ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) എഞ്ചിനീയറിങ്, സയൻസ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പെയ്ഡ് ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. അംഗീകൃത സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ മുഴുവൻ സമയ കോഴ്‌സുകൾ പഠിക്കുന്ന മികച്ച അക്കാദമിക് പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരം. അപേക്ഷകൾ ഈ മാസം 15 നകം സമർപ്പിക്കണം.
ഡിഫൻസ് ജിയോഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിജിആർഇ) കീഴിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം നടക്കുന്നത്. റിമോട്ട് സെൻസിംഗ്, ജിയോഇൻഫോർമാറ്റിക്സ് വിഷയങ്ങളിലേക്ക് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ സയൻസ്,എഞ്ചിനീയറിങ്,സിവിൽ എഞ്ചിനീയറിങ് എന്നിവയിൽ ബിരുദ വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
സർവകലാശാലയിൽ നിന്നോ ദേശീയ സ്ഥാപനങ്ങൾ അംഗീകരിച്ച സ്ഥാപനത്തിൽ മുഴവൻ സമയ ബിരുദമോ ബിരുദാനന്തര ബിരുദമോ പഠിക്കുന്നവർക്ക് 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ആറ് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഇതിനായി വിദ്യാർത്ഥി ഓരോ മാസവും കുറഞ്ഞത് 15 പ്രവൃത്തി ദിവസമെങ്കിലും ലബോറട്ടറിയിൽ ഹാജരായിക്കണം.
പേയ്‌മെന്റ് രണ്ട് ഗഡുക്കളായി നൽകും, ആദ്യത്തേത് മൂന്ന് മാസത്തെ ഇന്റേൺഷിപ്പിന് ശേഷവും രണ്ടാമത്തേത് ആറ് മാസം പൂർത്തിയാകുമ്പോഴും.
കൂടുതൽ വിവരങ്ങൾ ഡിആർഡിഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. വിജ്ഞാപനം കാണാൻ https://www.drdo.gov.in/drdo/sites/default/files/vacancy/advtDGRE25112025.pdf ക്ലിക്ക് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates