

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (EIL) ഡെപ്യൂട്ടി മാനേജർ (ഇൻസ്പെക്ഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 10 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ആണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 2 ലക്ഷം വരെ ശമ്പളം ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 12.
ഡെപ്യൂട്ടി മാനേജർ (ഇൻസ്പെക്ഷൻ) തസ്തികയിലെ ഒഴിവുകൾ:
മെക്കാനിക്കൽ വിഭാഗം – 7 ഒഴിവുകൾ
ഇലക്ട്രിക്കൽ വിഭാഗം – 3 ഒഴിവുകൾ
മെക്കാനിക്കൽ തസ്തികയ്ക്ക് മെക്കാനിക്കൽ എൻജിനീയറിംഗിൽ കുറഞ്ഞത് 65% മാർക്കോടെ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജിനീയറിംഗ്) യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ 4 വർഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷനുമായി ബന്ധപ്പെട്ട പരിചയവും ആവശ്യമാണ്.
ഇലക്ട്രിക്കൽ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ കുറഞ്ഞത് 65% മാർക്കോടെ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജിനീയറിംഗ്) യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ 4 വർഷത്തെ പ്രവൃത്തി പരിചയവും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ മേഖലയിൽ ബന്ധപ്പെട്ട പരിചയവും ആവശ്യമാണ്.
അപേക്ഷകൾ പരിശോധിച്ച ശേഷം ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇ-മെയിൽ വഴി വിവരം അറിയിക്കും.
ന്യൂഡൽഹി/ഗുരുഗ്രാം കേന്ദ്രങ്ങളിൽ വെച്ചോ, വീഡിയോ കോൺഫറൻസിങ് വഴിയോ ആകും അഭിമുഖം നടത്തുക.
അപേക്ഷ സമർപ്പിക്കൽ പൂർണ്ണമായും ഓൺലൈൻ വഴിയാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://recruitment.eil.co.in/hrdnew/others/Final%20Detailed%20advertisement%20-2026-27-03.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates