ഡിപ്ലോമയും പ്രവൃത്തി പരിചയുമുണ്ടോ?, എൻ.ടി.പി.സിയിൽ ജോലി നേടാം; തീയതി നീട്ടി

ബന്ധപ്പെട്ട മേഖലയിൽ എഞ്ചിനീയറിങ് ബിരുദവും പ്രവർത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
NTPC Green Energy Recruitment 2026
NTPC Green Energy Recruitment 2026 Apply for 114 Engineering Posts.
Edited By:
Updated on
1 min read

എൻ.ടി.പി.സി. ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ (റിന്യൂവബിൾ എനർജി), ഡെപ്യൂട്ടി ജനറൽ മാനേജർ (റിന്യൂവബിൾ എനർജി) തസ്തികകളിലായി ആകെ 114 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട മേഖലയിൽ എഞ്ചിനീയറിങ് ബിരുദവും പ്രവർത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

NTPC Green Energy Recruitment 2026
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദാംശങ്ങൾ

1. അസിസ്റ്റന്റ് എഞ്ചിനീയർ

  • ഒഴിവുകൾ: 100

  • ശമ്പളം: 30,000 – 1,20,000 രൂപ

  • യോഗ്യത: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഫുൾടൈം ഡിപ്ലോമ.

  • പരിചയം: പവർ സെക്ടറിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ കുറഞ്ഞത് 6 വർഷം 50 മെഗാവാട്ട് അല്ലെങ്കിൽ അതിലധികം ശേഷിയുള്ള സോളാർ/വിൻഡ് പദ്ധതികളുടെ ഓപ്പറേഷൻ & മെയിന്റനൻസ് അല്ലെങ്കിൽ അസറ്റ് മാനേജ്മെന്റ് മേഖലയിൽ ഉണ്ടായിരിക്കണം.

  • പ്രായപരിധി: 40 വയസ്സ്.

NTPC Green Energy Recruitment 2026
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ

2. ഡെപ്യൂട്ടി ജനറൽ മാനേജർ

  • ഒഴിവുകൾ: 14

  • ശമ്പളം: 90,000 – 2,40,000 രൂപ

  • യോഗ്യത: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക്.

  • പരിചയം: പവർ മേഖലയിലെ 12 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 10 വർഷം റിന്യൂവബിൾ എനർജി മേഖലയിൽ സോളാർ/വിൻഡ് പദ്ധതികളിലും കുറഞ്ഞത് 2 വർഷം 50 മെഗാവാട്ട് അല്ലെങ്കിൽ അതിലധികം ശേഷിയുള്ള പദ്ധതികളുടെ നിർമാണം/കമ്മീഷനിംഗ് മേഖലയിൽ പ്രവൃത്തിപരിചയവും വേണം.

  • പ്രായപരിധി: 44 വയസ്സ്.

NTPC Green Energy Recruitment 2026
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; മറൈൻ, റിസർച്ച്, മെഡിക്കൽ വിഭാഗങ്ങളിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!

അപേക്ഷാ ഫീസ്: ജനറൽ/EWS/OBC വിഭാഗങ്ങൾക്ക് ₹500. SC/ST, PwBD, മുൻ സൈനികർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല.

താൽപര്യമുള്ളവർ NGEL വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

NTPC Green Energy Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ngel.in/public/career/1/9035a09e8d/9035a09e8d.pdf

NTPC Green Energy Recruitment 2026
ONGC: എൻജിനീയർ, ജിയോളജിസ്റ്റ് തസ്തിക; 52 ഒഴിവുകൾ, ₹1.80 ലക്ഷം വരെ ശമ്പളം
NTPC Green Energy Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
NTPC Green Energy Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
Summary

NTPC Green Energy Recruitment 2026 Apply for 114 Engineering Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com