DSSSB Releases Notification for 714 Multi Tasking Staff Posts special arrangement
Career

DSSSB: 714 മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു

പത്താം ക്ലാസ് പാസായവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് DSSSB യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 15-01-2026.

സമകാലിക മലയാളം ഡെസ്ക്

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 714 മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ് പാസായവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് DSSSB യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 15-01-2026.

ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വകുപ്പുകൾ

  • എക്‌സൈസ്, എന്റർടെയിൻമെന്റ് & ലക്ഷ്വറി ടാക്‌സസ് വകുപ്പ്

  • ലേബർ (തൊഴിൽ) വകുപ്പ്

  • ഡ്രഗ്സ് കൺട്രോൾ വകുപ്പ്

  • നഗരവികസന വകുപ്പ്

  • പൊതു പരാതികൾ വകുപ്പ്

  • എൻസിസി (NCC) വകുപ്പ്

  • സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഓഫീസ്

  • ജനറൽ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ്

  • ലോകായുക്ത ഓഫീസ്

  • വികസന വകുപ്പ്

  • ഭക്ഷ്യ, സപ്ലൈസ് & ഉപഭോക്തൃകാര്യ വകുപ്പ്

  • സാഹിത്യ കലാ പരിഷത്ത്

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെട്രിക്കുലേഷൻ പത്താം ക്ലാസ് പൂർത്തിക്കായിരിക്കണം. പ്രത്യേക വകുപ്പുകളിൽ എം ടി എസ് തസ്തികകൾക്ക് ഐ ടി ഐ പാസായവരെയും പരിഗണിക്കും.

പ്രായപരിധി

18 നും 27 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് 18000 – 56900 രൂപ വരെ ശമ്പളം ലഭിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://dsssbonline.nic.in/ സന്ദർശിക്കുക.

Job alert: DSSSB Releases Notification for 714 Multi Tasking Staff Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായോ?; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

തോൽവി വിലയിരുത്താൻ എൽഡിഎഫ്, എസ്ഐആറിൽ കരട് വോട്ടർ പട്ടിക ഇറങ്ങും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

SCROLL FOR NEXT