

കേന്ദ്ര പൊതുമേഖലാ ജനറൽ ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അസിസ്റ്റന്റ് (ക്ലാസ് III) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 500 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ 35 ഒഴിവുകൾ ഉണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 7.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
2026 ജൂലൈ 1-നകം ബിരുദം പൂർത്തിയാക്കിയിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് നിർബന്ധമാണ്. അന്തിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഭാഷ പരീക്ഷ നടത്തും.
2026 ജൂലൈ 1 അടിസ്ഥാനമാക്കി
കുറഞ്ഞ പ്രായം: 21 വയസ്
പരമാവധി പ്രായം: 30 വയസ്
സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
ശമ്പള സ്കെയിൽ
തെരഞ്ഞെടുക്കപെടുന്നവർക്ക് 36,290 – 1,00,865 രൂപ എന്ന സ്കെയിൽ ആണ് ശമ്പളം.
പ്രതിമാസ ശമ്പളം ഏകദേശം 53,000 രൂപ ലഭിക്കും.
ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കാം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിക്കുക.
നിയമനം മൂന്ന് ഘട്ടങ്ങളിലായാണ്.
ഓൺലൈൻ പ്രിലിമിനറി പരീക്ഷ
ഓൺലൈൻ മെയിൻ പരീക്ഷ
പ്രാദേശിക ഭാഷ പരീക്ഷ
പ്രിലിംസ് യോഗ്യതാ പരീക്ഷ മാത്രമാണ്. അന്തിമ മെറിറ്റ് മെയിൻ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.