എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥാപനത്തിന്റെ ആവശ്യകത, ഒഴിവുകളുടെ ലഭ്യത, വ്യക്തിഗത പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ കരാർ തസ്തികയിലേക്ക് പരിഗണിച്ചേക്കാം.
Cochin Shipyard jobs 2026
Cochin Shipyard Invites Applications for 60 Scaffolder Trainee Posts.benhur
Edited By:
Updated on
2 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) സ്കഫോൾഡർ ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ് പാസായവർക്ക് ആണ് അവസരം. അകെ 60 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.

Cochin Shipyard jobs 2026
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

യോഗ്യത

  • കുറഞ്ഞത് 10-ാം ക്ലാസ് പാസായവർ

  • പരമാവധി 12-ാം ക്ലാസ് വരെ യോഗ്യത

  • 23 ജൂലൈ 2003-നോ അതിനുശേഷമോ ജനിച്ചവർക്ക് മാത്രം അപേക്ഷിക്കാം

  • ഡിഗ്രി, ഡിപ്ലോമ, ITI ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല

ഒഴിവുകളുടെ എണ്ണം

60 ഒഴിവുകൾ,
UR, OBC, SC, ST, EWS വിഭാഗങ്ങളിലായി ഒഴിവുകൾ വിഭജിച്ചിരിക്കുന്നു.

Cochin Shipyard jobs 2026
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

പരിശീലന കാലാവധിയും സ്റ്റൈപെൻഡും

  • തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ആദ്യം മൂന്ന് മാസത്തെ പരിശീലനത്തിന് വിധേയരാകും. ഈ കാലയളവിൽ പ്രതിമാസം 10,000 ഏകീകൃത സ്റ്റൈപെൻഡ് ലഭിക്കും.

  • പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥാപനത്തിന്റെ ആവശ്യകത, ഒഴിവുകളുടെ ലഭ്യത, വ്യക്തിഗത പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ കരാർ തസ്തികയിലേക്ക് പരിഗണിച്ചേക്കാം.

  • നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം പ്രതിമാസം 20,100 ഏകീകൃത ശമ്പളം ലഭിക്കും.

  • തുടർന്നുള്ള വർഷങ്ങളിൽ വാർഷിക ശമ്പളവർധനയും ലഭിക്കും.

Cochin Shipyard jobs 2026
എമിറേറ്റ്സിൽ ജോലി നേടാം; ചെന്നൈയിലടക്കം കമ്പനി നേരിട്ട് അഭിമുഖം നടത്തുന്നു, നിരവധി ഒഴിവുകൾ

പ്രായപരിധി

  • അപേക്ഷകരുടെ പരമാവധി പ്രായം 23 വയസ് ആയിരിക്കണം.

  • 2003 ജൂലൈ 23-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.

  • ഒബിസി (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Cochin Shipyard jobs 2026
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത

തെരഞ്ഞെടുപ്പ് രീതി

  • ഉദ്യോഗാർഥികളെ 100 മാർക്കിന്റെ ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.

  • ലഭിക്കുന്ന ഓൺലൈൻ അപേക്ഷകളുടെ എണ്ണം അനുസരിച്ച്, അപേക്ഷകർ അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കിയ ശേഷം ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കും.

  • സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ പിന്നീട് നടത്തുന്ന ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുക്കാൻ അനുമതി ലഭിക്കൂ.

  • ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കുകയും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള എല്ലാ യോഗ്യതകളും പാലിക്കുകയും ചെയ്യുന്ന ഉദ്യോഗാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.

  • ഒരേ മാർക്ക് ലഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗാർഥിക്ക് മുൻഗണന നൽകും.

Cochin Shipyard jobs 2026
RCC: നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്, സ്റ്റൈപ്പൻഡോടെ പഠിക്കാം, പത്താം ക്ലാസ് യോഗ്യത

ശാരീരിക യോഗ്യത

1. ശാരീരിക മാനദണ്ഡങ്ങൾ (Physical Standards)

  • ഉയരം: കുറഞ്ഞത് 165 സെ.മീ.

  • ഭാരം: കുറഞ്ഞത് 55 കിലോഗ്രാം

  • നെഞ്ചളവ്: കുറഞ്ഞത് 75 സെ.മീ., വികസിപ്പിക്കുമ്പോൾ 80 സെ.മീ. ആയിരിക്കണം.

Cochin Shipyard jobs 2026
NABFINS: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ടെലികോളർ , വീട്ടിലിരുന്നു ജോലി ചെയ്യാം,പ്ലസ് ടു യോഗ്യത
  • ഭാരമുള്ള ഉപകരണങ്ങളും സാമഗ്രികളും ഉയർത്താനും ചുമക്കാനും കഴിയണം.

  • ഉയരമുള്ള സ്ഥലങ്ങളിൽ ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയണം.

  • ഗോവണികളിലും സ്കാഫോൾഡിംഗിലും എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയണം.

  • ദീർഘനേരം ശാരീരിക അധ്വാനം ആവശ്യമായ ജോലി ചെയ്യാൻ ആരോഗ്യമുണ്ടായിരിക്കണം.

Cochin Shipyard jobs 2026
UCSL: ഷിപ്പ് ബിൽഡിംഗ് മേഖലയിൽ ജോലി നേടാം; എൻജിനിയറിങ് ബിരുദം, മികച്ച ശമ്പളം
  • ഇടുങ്ങിയ സ്ഥലങ്ങളിലും അസൗകര്യകരമായ നിലകളിലും ജോലി ചെയ്യാൻ കഴിയണം.

  • കയറുകൾ, കേബിളുകൾ, പുല്ലികൾ, യന്ത്രങ്ങൾ തുടങ്ങിയവ കൃത്യമായി കൈകാര്യം ചെയ്യാൻ മികച്ച കൈ-കണ്ണ് ഏകോപനശേഷി (Hand-Eye Coordination) ഉണ്ടായിരിക്കണം.

  • ഉയരത്തിലോ സ്ഥിരത കുറഞ്ഞ സ്ഥലങ്ങളിലോ സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയണം.

  • സഹപ്രവർത്തകരുമായി വ്യക്തമായി ആശയവിനിമയം നടത്താനും ടീമായി പ്രവർത്തിക്കാനും കഴിയണം.

Cochin Shipyard jobs 2026
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/.pdf

ശാരിരിക മാനദണ്ഡങ്ങൾ സംബന്ധിച്ച വിജ്ഞാപനം

https://cochinshipyard.in/uploads/career/da791cd150c1344dd85a0d3b9e4094c1.pdf

Summary

Cochin Shipyard Invites Applications for 60 Scaffolder Trainee Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com