രോഗ്രാമിലെ കാലയളവ്
National Biodiversity Authority internship  UG  students apply
National Biodiversity Authority internship program for UG studentsNBA
Updated on
1 min read

നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി (NBA) ഹ്രസ്വകാല ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ താൽപ്പര്യമുള്ള ബിരുദ വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഒരു മാസം മുതൽ മൂന്ന് മാസം വരെയാണ് ഹ്രസ്വകാല ഇന്റേൺഷിപ്പ് പ്രോഗ്രാമിലെ കാലയളവ്.

ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതിവിഭവ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള അതോറിറ്റി ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

National Biodiversity Authority internship  UG  students apply
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രവേശനം, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

പ്രോജക്ട് അടിസ്ഥാനത്തിലുള്ള പഠനത്തിലൂടെ എൻബിഎയുടെ വിവിധ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിക്കും.

യുവാക്കൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനും ജൈവവൈവിധ്യ അംബാസഡർമാരായി അവരെ വളർത്തിയെടുക്കാനും ഇന്റേൺഷിപ്പ് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ:

ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവർ

ബിരുദം പൂർത്തിയാക്കിയവർ

National Biodiversity Authority internship  UG  students apply
ഐഎസ്ആർഒയിൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്, ഏപ്രിൽ 12 വരെ അപേക്ഷിക്കാം

യോഗ്യതയും അപേക്ഷാ പ്രക്രിയയും

ബിരുദത്തിലെ ഒന്നാം വർഷം പൂർത്തിയാക്കിയ അപേക്ഷകർ അപേക്ഷിക്കുന്ന തീയതി വരെ പൂർത്തിയാക്കിയ എല്ലാ സെമസ്റ്ററുകളിലും/വർഷങ്ങളിലും 70% അല്ലെങ്കിൽ അതിൽ കൂടുതൽ മൊത്തെ മാർക്ക് നേടിയിരിക്കണം.

ബിരുദം പൂർത്തിയാക്കിയ അപേക്ഷകർ അവരുടെ മുഴുവൻ പ്രോഗ്രാമിലും 70% അല്ലെങ്കിൽ അതിൽ കൂടുതൽ ആകെ മാർക്ക് നേടിയിരിക്കണം.

വർഷം മുഴുവനും, രണ്ട് മാസം മുമ്പ് വരെ അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകർ അവർ പഠിക്കുന്ന അക്കാദമിക് സ്ഥാപനത്തിന്റെ യോഗ്യതയുള്ള അധികാരിയുടെ കത്ത് ഉൾപ്പടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്റേണിനെ തെരഞ്ഞെടുക്കുന്നത്,

National Biodiversity Authority internship  UG  students apply
ബാങ്ക് ഓഫ് ബറോഡയിൽ 104 ഒഴിവുകൾ,ബിരുദധാരികൾക്ക് ഡെപ്യൂട്ടി മാനേജർ, എവിപി തസ്തികകളിൽ നിയമനം; മാർച്ച് 27 മുതൽ അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ കോളേജ് സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് ഹാജരാക്കേണ്ടതുണ്ട്. മാർക്ക് ലിസ്റ്റുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുന്നത് ഇന്റേൺഷിപ്പ് റദ്ദാക്കുന്നതിന് കാരണമാകും.

പ്രായപരിധി: ഇന്റേൺഷിപ്പിന് ചേരുന്ന സമയത്ത് അപേക്ഷകർ 18 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

നോൺ-സ്റ്റൈപ്പൻഡറി (വേതനമില്ലാത്ത) ഇന്റേൺഷിപ്പാണ്.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള അപേക്ഷകർക്ക് എൻബിഎ യുടെ വെബ്‌സൈറ്റിൽ നിന്ന് ഇന്റേൺഷിപ്പ് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ തപാൽ വഴി സമർപ്പിക്കാം.

ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദമായ വിജ്ഞാപനം വായിക്കാനും അപേക്ഷ ഫോം ലഭിക്കാനുമുള്ള ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Education News: National Biodiversity Authority Internship . UG students can apply for this opportunity in biodiversity research and policy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com