

പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസി (ഇൻമാസ്- INMAS)ൽ പെയ്ഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എൻജിനീയറിങ്ങിൽ ബിരുദം,എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജനറൽ സയൻസസിൽ ബിരുദത്തിന് പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഇൻമാസ് INMAS ഇന്റേൺഷിപ്പ് പ്രോഗ്രാം ആറ് മാസത്തെ, സ്റ്റൈപൻഡ് സഹിതമുള്ള പരിശീലന സംരംഭമാണ്. വിദ്യാർത്ഥികൾക്ക് പ്രായോഗിക ഗവേഷണ അനുഭവം നൽകുക എന്നതാണ് ലക്ഷ്യം. പരിചയസമ്പന്നരായ സയന്റിസ്റ്റുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്യാധുനിക സൗകര്യങ്ങൾ ഉള്ള നിർദ്ദിഷ്ട പ്രോജക്ടുകളിൽ ഇന്റേണുകൾ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. .
റേഡിയേഷൻ കൗണ്ടർ മെഷേഴ്സ് , മിലിട്ടറി ന്യൂറോ സയൻസ്, അഡ്വാൻസ്ഡ് മെറ്റീരിയൽ സയൻസസ് തുടങ്ങിയ മേഖലകളിൽ പ്രതിരോധ ഗവേഷണവമായി ബന്ധപ്പെട്ട് ഇന്റേൺഷിപ്പിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
INMAS ഇന്റേൺഷിപ്പ് പ്രോഗ്രാം ആറ് മാസത്തെ, സ്റ്റൈപൻഡ് സഹിതമുള്ള പരിശീലന സംരംഭമാണ്. വിദ്യാർത്ഥികൾക്ക് പ്രായോഗിക ഗവേഷണ അനുഭവം നൽകുക എന്നതാണ് ലക്ഷ്യം. പരിചയസമ്പന്നരായ സയന്റിസ്റ്റുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്യാധുനിക സൗകര്യങ്ങൾ ഉള്ള നിർദ്ദിഷ്ട പ്രോജക്ടുകളിൽ ഇന്റേണുകൾ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.
ആറ് മാസം ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പിന് അവസരം ഇൻമാസി(INMAS) ൽ അവസരം ലഭിക്കുന്നത്. ബിരുദ വിദ്യാർത്ഥികൾക്കും എം എസ് സി, എംടെക് വിദ്യാർത്ഥികൾക്കുമാണ് അവസരം ലഭിക്കുന്നത്. രണ്ട് വിഭാഗങ്ങളിലായാണ് ഇന്റേൺഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. ബിരുദ വിഭാഗവും ബിരുദാനന്തര വിഭാഗവും.
ബിരുദ ഇന്റേൺഷിപ്പിന് ബിരുദത്തിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിദ്യാഭ്യാസ യോഗ്യത: പ്രസക്തമായ വിഷയത്തിൽ ബിഇ/ബി ടെക് അവസാന വർഷം (ഏഴാം/എട്ടാം സെമസ്റ്റർ) പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
PI-01-CS: കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ് / മെഷീൻ ലേണിങ്
ഒഴിവുകളുടെ എണ്ണം: ഒന്ന്
PI-02-LS: ബയോടെക്നോളജി / ബയോമെഡിക്കൽ എൻജിനീയറിങ്
ഒഴിവുകളുടെ എണ്ണം: ഒന്ന്
PI-03-കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് / മെറ്റീരിയൽ സയൻസ് എൻജിനീയറിങ് / നാനോ ടെക്നോളജി
ഒഴിവുകളുടെ എണ്ണം: ഒന്ന്
ബിരുദാനന്തര ഇന്റേൺഷിപ്പിന് അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിദ്യാഭ്യാസ യോഗ്യത: പ്രസക്തമായ വിഷയത്തിൽ എം എസ്‌സി./എം ടെക് അവസാന വർഷ (മൂന്നാം/നാലാം സെമസ്റ്റർ) പഠിക്കുന്നന്ന വിദ്യാർത്ഥികൾ ആയിരിക്കണം.
PI-04-CS: കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ് / മെഷീൻ ലേണിങ്
ഒഴിവുകളുടെ എണ്ണം:ഒന്ന്
PI-05-LS: ലൈഫ് സയൻസ് / ബയോടെക്നോളജി / ബയോമെഡിക്കൽ സയൻസസ് / മൈക്രോബയോളജി
ഒഴിവുകളുടെ എണ്ണം: രണ്ട്
PI-06-കെമിക്കൽ: കെമിസ്ട്രി / കെമിക്കൽ സയൻസസ് / കെമിക്കൽ എൻജിനീയറിങ് / കമ്പ്യൂട്ടേഷണൽ കെമിസ്ട്രി / മെറ്റീരിയൽ സയൻസ് / നാനോ ടെക്നോളജി
ഒഴിവുകളുടെ എണ്ണം:ഒന്ന്
PI-07-ഫാർമ: ഫാർമസ്യൂട്ടിക്സ് / ഫാർമക്കോളജി
ഒഴിവുകളുടെ എണ്ണം:ഒന്ന്
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ യോഗ്യതയുള്ളൂ.
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യോഗ്യതയില്ല.
പ്രായപരിധി: 28 വയസ്സിന് താഴെ.
അക്കാദമിക് യോഗ്യത മാർക്ക് : 75% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ 10 എന്ന സ്കെയിലിൽ അടിസ്ഥാനമാക്കി 7.5 സിജിപിഎ .
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം സ്റ്റൈപൻഡ്: 5000 രൂപ
രണ്ട് ഗഡുക്കളായാണ് സ്റ്റൈപൻഡ് നൽകുന്നത്. പരിശീലനത്തിന്റെ ആദ്യ മൂന്ന് മാസത്തെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം ആദ്യ ഗഡു നൽകും. ബാക്കി പിന്നീടും.
സർട്ടിഫിക്കറ്റ്: ആറ് മാസത്തെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതിന് ശേഷം സർട്ടിഫിക്കറ്റ് നൽകും.
ഇന്റേൺഷിപ്പ് കാലയളവ് : ആറ് മാസം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30
തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ് : മെയ് 15
ഇന്റേൺഷിപ്പ് പരിശീലനം ആരംഭിക്കുന്ന തീയതി: ജൂൺ ഒന്ന്
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഇമെയിൽ ആയും ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാം. അപേക്ഷയിൽ പോസ്റ്റ് കോഡും വിഭാഗവും രേഖപ്പെടുത്തിയിരിക്കണം.
ഇമെയിൽ വിലാസം : research-academic@gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates