ബിഎസ്‌സി ബിരുദധാരികൾക്ക് ഐസിഎആറിൽ സ്റ്റൈപൻഡോടെ അപ്രന്റീസ് ആകാം, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

ബയോടെക്‌നോളജി, ബോട്ടണി, ലൈഫ് സയൻസ് വിഷയങ്ങളിൽ ബിഎസ്‌സി ബിരുദമുള്ളവർക്കാണ് അവസരം.
ICAR NRCB Graduate Apprentice recruitment 2026 apply online with stipend
ICAR NRCB announces Graduate Apprentice Recruitment 2026 with stipend-based trainingICAR NRCB
Updated on
2 min read

കാർഷിക ഗവേഷണ മേഖലയിൽ അപ്രന്റീസ് ആകാൻ ബിരുദധാരികൾക്ക് അവസരമൊരുക്കി ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലെ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (NRCB).

നിർദ്ദിഷ്ട വിഷയങ്ങളിൽ ബി എസ് എസിയിൽ ബിരുദമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയിലാണ് ഗ്രാജുവേറ്റ് അപ്രന്റീസുകളെ നിയമിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ ബിരുദം നേടിയവർക്കാണ് അവസരം.

ICAR NRCB Graduate Apprentice recruitment 2026 apply online with stipend
നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാറ്റ്സ് ( NATS) പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകണം. ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ബയോടെക്‌നോളജി, ബോട്ടണി, ലൈഫ് സയൻസ് വിഷയങ്ങളിൽ ബിഎസ്‌സി ബിരുദമുള്ളവർക്കാണ് അവസരം.

2022, 2023, 2024, 2025, അല്ലെങ്കിൽ 2026 വർഷങ്ങളിൽ ബിഎസ്‌സി (ബയോടെക്‌നോളജി / ബോട്ടണി / ലൈഫ് സയൻസ്) പാസായിരിക്കണം.

യുജിസി അംഗീകരിച്ച (റെഗുലർ - മുഴുവൻ സമയ) യൂണിവേഴ്‌സിറ്റിയിൽ നിന്നോ ഡീംഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ ബിരുദം നേടിയിരിക്കണം.

വിദ്യാർത്ഥികൾ എംഎച്ച്ആർഡി നാറ്റ്‌സ് പോർട്ടലിൽ (www.mhrdnats.gov.in) രജിസ്റ്റർ ചെയ്തിരിക്കണം.

1973 ലെ അപ്രന്റീസ് (ഭേദഗതി) നിയമത്തിന് അടിസ്ഥാനമാക്കിയാണ് നിയമനം. ഔദ്യോഗിക വിജ്ഞാപന പ്രകാരം പ്രതിമാസം 9,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ബിരുദ കോഴ്സിലെ മാർക്കിനെ അടിസ്ഥാനമാക്കി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.

ICAR NRCB Graduate Apprentice recruitment 2026 apply online with stipend
പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ

കാർഷിക മേഖലയിലും ഗവേഷണ രംഗത്തും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കുന്ന ഒന്നാണ് ഐസിഎആറിന് കീഴിലുള്ള എൻ ആർസിബിയിലെ ഗ്രാജുവേറ്റ് അപ്രന്റീസ്ഷിപ്പ്.

ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗവും ഒഴിവുകളുടെ എണ്ണവും

ബിഎസ്‌സി (ബയോടെക്‌നോളജി)

ഒഴിവുകളുടെ എണ്ണം : 03

ബിഎസ്‌സി (ബോട്ടണി):

ഒഴിവുകളുടെ എണ്ണം :03

ബി എസ്‌സി (ലൈഫ് സയൻസ് - ബയോടെക്‌നോളജി / ബോട്ടണി / മൈക്രോബയോളജി / ബയോഇൻഫോർമാറ്റിക്സ്):

ഒഴിവുകളുടെ എണ്ണം :10

ഗ്രാജുവേറ്റ് അപ്രന്റീസ് കാലയളവ് : ഒരു വർഷം.

സ്റ്റൈപൻഡ് : പ്രതിമാസം 9,000 രൂപ

ICAR NRCB Graduate Apprentice recruitment 2026 apply online with stipend
ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

1973 ലെ അപ്രന്റീസ് (ഭേദഗതി) നിയമം പ്രകാരം അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവരോ നിലവിൽ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നവരോ ഒരു വർഷമോ അതിൽ കൂടുതലോ പരിചയമുള്ളവരുടെയും അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രിൽ 15

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി: അപ്രന്റീസ് ട്രെയിനിങ് സ്കീമിന് വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലായം ദേശീയ തലത്തിൽ രൂപീകരിച്ചിട്ടുള്ള നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീം ( നാറ്റ്സ്-NATS ) പോർട്ടൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി വിദ്യാർത്ഥികൾ ആദ്യം നാറ്റ്സിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതിനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

Summary

Career News: ICAR NRCB invites applications for Graduate Apprentice Recruitment 2026 with stipend. Eligible candidates can apply online. Check eligibility, stipend details, selection process, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com