PSC 2025: അക്കൗണ്ടന്റ്, എൽ ജി എസ് ,ബോട്ട് ലാസ്ക്കര്‍ തസ്‌തികയിൽ ഒഴിവ്

അക്കൗണ്ടന്റ്, ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ്,ബോട്ട് ലാസ്ക്കര്‍ എന്നി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാം. ഒറ്റ തവണ രജിസ്റ്ററേഷൻ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
PSC appointments
Kerala PSC Recruitment 2025 Announced file
Updated on
2 min read

കേരളാ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അക്കൗണ്ടന്റ്, ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ്,ബോട്ട് ലാസ്ക്കര്‍ എന്നി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാം. ഒറ്റ തവണ രജിസ്റ്ററേഷൻ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

PSC appointments
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ : 422/2025)

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ് തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ കൊമേഴ്സ് ബിരുദം.

മുൻ പരിചയം : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ കൊമേഴ്സ് ബിരുദം. സർക്കാർ വകുപ്പുകൾ/ വ്യാവസായിക/ വാണിജ്യ സ്ഥാപനങ്ങൾ/ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ലിമിറ്റഡ് കമ്പനികൾ/ സഹകരണ സംഘം/ വ്യാവസായിക വികസന കമ്മീഷണറുടെ കീഴിൽ രജിസ്റ്റർ ചെയ്ത ചെറുകിട വ്യാവസായിക യൂണിറ്റുകൾ സർക്കാരിനു താൽപര്യമുള്ള വ്യാവസായിക സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെട്ട പൊതു മേഖലാ സ്ഥാപനങ്ങളിലോ അക്കൗണ്ട്സ് സംബന്ധമായ കാര്യങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. കമ്പ്യൂട്ടർ പ്രവർത്തനത്തിലുള്ള (Computer Operations) പ്രാഗൽഭ്യം അത്യാവശ്യമാണ്.

ശമ്പള സ്കെയിൽ : 7,480 – 11,910 രൂപ.

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ (സംസ്ഥാനതലം).

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായപരിധി : പ്രായ പരിധി : 21-36. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2004 നുമിടയില്‍ ജനിച്ചവരായിരിക്കണം.

PSC appointments
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവ്, പി എസ് സി നിയമനം നടത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം

ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (കാറ്റഗറി നമ്പര്‍ : 423/2025)

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ബോർഡുകൾ/ കോർപ്പറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് തസ്തികയിൽ നിയമനം നടത്തുന്നു.

ശമ്പള സ്കെയിൽ: ബന്ധപ്പെട്ട കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകൾ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക് അനുസരിച്ച്

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ (സംസ്ഥാനതലം)

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം (വനിതകളേയും ഭിന്നശേഷിക്കാരേയും സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്)

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി : 18-36. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ)

PSC appointments
KERALA PSC: റിസർച്ച്, ഫിഷറീസ്, എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ബോട്ട് ലാസ്ക്കര്‍ (കാറ്റഗറി നമ്പര്‍ : 421/2025)

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്ക്കര്‍ തസ്തികയിൽ നിയമനം നടത്തുന്നു.

ശമ്പള സ്കെയിൽ: 24,400 – 55,200 രൂപ വരെ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ (സംസ്ഥാനതലം)

വിദ്യാഭ്യാസ യോഗ്യത: മലയാളത്തിലോ, തമിഴിലോ, കന്നടയിലോ എഴുതാനും വായിക്കാനുമുള്ള കഴിവ് . നിലവിലെ ലാസ്ക്കേ ഴ്സ് ലൈസന്‍സ് കൈവശം ഉണ്ടായിരിക്കണം

പ്രായപരിധി :19-36. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989 -നും 01.01.2006-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ)

Summary

Job alert: Kerala PSC Announces Recruitment for Accountant, LGS, and Boat Lascar Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com