കൊച്ചി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിരത്ന പബ്ലിക് സെക്ടർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ (CSL) ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 27 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം & ഓപ്പറേറ്റർ (ഡീസൽ ക്രൈൻസ്) എന്നീ വിഭാഗങ്ങളിലായി താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21.
ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
ഫോർക്ക് ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റർക്ക് ഹെവി വെഹിക്കിൾ / ഫോർക്ക് ലിഫ്റ്റ് ലൈസൻസ് ഉണ്ടായിരിക്കണം.
ഡീസൽ ക്രെയിൻ ഓപ്പറേറ്റർക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
ഫോർക്ലിഫ്റ്റ് / എറിയൽ വർക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റർക്ക്: കുറഞ്ഞത് 1 വർഷം പരിചയം.
ഡീസൽ ക്രെയിൻ ഓപ്പറേറ്റർക്ക്: കുറഞ്ഞത് 1 വർഷം പരിചയം.
പരമാവധി പ്രായം: 45 വയസ്സ് (21 നവംബർ 2025 )
OBC – 3 വർഷം ഇളവ്, SC – 5 വർഷം ഇളവ്.
എക്സ്സർവീസ്‌മൻ / CAPF – പരമാവധി 60 വയസ്സ്
ഘട്ടം 1: സർട്ടിഫിക്കറ്റ് പരിശോധന
പ്രായോഗിക പരീക്ഷയ്ക്കുമുമ്പ് അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി (റിസർവേഷൻ വിഭാഗത്തിൽ അപേക്ഷിച്ചവരുടെ ) എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കിയ അപേക്ഷകർക്കാണ് പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക.
ഇതാണ് പ്രധാന തിരഞ്ഞെടുപ്പ് ഘട്ടം. അപേക്ഷകരുടെ യഥാർത്ഥ പ്രവർത്തന/ഓപ്പറേറ്റിംഗ് കഴിവുകൾ വിലയിരുത്താനാണ് ഈ പരീക്ഷ. 100 മാർക്കാണ് പ്രായോഗിക പരീക്ഷയ്ക്ക്.
പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates