

സംസ്ഥാനത്തൊട്ടാകെ നിയമനം നടത്തുന്നതിനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലിസിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അദ്ധ്യാപക തസ്തികയിലേക്ക്പ ട്ടികവർഗ വിഭാഗത്തിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായിഅപേക്ഷ സമർപ്പിക്കാം.
പൊലിസ് ബാൻഡ് യൂണിറ്റിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികകളിലേക്ക് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളുണ്ട്.
യോഗ്യത
പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം.
സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പൊലിസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യതകൾ: എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും നിർദ്ദിഷ്ട ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം.
ശമ്പള സ്കെയിൽ : 31,100 – 66,800 രൂപ
ഒഴിവുകളുടെ എണ്ണം : സംസ്ഥാനതലം - 108
നിയമനരീതി : നേരിട്ടുളള നിയമനം
പ്രായപരിധി : 18 മുതൽ 26 വയസ്സ് വരെ; 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
പ്രായപരിധി ഇളവുകൾ: ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സായും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും വിമുക്ത ഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യൻ ആംഡ് ഫോഴ്സ്/സെൻട്രൽ ആംഡ് പെലിസ് ഫോഴ്സ്/ നാഷണൽ പൊലിസ് അക്കാദമി എന്നിവയിൽ കുതിര സവാരി പരിചയമുള്ളവരോ അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ മൗണ്ടഡ് പൊലിസ് യൂണിറ്റുകളിൽ ജോലി ചെയ്യുന്നവരോ ആയവർക്ക് അഞ്ച് വർഷം വരെ ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ മൂന്ന് (03.12.202) ബുധനാഴ്ച രാത്രി 12 മണി വരെ
അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: www.keralapsc.gov.in
ഹയര്‍ സെക്കൻഡറി വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അദ്ധ്യാപക ഒഴിവുകൾ നികത്തുന്നതിന് പി എസ് സി അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടിയുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത
കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയില്‍ നിന്നും 45% മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരുസര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.
കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല ബന്ധപ്പെട്ട വിഷയത്തില്‍ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ ബി എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിൽ നിന്ന് ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ നേടിയിട്ടുള്ള ബി എഡ്. ബിരുദം.
കേരള സര്‍ക്കാര്‍ നേരിട്ടോ കേരള സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏജന്‍സി മുഖേനയോ ഹയര്‍സെക്കൻഡറി സ്കൂള്‍ അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) വിജയിച്ചിരിക്കണം.
ബിഎഡ് ബിരുദ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 45% മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (സെറ്റ്) പാസ്സായ ഉദ്യോഗാര്‍ ത്ഥികളെ പരിഗണിക്കുന്നതാണ്. പി എച്ച്ഡി ബിരുദമോ എം.ഫില്‍. ബിരുദമോ നേടിയിട്ടുള്ളവര്‍ക്കും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് /നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യതയോ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. ഈ വ്യവസ്ഥ പ്രകാരം നിയമിക്കപ്പെടുന്നവര്‍ നിയമിക്കപ്പെടുന്ന തീയതി മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തം ചെലവില്‍ ബി എഡ് ബിരുദം നേടിയിരിക്കണം.
ഒഴിവുകളുടെ എണ്ണം : രണ്ട്
പ്രായപരിധി : 20 -45 ഉദ്യോഗാര്‍ത്ഥികള്‍ 02.01.1980 നും 01.01.2005 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ).
നിയമനരീതി : നേരിട്ടുള്ള നിയമനം
ശമ്പള സ്കെയിൽ : 55,200 - 1,15,300 രൂപ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ മൂന്ന് ( 03.12.2025) ബുധനാഴ്ച രാത്രി 12 മണി വരെ.
അപേക്ഷ സമര്‍പ്പിക്കേണ്ടതായ വെബ്സൈറ്റ് : www.keralapsc.gov.in
വിശദവിവരങ്ങൾക്കും വിജ്ഞാപനം വായിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ സംസ്ഥാനതലത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
എസ് എസ് എൽ സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.
ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് KS & SSR Part II Rule 10(a) (ii) ബാധകമാണ്
ശാരീരിക യോഗ്യതകൾ : എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും നിർദ്ദിഷ്ട ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം.
ശമ്പള സ്കെയിൽ : 27,900 – 63,700 രൂപ
ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ (സംസ്ഥാനതലം)
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി : 18-36 ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 -നുംഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) അർഹതപ്പെട്ട വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ മൂന്ന്( 03.12.2025) ബുധനാഴ്ച രാത്രി 12 മണി വരെ
അപേക്ഷ സമര്‍പ്പിക്കേണ്ടതായ വെബ്സൈറ്റ് : www.keralapsc.gov.in
വിശദവിവരങ്ങൾക്കും വിജ്ഞാപനം വായിക്കുന്നതിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates