NABFINS: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ടെലികോളർ , വീട്ടിലിരുന്നു ജോലി ചെയ്യാം,പ്ലസ് ടു യോഗ്യത

വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന (Work From Home) പൂർണസമയ തസ്തികയായതിനാൽ തൊഴിൽ അന്വേഷകർക്കും ഈ അവസരം ഗുണകരമാകും.
NABFINS  Tele caller job Kerala
NABFINS Invites Applications for Work-From-Home Telecaller Posts in Kerala.
Edited By:
Updated on
1 min read

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ (NABARD) പിന്തുണയോടെ പ്രവർത്തിക്കുന്ന നാബാർഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (NABFINS) ടെലികോളർ തസ്തികയിൽ നിയമനം നടത്തുന്നു. വർക്ക് ഫ്രം ഹോം രീതിയിൽ ആണ് ജോലി. കേരളത്തിലും ഒഴിവുകളുണ്ട്. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 1 വരെ സമർപ്പിക്കാം.

NABFINS  Tele caller job Kerala
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

തസ്തിക: ടെലികോളർ (വർക്ക് ഫ്രം ഹോം)

തൊഴിൽ കോഡ്: Nabfins/OPS/1113

യോഗ്യത: പ്ലസ് ടു (PUC/10+2) വിജയിച്ചിരിക്കണം.

പ്രവൃത്തിപരിചയം: ഫ്രഷേഴ്സിനും അപേക്ഷിക്കാം.

ജോലി സ്ഥലം: കേരളത്തിൽ എവിടെ നിന്നും ജോലി ചെയ്യാം.

പ്രായപരിധി: പരമാവധി 30 വയസ്.

ഭാഷാപരിചയം: മലയാളവും ഹിന്ദിയും അറിയുന്നവർക്ക് മുൻഗണന.

NABFINS  Tele caller job Kerala
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

പ്രധാന ചുമതലകൾ:

  • സ്ഥാപനത്തിന്റെ ഡാറ്റാബേസിലുള്ള നിലവിലെ ഉപഭോക്താക്കളെയും മറ്റ് ഉപഭോക്താക്കളെയും ഫോൺ മുഖേന ബന്ധപ്പെടുക.

  • ഉപഭോക്താക്കളുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകൾ സൂക്ഷിക്കുകയും ആവശ്യമായ ഫോളോ-അപ്പ് നടത്തുകയും ചെയ്യുക.

  • ഉപഭോക്താക്കളുടെ പരാതികളും ആശങ്കകളും മനസ്സിലാക്കി അവ വിശകലനം ചെയ്ത് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുക.

  • ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കുക.

NABFINS  Tele caller job Kerala
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

അപേക്ഷാ ഫീസ് ഇല്ല. ഓൺലൈൻ/ഇ-മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടപടിക്രമം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്. ഗ്രാമീണ ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ NABFINS-ൽ ജോലി നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ നിയമന വിജ്ഞാപനം മികച്ച അവസരമാണ്.

NABFINS  Tele caller job Kerala
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന (Work From Home) പൂർണസമയ തസ്തികയായതിനാൽ തൊഴിൽ അന്വേഷകർക്കും ഈ അവസരം ഗുണകരമാകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nabfins.org/Careers/jobProfile.php?id=1113

NABFINS  Tele caller job Kerala
കേരള മ്യൂസിയത്തിൽ 97 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ജൂലൈ 4 വരെ അപേക്ഷിക്കാം
NABFINS  Tele caller job Kerala
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റ careers@nabfins.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

ബന്ധപ്പെടാൻ:
പേര്: സുമൻ എസ്
ഫോൺ: 9148217722
ഇ-മെയിൽ: suman.s@nabfins.org

Summary

NABFINS Invites Applications for Work-From-Home Telecaller Posts in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com