മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനിയിൽ 33 ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം; ഏപ്രിൽ ആറിനകം അപേക്ഷിക്കണം

അപേക്ഷ ഓഫ് ലൈനായി തപാലിൽ വേണം സമർപ്പിക്കേണ്ടത്. സ്പീഡ് പോസ്റ്റിൽ അപേക്ഷ സമർപ്പിക്കണമെന്നാണ് മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Maharashtra Airport Development Company recruitment 2026 ,33 vacancies interview based selection India
MADC Recruitment 2026 notification for 33 vacancies through interview selectionMADC
Updated on
2 min read

മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (MADC- എംഎഡിസി) 33 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 13 തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്. ഇതിൽ സ്ഥിരം നിയമനവും കരാർ നിയമനവും ഉൾപ്പെടുന്നു.

എയർപോർട്ട് പ്രവർത്തനങ്ങൾ, സേഫ്റ്റി, എൻജിനീയറിങ്, ഫിനാൻസ്, പ്ലാനിങ എന്നിവയിലെ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), മാനേജർ (ടെർമിനൽ ഓപ്പറേഷൻസ്), സേഫ്റ്റി ഓഫീസർ, ഡെപ്യൂട്ടി പ്ലാനർ. ഡ്യൂട്ടി മാനേജർ, അസിസ്റ്റ​ന്റ് മാനേജർ,സീനിയർ മാനേജർ, അസിസ്റ്റ​ന്റ് അക്കൗണ്ട്സ് ക്ലാർക്ക്, അസിസ്റ്റ​ന്റ് അക്കൗണ്ട്സ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

Maharashtra Airport Development Company recruitment 2026 ,33 vacancies interview based selection India
ഐടിഐ പാസായവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് ആകാം, 240 ഒഴിവുകൾ; ഏപ്രിൽ മൂന്നിനകം അപേക്ഷിക്കാം

ആകെയുള്ള 13 തസ്തികകളിൽ ഏഴ് തസ്തികകളിൽ സ്ഥിരം നിയമനവും ആറ് തസ്തികകളിൽ കരാർ നിയമനവും നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷ ഓഫ് ലൈനായി തപാലിൽ വേണം സമർപ്പിക്കേണ്ടത്. സ്പീഡ് പോസ്റ്റിൽ അപേക്ഷ സമർപ്പിക്കണമെന്നാണ് മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

സ്പീഡ് പോസ്റ്റ് വഴി ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കും. ആ പട്ടികയിൽ നിന്നുള്ളവരെ വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. വ്യക്തിഗത അഭിമുഖം അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

ആകെയുള്ള 33 ഒഴിവുകളിൽ ഏഴ് തസ്തികകളിലെ സ്ഥിരം നിയമനങ്ങളിൽ 13 ഒഴിവുകളും ആറ് തസ്തികകളിലെ കരാർ നിയമനങ്ങളിൽ 20 ഒഴിവുകളുമാണ് ഉള്ളത്.

Maharashtra Airport Development Company recruitment 2026 ,33 vacancies interview based selection India
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ സയന്റിസ്റ്റ് തസ്തികയിൽ 243 ഒഴിവുകൾ, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

സ്ഥിരം നിയമനത്തിലേക്കുള്ള തസ്തികകളും ഒഴിവുകളുടെ എണ്ണവും

ചീഫ് സെക്യൂരിറ്റി ഓഫീസർ: 02

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ): 02

മാനേജർ (ടെർമിനൽ ഓപ്പറേഷൻസ്): 01

സേഫ്റ്റി ഓഫീസർ: 03

സീനിയർ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) :01

അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ : 02

സീനിയർ അക്കൗണ്ട്സ് ക്ലർക്ക്: 02

Maharashtra Airport Development Company recruitment 2026 ,33 vacancies interview based selection India
സമയം നീട്ടി നൽകി സായി;323 അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം

കരാർ നിയമനത്തിലുള്ള തസ്തികകളും ഒഴിവുകളുടെ എണ്ണവും

അസിസ്റ്റന്റ് മാനേജർ 1 (എയർസൈഡ് ഓപ്പറേഷൻസ്) : 02

അസിസ്റ്റന്റ് മാനേജർ 2 (എയർസൈഡ് ഓപ്പറേഷൻസ്): 05

അസിസ്റ്റന്റ് മാനേജർ - 2 (ടെർമിനൽ ഓപ്പറേഷൻസ്) : 07

ഡ്യൂട്ടി മാനേജർ - എയർസൈഡ് (സൂപ്പർവൈസർ) :02

ഡ്യൂട്ടി മാനേജർ - ടെർമിനൽ (സൂപ്പർവൈസർ) : 02

ഡെപ്യൂട്ടി പ്ലാനർ: 02

Maharashtra Airport Development Company recruitment 2026 ,33 vacancies interview based selection India
ഇന്ത്യ ഗവൺമെന്റ് മിന്റിൽ വിവിധ തസ്തികകളിലായി 94 ഒഴിവുകൾ,ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഏപ്രിൽ ആറ്

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഓൺലൈൻ അപേക്ഷാ ലിങ്ക് ലഭ്യമല്ല. ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ സിവിയുടെ ഹാർഡ് കോപ്പി നിർദ്ദിഷ്ട ഫോർമാറ്റിൽ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം സ്പീഡ് പോസ്റ്റ് വഴി അയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

Vice Chairman and Managing Director

Maharashtra Airport Development Company Ltd.

8th Floor, Centre-1, World Trade Centre – 1,

Cuffe Parade, Mumbai – 400 005

വിജ്ഞാപനം വിശദമായി വായിക്കാൻ

ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: Maharashtra Airport Development Company (MADC) has announced 33 job vacancies. Selection will be based on interview. Interested candidates can apply before April 6, 2026. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

RITES Assistant Manager and Resident Engineer vacancy 2026 salary details and online application deadline April 27
Indbank recruitment notification for Relationship Manager and Dealer posts in multiple Indian cities including Ernakulam
NMRC Recruitment 2026 Manager posts salary up to 2 lakh apply before April 30
IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com