അസാപ് കേരള - കെ ടി യു  സംയുക്ത ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനപ്പുറം യഥാർത്ഥ പ്രൊജക്റ്റുകളിലും പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും നേരിട്ടുള്ള പ്രായോഗിക പരിശീലനം നേടാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു.
internship
ASAP Kerala, KTU Launch Joint Internship Program DCIP
Updated on
1 min read

സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ  ഇന്റേൺഷിപ്  അവസരങ്ങളുടെ  ഒരു പുതു ലോകം തുറന്നുകൊണ്ട്  അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (KTU) കൈകോർക്കുന്നു.

അക്കാദമിക് ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത ഇന്റേൺഷിപ്പ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

internship
അയാട്ട അംഗീകൃത കോഴ്സുകൾ പഠിക്കാം,ജോലി നേടാം; ഇപ്പോള്‍ അപേക്ഷിക്കൂ

വിവിധ സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനപ്പുറം യഥാർത്ഥ പ്രൊജക്റ്റുകളിലും പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും നേരിട്ടുള്ള പ്രായോഗിക പരിശീലനം നേടാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, നൂതന സ്റ്റാർട്ടപ്പുകൾ, കോർ ടെക്‌നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കുന്നത്.

നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അന്തിമ വർഷ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

internship
അറിഞ്ഞോ, എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

ഈ പ്രായോഗിക പരിശീലനം വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും, ഉയർന്ന തൊഴിൽ സാധ്യത ഉറപ്പിക്കാനും, വ്യവസായ ലോകത്തെ കൂടുതൽ  മനസ്സിലാക്കാനും സഹായിക്കുന്നു. ഭാവിയിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ ഈ പദ്ധതി പ്രതിജ്ഞാബദ്ധമാണ്.

internship
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

ഈ ഇന്റേൺഷിപ്പ് അവസരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സമയത്ത് ഒരു നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. ASAP കേരളയുടെ കരിയർലിങ്ക് പോർട്ടൽ വഴി വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. 

കേരളത്തിലെ യുവ എഞ്ചിനീയർമാർക്ക് അവരുടെ കരിയർ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള മികച്ച വേദിയാണ് ഈ സംയുക്ത സംരംഭം തുറന്നു നൽകുന്നത്. രജിസ്‌ട്രേഷൻ ലിങ്ക്: https://careerlink.asapkerala.gov.in/.  

Summary

Career news: ASAP Kerala and KTU Join Hands to Launch New Technical Education Internship Program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com