

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 2026 അക്കാദമിക വർഷത്തെ എംബിഎ കോഴ്സുകൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സർവകലാശാല വിജ്ഞാപന പ്രകാരം കാലിക്കറ്റ് സർവകലാശാലയിലെ യൂണിവേഴ്സിറ്റി കാമ്പസിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് (DCMS) വകുപ്പിലും വകുപ്പിന് കീഴിലുള്ള സെൽഫ് ഫിനാൻസ് MBA സെന്ററുകളിലും (സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്) 2026-2027 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്റർ) എംബിഎ, എംബിഎ (ഹെൽത്ത് കെയർമാനേജ്‌മെന്റ്), എംബിഎ(ഇന്റർനാഷണൽ ഫിനാൻസ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാർട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓട്ടോണമസ് മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം ഒഴികെയുള്ള സ്ഥാപനങ്ങലിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
എംബിഎ (ഈവനിങ് പ്രോഗ്രാം - സെൽഫ് ഫിനാൻസിങ് - നാല് സെമസ്റ്റർ) പ്രവേശനത്തിനും അപേക്ഷകൾ ക്ഷണിച്ചു. ആവശ്യമായ എണ്ണം വിദ്യാർത്ഥികൾ ഏതെങ്കിലും കേന്ദ്രത്തിലെ ഈവനിങ് പ്രോഗ്രാമിനായി ചേർന്നില്ലെങ്കിൽ , ആ കേന്ദ്രത്തിൽ പ്രോഗ്രാം നടത്തുന്നതല്ല.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ വസര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 1020 രൂപ (എസ് സി, എസ് ടി വിഭാഗം- 350 രൂപ) ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.
ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യതാ മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ KMAT 2026/CMAT 2026/CAT November 2025 യോഗ്യത നേടിയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in MBA -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നൽകണം.
അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Proceed to Payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. അപേക്ഷാ ഫീസ് ഒടുക്കിയ ശേഷം പ്രിന്റ് ഔട്ട് എടുക്കണം. പ്രിന്റ് ഔട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകുകയുള്ളൂ. എന്നാൽ പ്രിന്റ്ഔട്ട് സർവകലാശാലയിലേക്ക് അയ്ക്കേണ്ടതില്ല.
അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെന്നുണ്ടെങ്കിൽ വൺ ടൈം എഡിറ്റ് (One time Edit) സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സൗകര്യം ഉപയോഗിക്കുമ്പോൾ കോഴ്സ് , കോളജ് എന്നീ സെലക്ഷനുകൾ നഷ്ടമാകുമെന്നതിനാൽ അവ വീണ്ടും നൽകി അപേക്ഷ പുനർസമർപ്പണം നടത്തണം.
ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ തീയതി തുടങ്ങിയവ യൂണിവേഴ്സിറ്റി വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം ബി എ പ്രവേശനം സംബന്ധിച്ച വിജ്ഞാപനം ഇവിടെ വായിക്കാം. കോഴ്സുകൾ, കോളജുകൾ, സ്ഥാപനങ്ങൾ എന്നിവ അതിൽ അറിയാം.
അപേക്ഷ സമർപ്പിക്കേണ്ടതും രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതുമായ അവസാന തീയതി : ഏപ്രിൽ 30
അപേക്ഷ സമർപ്പിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates