Currency Note Press recruitment notification offering 534 vacancies Salary Up to Rs.1.03 Lakh spmcil.com
Career

കറൻസി നോട്ട് പ്രസ്സിൽ 534 ഒഴിവുകൾ, 1,03,000 രൂപ വരെ ശമ്പളം; ഐടിഐ മുതൽ ബിരുദധാരികൾക്ക് വരെ ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

മെയ് 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ കറൻസി നോട്ടുകൾ അച്ചടിക്കുന്ന കറൻസി നോട്ട് പ്രസ്സിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഹ്രസ്വ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 534 ഒഴിവുകളാണ് ഉള്ളത്.

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) യൂണിറ്റായ നാസിക്കിലെ (മഹാരാഷ്ട്ര) കറൻസി നോട്ട് പ്രസ്സ്, എസ്പിഎംസിഐഎൽ (SPMCIL) ന്റെ നാല് കറൻസി/സെക്യൂരിറ്റി പ്രസ്സുകളിലായി വിവിധ തസ്തികകളിലേക്ക് കേന്ദ്രീകൃത റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് എംപ്ലോയ്മെന്റ് ന്യൂസ് വഴി ഇന്ന് പ്രസിദ്ധീകരിച്ചത്.

കറൻസി നോട്ട് പ്രസ്സ്, നാസിക് (CNPN), ഇന്ത്യ സെക്യൂരിറ്റി പ്രസ്സ്, നാസിക് (ISPN), ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ് (BNPD), സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ്, ഹൈദരാബാദ് (SPPH) എന്നിവിടങ്ങളിലായി ആകെ 534 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് ഇത്.

വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, സൂപ്പർവൈസർ (വിവിധ ട്രേഡുകൾ), സെക്രട്ടേറിയൽ അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ (വിവിധ ട്രേഡുകൾ) തുടങ്ങിയ തസ്തികകളിലേക്ക് കറൻസി നോട്ട് പ്രസ്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ ഉള്ളവർക്ക് തസ്തികയനുസരിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഏപ്രിൽ 20 മുതൽ സ്വീകരിച്ചു തുടങ്ങും. മെയ് 19 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.

തസ്തികയും ശമ്പളവും

വെൽഫെയർ ഓഫീസർ: 25,740-1,03,000 രൂപ സ്കെയിൽ

സൂപ്പർവൈസർ: 27,600-95,910 രൂപ സ്കെയിൽ

സൂപ്പർവൈസർ (ഔദ്യോഗിക ഭാഷ): 23,910-85,570 രൂപ സ്കെയിൽ

സെക്രട്ടേറിയൽ അസിസ്റ്റന്റ്: 23,910-85,570 രൂപ സ്കെയിൽ

ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ): 23,910-85,570 രൂപ സ്കെയിൽ

ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 21,340-77,160 രൂപ സ്കെയിൽ

ജൂനിയർ ടെക്നീഷ്യൻ: 18,780-67,390 രൂപ സ്കെയിൽ

തസ്തികകളും പ്രായപരിധിയും

വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, സൂപ്പർവൈസർ (എല്ലാ വിഭാഗങ്ങളും): 18 - 30 വയസ്സ്

സെക്രട്ടേറിയൽ അസിസ്റ്റന്റ്, ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ): 18 -28 വയസ്സ്

ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 18 - 28 വയസ്സ്

ജൂനിയർ ടെക്നീഷ്യൻ (എല്ലാ ട്രേഡുകളും): 18 - 25 വയസ്സ്

Currency Note Press job recruitment 2026

തസ്തികയും യോഗ്യതയും

വെൽഫെയർ ഓഫീസർ: സോഷ്യൽ വർക്കിലോ ബന്ധപ്പെട്ട മേഖലയിലോ ഉള്ള ബിരുദം

സൂപ്പർവൈസർ (ഔദ്യോഗിക ഭാഷ): ഹിന്ദിയിൽ എംഎ, ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

സെക്രട്ടേറിയൽ അസിസ്റ്റന്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് : ഏതെങ്കിലും വിഷയത്തിൽ ബിരുദം

ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ) : ഫൈൻ ആർട്സ് അല്ലെങ്കിൽ കൊമേഴ്സ്യൽ ആർട്ടിൽ ബിരുദം

സൂപ്പർവൈസർ (ഔദ്യോഗിക ഭാഷ ഒഴികെ ഉള്ള തസ്തികളിലെല്ലാം): ബന്ധപ്പെട്ട മേഖലകളിൽ ഡിപ്ലോമ

ജൂനിയർ ടെക്നീഷ്യൻ: ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള ഐടിഐ

അപേക്ഷാ ഫീസ്, തെരഞ്ഞെടുപ്പ് രീതി, എന്നിവയൊക്കെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) ഔദ്യോഗിക വെബ്സൈറ്റിൽ വൈകാതെ പ്രസിദ്ധീകരിക്കും.

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: ഏപ്രിൽ 20

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 19

ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Job Alert: Currency Note Press announces 534 job vacancies with salaries up to Rs.1,03,000. ITI holders to graduates can apply starting April 20. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതപരമായ വിശ്വാസം ജുഡീഷ്യല്‍ പരിശോധനയ്ക്കും മേലെ; ശബരിമലയില്‍ യുവതീപ്രവേശന വിലക്കിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തുടര്‍ച്ചയായ നാലാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ക്ക് ഡിമാന്‍ഡ്, രൂപയ്ക്ക് നഷ്ടം

മെഡിക്കൽ പ്രൊഫഷണലുകൾക്ക് അവസരം, നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ ജോലി നേടാം

പിന്‍ വേണ്ട, ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതം; പുത്തന്‍ ഫീച്ചറുകളുമായി പേടിഎം

'കഥ അറിയാൻ ലോക 3 വരെ കാത്തിരിക്കണം; കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ'

SCROLL FOR NEXT