ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(ECIL )യിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അഭിമുഖം വഴിയാണ് നിയമനം.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് എൻജിനീയർ, ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ,സീനിയർ ആർട്ടിസാൻ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 32 ഒഴിവുകളാണ് ഉള്ളത്.
ഏപ്രിൽ 09, 18 തീയതികളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുക. മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സോണൽ ഓഫീസുകളിൽ വച്ചായിരിക്കും അഭിമുഖം.
ന്യൂഡൽഹി, ചണ്ഡീഗഡ്, ഫിറോസ്പൂർ, പത്താൻകോട്ട്, മുംബൈ, ബെംഗളൂരു, കൈഗ, കൂടംകുളം, കൽപ്പാക്കം, ചെന്നൈ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് എൻജിനീയർ ഓൺ കോൺട്രാക്റ്റ് (PE‑C), ടെക്നിക്കൽ ഓഫീസർ ഓൺ കോൺട്രാക്റ്റ് (TO‑C), അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ ഓൺ കോൺട്രാക്റ്റ് (APE‑C), സീനിയർ ആർട്ടിസാൻ ഓൺ കോൺട്രാക്റ്റ് (SA‑C) എന്നിങ്ങനെയായിരിക്കും നിയമനം.
കരാർ അടിസ്ഥാനത്തിലെ നിയമനം ആദ്യം ഒരു വർഷത്തേക്കായിരിക്കും. എന്നാൽ പ്രോജക്ട ആവശ്യകതളുടെ അടിസ്ഥാനത്തിൽ നാല് വർഷം വരെ നീട്ടാവുന്നതാണ്.
പ്രോജക്ട് എൻജിനീയർ: 14
ടെക്നിക്കൽ ഓഫീസർ: 08
അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ: 03
സീനിയർ ആർട്ടിസാൻ: 07
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇസിഇ/ഇടിസി/ഇഇഇ/ഇആൻഡ് ഐ/സിഎസ്ഇ/ഐടി/സിഎസ്ഐടി?മെക്കാനിക്കൽ/ഇലക്ട്രിക്കൽ തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മൊത്തം മാർക്കോടെ (എസ് സി/എസ് ടി വിഭാഗത്തിന് 50%) ബിഇ./ ബിടെക് എൻഡിടി ലെവൽ-II (കൂടംകുളത്തെ നിയമനത്തിന് )
പ്രവൃത്തി പരിചയം : കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം; ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം വരെയുള്ള അപ്രന്റീസ്ഷിപ്പും പരിചയമായി കണക്കാക്കുന്നു.
യോഗ്യത : ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇസിഇ/ഇടിസി/ഇഇഇ/ഇആൻഡ് ഐ/സിഎസ്ഇ/ഐടി എന്നിവയിൽ കുറഞ്ഞത് 60% മൊത്തം മാർക്കോടെ (എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 50%) ബിഇ/ബിടെക്. യോഗ്യതയും
പ്രവൃത്തി പരിചയം: കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയവും; ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിചയമായി കണക്കാക്കും.
യോഗ്യത : ഇസിഇ/ഇടിസി/ഇലക്‌ട്രോണിക്‌സ്/ഇഇഇ/ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ കുറഞ്ഞത് 60% മൊത്തം മാർക്കോടെ ( എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 50%) ഡിപ്ലോമ
പ്രവൃത്തി പരിചയം: അപ്രന്റീസ്ഷിപ്പ് ഉൾപ്പെടെ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയവും.
യോഗ്യത : ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ റേഡിയോ ആൻഡ് ടിവി ട്രേഡുകളിൽ ഐടിഐ പാസ്സായിരിക്കണം
പ്രവൃത്തി പരിചയം: ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റങ്ങൾ, കമ്മ്യൂണിക്കേഷൻ ഗാഡ്‌ജെറ്റുകൾ അല്ലെങ്കിൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ അറ്റകുറ്റപ്പണി/റിപ്പയർ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം (ഒരു വർഷം വരെ അപ്രന്റീസ്ഷിപ്പ് ഉൾപ്പെടെ) ഉണ്ടായിരിക്കണം.
പ്രോജക്ട് എൻജിനീയർ - പരമാവധി 33 വയസ്സ്;
ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ, സീനിയർ ആർട്ടിസാൻ - പരമാവധി 30 വയസ്സ്.
( അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടാകും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates