ONGC: എൻജിനീയർ, ജിയോളജിസ്റ്റ് തസ്തിക; 52 ഒഴിവുകൾ, ₹1.80 ലക്ഷം വരെ ശമ്പളം

ബന്ധപ്പെട്ട വിഷയത്തിൽ പിജി യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.
ONGC Recruitment 2026
ONGC Recruitment 2026 52 Engineer and Geologist Vacancies; Apply Online by July 31ONGC/x
Edited By:
Updated on
1 min read

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) എൻജിനീയർ, ജിയോളജിസ്റ്റ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 52 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ പിജി യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

ONGC Recruitment 2026
നഴ്സുമാർക്ക് എമിറേറ്റ്സിൽ അവസരം! 3.15 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ...

ഒഴിവുകൾ

  • പെട്രോളിയം എൻജിനീയറിങ് – 9

  • മെക്കാനിക്കൽ എൻജിനീയറിങ് – 27

  • കെമിക്കൽ എൻജിനീയറിങ് – 10

  • ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് – 2

  • ജിയോളജി – 4

ആകെ ഒഴിവുകൾ – 52

ONGC Recruitment 2026
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം

വിദ്യാഭ്യാസ യോഗ്യത

അപേക്ഷിക്കുന്ന തസ്തികയ്ക്ക് അനുയോജ്യമായ വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ/ബി.ടെക് (പെട്രോളിയം, മെക്കാനിക്കൽ, കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ) അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ ജിയോളജിയിൽ എം.എസ്.സി/എം.ടെക് അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ബന്ധപ്പെട്ട തസ്തികയ്ക്ക് നിർദേശിച്ചിരിക്കുന്ന യോഗ്യത മാത്രമേ പരിഗണിക്കുകയുള്ളു.

ONGC Recruitment 2026
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നേടാം; ക്ലർക്ക്,ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തസ്തിക, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 60,000 – 1,80,000 രൂപ വരെ ശമ്പളമായി ലഭിക്കും.കൂടാതെ പ്രതിവർഷം 3% ഇൻക്രിമെന്റ്, ഡി.എ, എച്ച്.ആർ.എ, മെഡിക്കൽ, പി.എഫ്, ഗ്രാറ്റുവിറ്റി, പി.ആർ.പി ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.

ONGC Recruitment 2026
ഡ്രൈവിംഗ് ഇഷ്ടമാണോ?, പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം

തെരഞ്ഞെടുപ്പ് രീതി

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), അഭിമുഖം, മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് 85 മാർക്കും അഭിമുഖത്തിന് 15 മാർക്കും ആണ് ഉള്ളത്. ആകെ 100 മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കും.പരീക്ഷയിലും അഭിമുഖത്തിലും നിശ്ചിത യോഗ്യതാ മാർക്ക് നേടുന്നവർ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുക.

ONGC Recruitment 2026
വൻ അവസരം! പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1,213 ഒഴിവുകൾ; ഐടിഐ മുതൽ സിഎ വരെ യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ongcindia.com/web/eng/detail?assetEntry=84777603&assetClassPK=84777498

ONGC Recruitment 2026
സ്റ്റൈപെൻഡും സൗജന്യ താമസവും! കോഫി കൃഷിയും എസ്റ്റേറ്റ് മാനേജ്മെന്റും പഠിക്കാം; അപേക്ഷ ഇപ്പോൾ സമർപ്പിക്കാം
ONGC Recruitment 2026
IDBI Recruitment: സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനം, മാനേജർ തസ്തിക,31 ഒഴിവുകൾ
ONGC Recruitment 2026
WCL: കൽക്കരി മന്ത്രാലയത്തിന് കീഴിൽ 444 ഒഴിവുകൾ; സ്ഥിര നിയമനം, മികച്ച ശമ്പളം
Summary

ONGC Recruitment 2026 52 Engineer and Geologist Vacancies; Apply Online by July 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com