കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പൂർവവിദ്യാർഥിക്ക് 1.9 കോടി രൂപയുടെ സ്കോളർഷിപ്പ്. ഓസ്‌ട്രേലിയയിലെ പ്രശസ്ത ഫ്ലിൻഡേഴ്‌സ് സർവകലാശാലയിൽ ഫിസിക്സ് എഡ്യൂക്കേഷനിൽ പിഎച്ച്ഡി പഠനത്തിന് ആണ് 1.9 കോടി രൂപയുടെ സ്കോളർഷിപ്പോടെ ആദിത്യന് അവസരം ലഭിച്ചത്. 2022-24 എംഎസ് സി ഫിസിക്സ് ബാച്ചിലെ വിദ്യാർഥിയാണ് ആദിത്യ പി എസ്.
മൂന്നര വർഷമാണ് ഈ സ്കോളർഷിപ്പിന്റെ ദൈർഘ്യം. ഫ്ലിൻഡേഴ്സ് സർവകലാശാല കോളേജ് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ ഫിസിക്സ് പ്രൊഫസർ മറിയ പരപ്പിള്ളിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടക്കുക.
നിലവിൽ, കേരളത്തിലെ പ്രമുഖ എസ് ടി എ എം എഡ്യൂക്കേഷൻ റിസർച്ച് സ്ഥാപനമായ ക്യൂറിഫൈ റിസർച്ച് സെന്ററിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ആദിത്യ ഈ നേട്ടം കൈവരിച്ചത്. തൃശൂർ സ്വദേശിയായ ആദിത്യ. സുരേഷ്, റഹന എന്നിവരാണ് മാതാപിതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates