കേരള മ്യൂസിയത്തിൽ 97 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ജൂലൈ 4 വരെ അപേക്ഷിക്കാം

തിരുവനന്തപുരം, ചാലക്കുടി, കോഴിക്കോട്, കുന്ദമംഗലം, ഇടുക്കി എന്നിവിടങ്ങളിലാണ് നിയമനം.
Kerala Museum jobs
Kerala Museum Invites Applications for 97 Temporary Posts@IndiaAesthetica
Edited By:
Updated on
2 min read

കേരള മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ രേഖാ സംരക്ഷണ പദ്ധതികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് ട്രെയിനി, സൂപ്പർവൈസർ, ഡി.ടി.പി ഓപ്പറേറ്റർ, ബൈൻഡർ, ലാസ്കർ കം ക്ലീനർ എന്നീ തസ്തികകളിലായി 97 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, ചാലക്കുടി, കോഴിക്കോട്, കുന്ദമംഗലം, ഇടുക്കി എന്നിവിടങ്ങളിലാണ് നിയമനം. 8 മാസത്തെ പദ്ധതിക്കാലാവധിയിലേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2026 ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം.

Kerala Museum jobs
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

പ്രോജക്ട് ട്രെയിനി (റഫറൻസ് മീഡിയ പ്രോജക്ട്) – 41 ഒഴിവുകൾ

ഒഴിവുകൾ:

  • തിരുവനന്തപുരം – 33

  • ചാലക്കുടി – 4

  • കോഴിക്കോട് – 4

പേപ്പർ റെക്കോർഡ്സ് വിഭാഗം

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

  • ആർക്കൈവൽ സ്റ്റഡീസ്, ആർക്കിയോളജി, മ്യൂസിയോളജി, കൺസർവേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന.

പാം ലീഫ് റെക്കോർഡ്സ് വിഭാഗം

  • എം.എ. മനുസ്ക്രിപ്റ്റോളജി (MA Manuscriptology).

  • വട്ടെഴുത്ത്, കോലെഴുത്ത്, മലയാളം, തമിഴ് ലിപ്യന്തരണം എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പദ്ധതിയുടെ കാലാവധി: 8 മാസം.

Kerala Museum jobs
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

രേഖകളുടെ ശാസ്ത്രീയ സംരക്ഷണം (Category II)

സൂപ്പർവൈസർ – 2 ഒഴിവുകൾ

യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം (M.Sc Chemistry).

  • ആർക്കൈവൽ സ്റ്റഡീസ് അല്ലെങ്കിൽ കൺസർവേഷനിൽ ഡിപ്ലോമ.

പ്രവൃത്തിപരിചയം:

  • രേഖാ സംരക്ഷണ (Conservation) മേഖലയിലെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

അല്ലെങ്കിൽ

  • രേഖാ സംരക്ഷണ മേഖലയിലെ 10 വർഷത്തെ പ്രവൃത്തിപരിചയം.

Kerala Museum jobs
CWRDM: സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ, അഭിമുഖത്തിലൂടെ നിയമനം

പ്രോജക്ട് ട്രെയിനി – 39 ഒഴിവുകൾ

ഒഴിവുകൾ:

  • തിരുവനന്തപുരം – 18

  • ചാലക്കുടി – 6

  • കോഴിക്കോട് – 6

  • കുന്ദമംഗലം – 6

  • ഇടുക്കി – 3

ആകെ ഒഴിവുകൾ: 39

യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം (M.Sc Chemistry).

  • ആർക്കൈവൽ സ്റ്റഡീസ് അല്ലെങ്കിൽ കൺസർവേഷനിൽ ഡിപ്ലോമ അഭികാമ്യം.

അല്ലെങ്കിൽ

  • യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയവരെയും പരിഗണിക്കും.

  • ആർക്കൈവൽ സ്റ്റഡീസ് അല്ലെങ്കിൽ കൺസർവേഷനിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പദ്ധതിയുടെ കാലാവധി: 8 മാസം.

Kerala Museum jobs
മംഗളൂരു റിഫൈനറിയിൽ ഫയർ ഓഫീസർ ഒഴിവ്; വാർഷിക ശമ്പളം 14 ലക്ഷം വരെ

ഡി.ടി.പി ഓപ്പറേറ്റർ – 6 ഒഴിവുകൾ

ഒഴിവുകൾ:

  • തിരുവനന്തപുരം – 4

  • ചാലക്കുടി – 1

  • കോഴിക്കോട് – 1

യോഗ്യത

  • പ്ലസ് ടു (12-ാം ക്ലാസ്) പാസായിരിക്കണം.

  • KGTE ടൈപ്പ്റൈറ്റിംഗ് ലോവർ (ഇംഗ്ലീഷ് & മലയാളം) പാസായിരിക്കണം.

  • KGTE കംപ്യുട്ടർ വേർഡ് പ്രോസസിംഗ് പാസായിരിക്കണം.

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡി.ടി.പി (DTP) സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.

  • പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Kerala Museum jobs
കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും

ബൈൻഡർ – 7 ഒഴിവുകൾ

ഒഴിവുകൾ:

  • തിരുവനന്തപുരം – 3

  • ചാലക്കുടി – 1

  • കോഴിക്കോട് – 1

  • കുന്ദമംഗലം – 1

  • ഇടുക്കി – 1

യോഗ്യത

  • എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

  • NCVT ബുക്ക് ബൈൻഡിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ

  • കേരള സർക്കാർ ടെക്നിക്കൽ പരീക്ഷയിലെ ബുക്ക് ബൈൻഡിംഗ് (ലോവർ) അല്ലെങ്കിൽ

Kerala Museum jobs
പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരളയിൽ ജോലി; തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ നിയമനം

ലാസ്കർ കം ക്ലീനർ – 11 ഒഴിവുകൾ

ഒഴിവുകൾ:

  • തിരുവനന്തപുരം – 9

  • ചാലക്കുടി – 1

  • കോഴിക്കോട് – 1

യോഗ്യത

  • പത്താം ക്ലാസ് പാസായിരിക്കണം.

  • ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.museumkeralam.org/pdfs/Final_Notification-2.pdf

Summary

Kerala Museum Invites Applications for 97 Temporary Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com