നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറിയിൽ സയന്റിസ്റ്റ്/എൻജിനീയർ, ജൂനിയർറിസർച്ച് ഫെലോ നിയമനം. 15 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിൽ രണ്ട് ഗ്രേഡുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എസ് സി, എസ് ഡി ഗ്രേഡുകളിലാണ് ഈ വിഭാഗത്തിലെ ഒഴിവുകൾ.
National Atmospheric Research Laboratory NARL recruitment 2026 15 vacancies Scientist Engineer JRF India
NARL Recruitment 2026 notification for Scientist/Engineer and JRF postsNARL
Updated on
2 min read

നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി (NARL)യിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സയന്റിസ്റ്റ്.എൻജിനീയർ, ജൂനിയർറിസർച്ച് ഫെലോ (ജെ ആർഎഫ്) തസ്തികകളിലാണ് ഒഴിവുകളുള്ളത്.

സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിൽ രണ്ട് ഗ്രേഡുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എസ് സി, എസ് ഡി എന്നീ ഗ്രേഡുകളിലാണ് ഈ വിഭാഗത്തിലെ ഒഴിവുകൾ.

National Atmospheric Research Laboratory NARL recruitment 2026 15 vacancies Scientist Engineer JRF India
പ്ലംബർ മുതൽ ഹിന്ദി ട്രാന്‍സ്‌ലേറ്റർ വരെ ഒഴിവുകൾ, കേന്ദ്ര സർക്കാരിൽ ജോലി നേടാം; നിയമനം കേരളത്തിൽ

ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിൽ ഗവേഷണ, ശാസ്ത്ര മേഖലകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ് എൻ എ ആർ എല്ലിലെ ജോലി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി ( NARL ) ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമാണ് . അന്തരീക്ഷ ശാസ്ത്ര മേഖലയിലെ അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണങ്ങളിലാണ് ഈ സ്ഥാപനം ശ്രദ്ധയൂന്നുന്നത്.

1992 ൽ നാഷണൽ മെസോസ്ഫെറിക്-സ്ട്രാറ്റോസ്ഫെറിക്-ട്രോപ്പോസ്ഫെറിക് (MST) റഡാർ ഫെസിലിറ്റി (NMRF) എന്ന പേരിലാണ് ഈ ഗവേഷണ സ്ഥാപനം ആരംഭിച്ചത്. പിന്നീട് 2005 ൽ എൻ എം ആർ എഫി (NMRF) നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി (NARL) എന്ന പേര് നൽകി ഗവേഷണ സ്ഥാപനമാക്കി മാറ്റി.

National Atmospheric Research Laboratory NARL recruitment 2026 15 vacancies Scientist Engineer JRF India
മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനിയിൽ 33 ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം; ഏപ്രിൽ ആറിനകം അപേക്ഷിക്കണം

തസ്തികയും ഉയർന്ന പ്രായപരിധിയും

ജൂനിയർറിസർച്ച് ഫെലോ ജെആർഎഫ്: 28 വയസ്സ്

സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി) : 30 വയസ്സ്

സയന്റിസ്റ്റ്/എൻജിനീയർ എസ്‌ഡി: 35 വയസ്സ്

അർഹതയുള്ള വിഭാഗങ്ങൾക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.

തസ്തികയും യോഗ്യതയും

ജൂനിയർറിസർച്ച് ഫെലോ ജെആർഎഫ്

ഫിസിക്സ് / അറ്റ്മോസ്ഫെറിക് സയൻസ് / സ്പേസ് ഫിസിക്സ് / മെറ്റീരിയോളജി / എർത്ത് സിസ്റ്റം സയൻസസ് / ജിയോഫിസിക്സ് / റിമോട്ട് സെൻസിങ് / അപ്ലൈഡ് കെമിസ്ട്രി എന്നിവയിലേതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 65% മാർക്കോടെ എം എസ് സി

അല്ലെങ്കിൽ

ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / ഒപ്റ്റിക്കൽ എൻജിനീയറിങ് / ഫോട്ടോണിക്സ് / ഇൻസ്ട്രമെന്റേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ എംഇ അല്ലെങ്കിൽ എംടെക്

സി എസ് ഐ ആർ-യു ജിസി നെറ്റ് / ഗേറ്റ് / ജാം / ജെസ്റ്റ് എന്നിവയിൽ ഏതിലെങ്കിലും സാധുവായ സ്കോർ

National Atmospheric Research Laboratory NARL recruitment 2026 15 vacancies Scientist Engineer JRF India
ഐടിഐ പാസായവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് ആകാം, 240 ഒഴിവുകൾ; ഏപ്രിൽ മൂന്നിനകം അപേക്ഷിക്കാം

സയന്റിസ്റ്റ്/എൻജിനീയർ (എസ് ഡി)

കുറഞ്ഞത് 60% മാർക്കോടെ എം എസ്‌സി/എം എസ്

ബന്ധപ്പെട്ട മേഖലകളിൽ ഏതെങ്കിലും വിഷയത്തിൽ പിഎച്ച്ഡി

അഭിലഷണീയം:

എയർ ക്വാളിറ്റി മോഡലിങ് / ക്ലൈമറ്റ് മോഡലിങ് / എച്ച്പിസി എന്നിവയിൽ പരിചയം.

സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി)

60% മാർക്കോടെ ആർഎഫ്/മൈക്രോവേവ്/കമ്മ്യൂണിക്കേഷനിൽ എം ഇ /എം ടെക്

65% മാർക്കോടെ ഇസിഇയിൽ ബി ഇ./ബിടെക്

അഭിലഷണീയം:

റഡാർ സിസ്റ്റം എൻജിനീയറിങ്ങിൽ പരിചയം.

National Atmospheric Research Laboratory NARL recruitment 2026 15 vacancies Scientist Engineer JRF India
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ സയന്റിസ്റ്റ് തസ്തികയിൽ 243 ഒഴിവുകൾ, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തസ്തികയും ഒഴിവുകളുടെ എണ്ണവും

ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്): 13

സയന്റിസ്റ്റ്/എൻജിനീയർ (എസ്‌ഡി): 01

സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി): 01

ആകെ ഒഴിവുകളുടെ എണ്ണം: 15

തസ്തികയും ശമ്പളവും

ജെ ആർ എഫ്

37,000 രൂപ ആദ്യ രണ്ട് വർഷങ്ങളിൽ

42,000 രൂപ മൂന്ന് മുതൽ പിന്നീടുള്ള വർഷങ്ങളിൽ

സയന്റിസ്റ്റ്/എൻജിനീയർ (എസ്‌ഡി) :67,700 – 2,08,700 രൂപ സ്കെയിലിൽ ( പുറമെ അലവൻസുകൾ)

സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി): 56,100 – 1,77,500 രൂപ സ്കെയിലിൽ ( പുറമെ അലവൻസുകൾ)

National Atmospheric Research Laboratory NARL recruitment 2026 15 vacancies Scientist Engineer JRF India
സമയം നീട്ടി നൽകി സായി;323 അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം
Summary

Job Alert: National Atmospheric Research Laboratory (NARL) has announced recruitment for Scientist/Engineer and Junior Research Fellow (JRF) posts. Apply online before April 27. Check eligibility, salary, and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com