

മോട്ടോർ വെഹിക്കിൾ മെക്കാനിക്കുകൾക്ക് സിംഗപ്പൂരിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം നടത്തുന്നത്. അകെ 20 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയും ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് മുതൽ
പ്രവൃത്തി പരിചയം: വാഹനങ്ങളുടെ റിപ്പയർ, എഞ്ചിൻ ഓവർഹാൾ, പ്രത്യേക ടൂളുകളുടെ ഉപയോഗം, ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ അറിവ് എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 22 മുതൽ 35 വയസ് വരെ.
ഭാഷാ പരിജ്ഞാനം: അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്.
പ്രതിമാസം അടിസ്ഥാന ശമ്പളമായി 780 മുതൽ 832 സിംഗപ്പൂർ ഡോളർ (58000 മുതൽ 62,000 രൂപ ) വരെ.
തിങ്കൾ മുതൽ ശനി വരെ ദിവസവും 8 മണിക്കൂർ ജോലിയായിരിക്കും. വാർഷിക അവധിയും പൊതു അവധികളും സിംഗപ്പൂർ എംപ്ലോയ്മെന്റ് ആക്ട് പ്രകാരം ലഭിക്കും.
ഓവർടൈം ജോലിക്ക് അടിസ്ഥാന മണിക്കൂർ നിരക്കിന്റെ 1.5 മടങ്ങ് വേതനം ലഭിക്കും.
പ്രതിമാസം പരമാവധി 72 മണിക്കൂർ വരെ ഓവർടൈം അനുവദിക്കും.
കരാർ കാലാവധി 2 വർഷമാണ്. തുടർന്ന് 2 വർഷത്തേക്ക് കൂടി പുതുക്കാനാകും.
താമസസൗകര്യവും യാത്രാസൗകര്യവും തൊഴിലുടമ നൽകും.
മെഡിക്കൽ ഇൻഷുറൻസും വർക്ക്‌മെൻ കോംപൻസേഷനും സിംഗപ്പൂർ തൊഴിൽ നിയമപ്രകാരം ലഭിക്കും.
കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം മടക്ക വിമാന ടിക്കറ്റും നൽകും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://odepc.kerala.gov.in/job/recruitment-of-motor-vehicle
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates