CSL Announces Recruitment for 2 Nurse Posts file
Career

കൊച്ചിൻ ഷിപ്പ് യാർഡിൽ നഴ്സുമാർക്ക് അവസരം

നഴ്സിങിൽ ബിരുദവും 4 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കരാർ നിയമനമാണ് നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 14-01-2026.

സമകാലിക മലയാളം ഡെസ്ക്

കൊച്ചിൻ ഷിപ്പ് യാർഡ് (CSL) നഴ്സ് തസ്തികയിൽ നിയമനം നടത്താനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. നഴ്സിങിൽ ബിരുദവും 4 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കരാർ നിയമനമാണ് നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 14-01-2026.

തസ്തികയുടെ പേര് & ഒഴിവുകൾ

  • നഴ്‌സ് (പുരുഷൻ) - 1

  • നഴ്‌സ് (സ്ത്രീ)- 1

ശമ്പളം

ഏകീകൃത ശമ്പളം: ₹ 23,300/- (ഒന്നാം വർഷം), ₹ 24,000/- (രണ്ടാം വർഷം), ₹ 24,800/- (മൂന്നാം വർഷം)

വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് ജനറൽ നഴ്സിങ് (GNM) വിഷയത്തിൽ മൂന്ന് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഹോസ്പിറ്റൽ, നഴ്സിങ് ഹോം, പ്രൈമറി ഹെൽത്ത് സെന്റർ അല്ലെങ്കിൽ ഏതെങ്കിലും ഫാക്ടറിയിലെ ഫസ്റ്റ് എയ്ഡ് സെന്ററിൽ നാല് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

പ്രായപരിധി

  • പരമാവധി പ്രായം: 14 ജനുവരി 2026-നു 40 വയസ്സ്

  • പ്രായ ഇളവ്: സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

  • ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പൗരന്മാരാകണം.

കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ സന്ദർശിക്കുക.

Job alert: CSL Announces Recruitment for 2 Nurse Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ ചോദ്യമുനയില്‍, പ്രശാന്തിന്റെയും മൊഴിയെടുത്തു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അപ്രന്റീസ് ആകാൻ അവസരം

സന്യാസിമാര്‍ എതിര്‍ത്തു, മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം

'ശേഖർ ഇവിടം വിട്ട് മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി, പിറകെ ഞാനും പോകും'; വൈകാരിക കുറിപ്പുമായി രഘുനാഥ് പലേരി

SCROLL FOR NEXT