പൊതു മേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ഓൺ-ദി-ജോബ് (OJT) ട്രെയിനി വിഭാഗത്തിൽ നിയമനം നടത്തുന്നു. അകെ 40 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം,ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.
കെമിക്കൽ / പ്രോസസ് എഞ്ചിനീയറിങ്: 2 ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങ്: 2 ഒഴിവുകൾ
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 1 ഒഴിവ്
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്: 1 ഒഴിവ്
ഐടി (IT - B.E/B.Tech / Post Graduate): 4 ഒഴിവുകൾ (ബി.ടെക് പഠിച്ചവർക്ക് രണ്ടും പി.ജി ഉള്ളവർക്ക് രണ്ടും ഒഴിവുകൾ വീതം)
എച്ച്.ആർ (HR / പേഴ്സണൽ മാനേജ്മെന്റ് / സോഷ്യൽ വർക്ക്): 4 ഒഴിവുകൾ
അഗ്രികൾച്ചർ (ബി.എസ്സി അഗ്രികൾച്ചർ): 3 ഒഴിവുകൾ
മാർക്കറ്റിംഗ് മാനേജ്മെന്റ് / അഗ്രി ബിസിനസ്: 2 ഒഴിവുകൾ
മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ: 2 ഒഴിവുകൾ
പി.ആർ (മാസ് കമ്മ്യൂണിക്കേഷൻ): 1 ഒഴിവ്
ലോ (എൽ.എൽ.ബി ബിരുദം): 1 ഒഴിവ്
ജനറൽ ബിരുദധാരികൾ / ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്: 15 ഒഴിവുകൾ
ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ഇ/ബി.ടെക്, പി.ജി ബിരുദം, പി.ജി ഡിപ്ലോമ, ബി.എസ്.സി അഗ്രികൾച്ചർ, എൽ.എൽ.ബി (Law), കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള 3 വർഷത്തെ ബിരുദം.
കുറഞ്ഞത് 60% മാർക്കോടെ കോഴ്സ് പാസ്സായിരിക്കണം
SC/ST/PwBD വിഭാഗങ്ങൾക്ക് 10% മാർക്കിളവ് ലഭിക്കും.
ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
കാലയളവ്: 2 വർഷം.
പ്രായപരിധി: 18 നും 26 നും ഇടയിൽ.
സംവരണ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
നിയമനം ലഭിക്കുന്നവർക്ക് 11,000 മുതൽ 16,000 രൂപ വരെ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates