പ്രതിരോധ വകുപ്പിൽ പ്രോജക്ട് എൻജിനീയർ ആകാം, ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 30 ഒഴിവുകൾ; ഏപ്രിൽ 11 വരെ അപേക്ഷിക്കാം

കെമിക്കൽ എൻജിനീയറിങ്ങിലോ കെമിസ്ട്രിയിലോ നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Bhandara Ordnance Factory recruitment 2026 Project Engineer 30 vacancies apply before April 11
Bhandara Ordnance Factory announces 30 Project Engineer vacancies, apply before April 11OFBA
Updated on
2 min read

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായ മഹാരാഷ്ട്ര ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ (OFBA) പ്രോജക്ട് എൻജിനീയർമാരുടെ തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ ട്രേഡിലാണ് ഒഴിവുകളുള്ളത്. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കെമിക്കൽ എൻജിനീയറിങ്ങിലോ കെമിസ്ട്രിയിലോ നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് തപാൽ വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 11 വരെ അപേക്ഷ സ്വീകരിക്കും.

Bhandara Ordnance Factory recruitment 2026 Project Engineer 30 vacancies apply before April 11
ഐസിഎഐയിൽ ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ 109 ഒഴിവുകൾ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

ഡച്ചുകാരുടെ ഭരണകാലത്ത് 1772 ൽ ഡച്ച് ഓസ്റ്റെൻഡ് കമ്പനി ഇച്ചാപൂരിൽ വെടിമരുന്ന് ഫാക്ടറി ആരംഭിക്കുന്നതാണ് ഇന്ത്യയിലെ സൈനിക ആയുധ നിർമ്മാണ ഫാക്ടറികളുടെ തുടക്കം. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം

ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി 1775-ൽ കൊൽക്കത്തയിലെ ഫോർട്ട് വില്യമിൽ (ഇന്ന് വിജയ് ദുർഗ് എന്നറിയപ്പെടുന്നു) ബോർഡ് ഓഫ് ഓർഡനൻസ് സ്ഥാപിക്കുന്നതോടെയാണ് ഇന്ത്യയിലെ ആർമി ഓർഡനൻസിന്റെ വ്യവസ്ഥാപിതമായി ഘടനാപരവുമായി ആയുധ നിർമ്മാണ വ്യവസായ ഫാക്ടറികൾ ആരംഭിക്കുന്നത്. തുടക്കം

1787-ൽ ഇഷാപൂരിൽ വെടിമരുന്ന് ഫാക്ടറിയും 1801-ൽ കൊൽക്കത്തയിലെ കോസിപൂരിൽ (ഇപ്പോൾ ഗൺ ആൻഡ് ഷെൽ ഫാക്ടറി, കോസിപൂർ എന്നറിയപ്പെടുന്ന സ്ഥാപനം) ഗൺ ക്യാരേജ് ഏജൻസിയും സ്ഥാപിച്ചു. ഇതാണ് ഇന്ത്യയിലെ സൈനിക ആയുധ നിർമ്മാണ ഫാക്ടറികളുടെ ചരിത്രം ആരംഭിക്കുന്നത്.

Bhandara Ordnance Factory recruitment 2026 Project Engineer 30 vacancies apply before April 11
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍, ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് മാനേജര്‍, ആറ് തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

സ്ഥാപനത്തിന്റെ പേര്: ഓർഡനൻസ് ഫാക്ടറി ഭണ്ഡാര, മഹാരാഷ്ട്ര (മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ്)

തസ്തികയുടെ പേര്: പ്രോജക്ട് എഞ്ചിനീയർ (കെമിക്കൽ ട്രേഡ്)

ആകെ ഒഴിവുകൾ: 30

അപേക്ഷാ രീതി : ഓഫ്‌ലൈൻ (തപാൽ വഴി)

പ്രായ പരിധി : 18 - 30 വയസ്സ്

യോഗ്യത

കെമിക്കൽ എൻജിനീയറിങ്ങിൽ ബി ഇ/ബിടെക്

കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

കെമിസ്ട്രി പ്രധാന വിഷയമായി ബി എസ്‌സി.

അധിക യോഗ്യത

MIL-ന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറികൾ, വെടിമരുന്ന്/സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഫാക്ടറികൾ മറ്റ് അനുബന്ധ വ്യവസായങ്ങൾ എന്നിവയിലേതിലെങ്കിലും 1961 ലെ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം കെമിക്കൽ/കെമിസ്ട്രി ട്രേഡിൽ അപ്രന്റീസ്ഷിപ്പ്

Bhandara Ordnance Factory recruitment 2026 Project Engineer 30 vacancies apply before April 11
ആയുധ നിർമാണ ഫാക്ടറിയിൽ ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഏപ്രിൽ 10

ശമ്പളം:

പ്രതിമാസം 36,000 രൂപ – 39,338 രൂപയും മറ്റ് ആനുകൂല്യങ്ങളും

വർഷം പ്രതിമാസ ശമ്പളം എന്നിങ്ങനെ

ഒന്നാം വർഷം 36,000 രൂപ

രണ്ടാം വർഷം 37,080 രൂപ

മൂന്നാം വർഷം 38,192 രൂപ

നാലാം വർഷം 39,338 രൂപ

മറ്റ് ആനുകൂല്യങ്ങൾ:

ഡിഎയും ബാധകമായ മറ്റ് അലവൻസുകളും. നിയമം അനുസരിച്ച് പ്രസവാനുകൂല്യങ്ങൾ ഉൾപ്പടെയുള്ളവ ലഭിക്കും. വാർഷിക അടിസ്ഥാനത്തിൽ കാഷ്വൽ ലീവും 30 ദിവസത്തെ അവധിയും ലഭിക്കും.

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ നാല് വർഷം വരെ

Bhandara Ordnance Factory recruitment 2026 Project Engineer 30 vacancies apply before April 11
കരൂർ വൈശ്യ ബാങ്കിൽ 50 തസ്തികകളിലായി 1284 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 11

അപേക്ഷിക്കേണ്ട വിധം

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഔദ്യോഗിക അറിയിപ്പും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യുക. ഫോം ബ്ലോക്ക് ലെറ്ററുകളിൽ പൂരിപ്പിക്കണം. ഇതിനായുള്ള വെബ്സൈറ്റ് ഇവിടെ കാണാം

അപേക്ഷ അയക്കുന്ന കവറിന് മുകളിൽ

APPLICATION FOR THE POST OF TENURE BASED PROJECT ENGINEER/CHEMICAL TRADE- എന്ന് എഴുതി വേണം തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടത് .

അപേക്ഷ അയക്കേണ്ട വിലാസം

The Chief General Manager

Ordnance Factory Bhandara

Bhandara,

Maharashtra – 441906

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

Summary

Job Alert: Bhandara Ordnance Factory invites offline applications for 30 Project Engineer posts. Submit your application via post before April 11. Check eligibility and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com