ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി (DLRL)യിൽ അപ്രന്റീസ് ആകാൻ അവസരം. ഗ്രാജുവേറ്റ് (ടെക്നിക്കൽ & നോൺ-ടെക്നിക്കൽ), ടെക്നീഷ്യൻ (ഡിപ്ലോമ) തസ്തികകളിൽ 46 ഒഴിവുകൾ ആണ് ഉള്ളത്. 2023, 2024, 2025 വർഷങ്ങളിൽ ബന്ധപ്പെട്ട കോഴ്സ് പാസായ ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. 2025 ഡിസംബർ 22, 23 തീയതികളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത് നിയമനം നേടാം
ഗ്രാജുവേറ്റ് (ടെക്‌നിക്കൽ)
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ECE) – 12
ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ – 04
കമ്പ്യൂട്ടർ സയൻസ് / ഐടി / എഐ-എംഎൽ – 10
മെക്കാനിക്കൽ എൻജിനീയറിങ് – 02
ഇലക്ട്രിക്കൽ എൻജിനീയറിങ് – 02
ടെക്‌നീഷ്യൻ (ഡിപ്ലോമ)
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ECE) – 02
കമ്പ്യൂട്ടർ സയൻസ് (CSE) – 02
സിവിൽ എൻജിനീയറിങ് – 02
ഗ്രാജുവേറ്റ് (നോൺ-ടെക്‌നിക്കൽ)
ബി.കോം / ബി.കോം കമ്പ്യൂട്ടേഴ്‌സ് – 05
ബി.എസ്‌സി കമ്പ്യൂട്ടേഴ്‌സ് – 05
ആകെ ഒഴിവുകൾ: 46
ഗ്രാജുവേറ്റ് അപ്രന്റിസ് (ടെക്‌നിക്കൽ):
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ECE), ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ് / ഐടി / എഐ-എംഎൽ, മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് ബിരുദം.
ടെക്‌നീഷ്യൻ അപ്രന്റിസ്:
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ECE), കമ്പ്യൂട്ടർ സയൻസ് (CSE) അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ഗ്രാജുവേറ്റ് അപ്രന്റിസ് (നോൺ-ടെക്‌നിക്കൽ):
ബി.കോം, ബി.കോം (കമ്പ്യൂട്ടേഴ്‌സ്) അല്ലെങ്കിൽ ബി.എസ്‌സി (കമ്പ്യൂട്ടേഴ്‌സ്).
ഗ്രാജുവേറ്റ് അപ്രന്റിസ് (ടെക്‌നിക്കൽ & നോൺ-ടെക്‌നിക്കൽ):
പ്രതിമാസം ₹12,300/-.
ടെക്‌നീഷ്യൻ അപ്രന്റിസ്:
പ്രതിമാസം ₹10,900/-.
വോക്ക്-ഇൻ ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഇന്റർവ്യൂ തീയതികൾ:
2025 ഡിസംബർ 22, 23.
റിപ്പോർട്ടിംഗ് സമയം:
രാവിലെ 09:30 മുതൽ 11:00 വരെ.
സ്ഥലം
ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലാബോറട്ടറി (DLRL),
ചന്ദ്രായണഗുട്ട, ഹൈദരാബാദ് – 500 005.
കൂടുതൽ വിവരങ്ങൾക്ക് https://www.drdo.gov.in/drdo/offerings/vacancies സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates