

നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (NIC) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സയന്റിഫിക് /ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അകെ 376 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദം മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം. എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. ഗേറ്റ് (GATE)സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ സെപ്റ്റംബർ 1 മുതൽ 30 വരെ സമർപ്പിക്കാം.
കംപ്യുട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി: 300 ഒഴിവുകൾ.
ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 50 ഒഴിവുകൾ.
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് : 26 ഒഴിവുകൾ.
ബന്ധപ്പെട്ട വിഷയങ്ങളിൽ M.Sc. / MS / MCA / B.E. / B.Tech പാസ്സായിരിക്കണം.
2024, 2025, അല്ലെങ്കിൽ 2026 വർഷങ്ങളിലെ സാധുവായ GATE സ്കോർ നിർബന്ധമാണ് (പേപ്പർ കോഡുകൾ: CS / EC / DA).
ഈ തസ്തികയ്ക്കും യാതൊരുവിധ മുൻപരിചയവും ആവശ്യമില്ല.
2026 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
UR/EWS: 30 വയസ്സ്
OBC (NCL): 33 വയസ്സ്
SC/ST: 35 വയസ്സ്
PwBD: 40 വയസ്സ് വരെ
അപേക്ഷാ ഫീസ്
UR / OBC / EWS: 800 രൂപ
SC / ST / ഭിന്നശേഷിക്കാർ / സ്ത്രീകൾ: ഫീസ് ഇല്ല
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 35,400 രൂപ ലഭിക്കും. ഇതിനോടൊപ്പം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ചേർത്ത് തുടക്കത്തിൽ പ്രതിമാസം ഏകദേശം 55,000 - 65,000 രൂപ വരെ ശമ്പളമായി ലഭിക്കും.
NIC പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമായ യോഗ്യതകൾ പാലിക്കുന്നതുമായ ഉദ്യോഗാർഥികളെയാണ് തുടർ നടപടികൾക്കായി പരിഗണിക്കുക.
ഓരോ വിഭാഗത്തിനും പ്രത്യേകം കാറ്റഗറി അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. GATE 2024, 2025, 2026 സ്കോറുകൾക്ക് തുല്യ പരിഗണന നൽകും.
ഉദ്യോഗാർഥികൾക്ക് യോഗ്യമായ വർഷങ്ങളിൽ നേടിയ GATE സ്കോറുകളിൽ നിന്ന് മികച്ച ഒരു സ്കോർ മാത്രമാണ് സമർപ്പിക്കേണ്ടത്.
മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളെ രേഖാ പരിശോധനയ്ക്ക് ക്ഷണിക്കും. ഒറിജിനൽ രേഖകളുമായി നിർബന്ധമായും ഹാജരാകണം.
ഡൽഹിയിലോ അധികാരികൾ തീരുമാനിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ/അംഗീകരിച്ച രീതിയിലോ ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്താം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://recruitment.nic.in/DetailedSTA.pdf
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates