ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് എഡിറ്റർ, എഡിറ്റോറിയൽ അസിസ്റ്റന്റ് പോസ്റ്റുകളിലായി അകെ 17 ഒഴിവുകളാണ് ഉള്ളത്.
Assistant Editor Editorial Assistant Posts
NBT Recruitment 2026 Assistant Editor Editorial Assistant Posts AnnouncedNBT/x
Updated on
2 min read

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് എഡിറ്റർ, എഡിറ്റോറിയൽ അസിസ്റ്റന്റ് പോസ്റ്റുകളിലായി അകെ 17 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് മികച്ച അവസരമാണിത്. അപേക്ഷകൾ ഓഫ്‌ലൈൻ ആയി ഏപ്രിൽ 09 വരെ സമർപ്പിക്കാം.

Assistant Editor Editorial Assistant Posts
സമയം നീട്ടി നൽകി സായി;323 അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • അസിസ്റ്റന്റ് എഡിറ്റർ (ഇംഗ്ലീഷ്) — 03

  • അസിസ്റ്റന്റ് എഡിറ്റർ (ഇംഗ്ലീഷ് – കോമിക്സ്/ഗ്രാഫിക്, കോഫി ബുക്സ്)- 01

  • എഡിറ്റോറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ് – കോമിക്സ്/ഗ്രാഫിക് ബുക്സ്) — 02

  • എഡിറ്റോറിയൽ അസിസ്റ്റന്റ് (പ്രാദേശിക ഭാഷകൾ – മറാത്തി, കന്നഡ, ഗുജറാത്തി, മലയാളം, ഒഡിയ, തെലുങ്ക്) — 06 (ഓരോന്നിൽ 01 വീതം)

  • എഡിറ്റോറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) — 05

ആകെ ഒഴിവുകൾ — 17

Assistant Editor Editorial Assistant Posts
ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം; അകെ 300 ഒഴിവുകൾ

യോഗ്യതാ മാനദണ്ഡങ്ങൾ

  • അസിസ്റ്റന്റ് എഡിറ്റർ (ഇംഗ്ലീഷ്):
    അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും എം എ (ഇംഗ്ലീഷ്)/എം.ഫിൽ യോഗ്യതയും വേണം. കമ്മീഷനിങ്, കോപ്പി എഡിറ്റിങ്, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളിൽ 3–4 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

  • അസിസ്റ്റന്റ് എഡിറ്റർ
    ബിരുദത്തോടൊപ്പം എം.എ (ഇംഗ്ലീഷ്)/എം.ഫിൽ യോഗ്യത ആവശ്യമാണ്. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 3–4 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. കോമിക്സ്, ഗ്രാഫിക് ബുക്കുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിവയുടെ വിഷ്വലൈസേഷൻ, സ്ക്രിപ്റ്റിങ്, എഡിറ്റിങ് എന്നിവയിൽ മുൻ പരിചയം വേണം0

  • എഡിറ്റോറിയൽ അസിസ്റ്റന്റ്
    ബിരുദത്തോടൊപ്പം എം.എ (ഇംഗ്ലീഷ്)/എം.ഫിൽ യോഗ്യത വേണം. പ്രസാധന മേഖലയിൽ 1–2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കോമിക്സ്, കോമിക്സ്, ഗ്രാഫിക് ബുക്കുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിവയുടെ വിഷ്വലൈസേഷൻ, സ്ക്രിപ്റ്റിങ്, എഡിറ്റിങ് എന്നിവയിൽ മുൻ പരിചയം വേണം.

Assistant Editor Editorial Assistant Posts
ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനിൽ ജോലി, ഐടിഐ ,ഡിപ്ലോമ, ബിരുദം ഉള്ളവർക്ക് അവസരം; ഏപ്രിൽ 13 മുതൽ 28 വരെ വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം
  • എഡിറ്റോറിയൽ അസിസ്റ്റന്റ് (പ്രാദേശിക ഭാഷകൾ):
    ബിരുദത്തോടൊപ്പം ബന്ധപ്പെട്ട ഭാഷയിൽ മാസ്റ്റേഴ്സ് ഡിഗ്രി വേണം. ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ എഡിറ്റോറിയൽ വിഭാഗത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വിവർത്തനം, കോപ്പി എഡിറ്റിങ്, പ്രൂഫ് റീഡിങ്, മികച്ച രീതിയിൽ എഴുത്ത്-വായനാശേഷി നിർബന്ധം.

  • എഡിറ്റോറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്):
    ബിരുദത്തോടൊപ്പം മാസ്റ്റേഴ്സ് ഡിഗ്രി വേണം. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എഡിറ്റോറിയൽ വിഭാഗത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വിവർത്തനം, കോപ്പി എഡിറ്റിങ്, പ്രൂഫ് റീഡിങ്, മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽസ് നിർബന്ധം. അഡോബ്,പേജ്‌മേക്കർ, ഇൻഡിസൈൻ, പേജ് ഡിസൈനിങ്, ഡിടിപി , ടൈപ്‌സെറ്റിങ് എന്നിവ അറിഞ്ഞിരിക്കണം.

Assistant Editor Editorial Assistant Posts
പ്രതിരോധ വകുപ്പിൽ പെയ്ഡ് ഇന്റേൺഷിപ്പ്, എൻജിനിയറിങ്, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nbtindia.gov.in/writereaddata/jobattachment.pdf

Summary

NBT Recruitment 2026 Assistant Editor Editorial Assistant Posts Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com