

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പ്രോജക്ട് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
സ്റ്റൈപൻഡ്: 36,000 രൂപ
യോഗ്യത: ഫസ്റ്റ് ക്ലാസോടെ സിവിൽ/അഗ്രികൾച്ചർ എൻജിനീയറിങ്ങിലുള്ള ബി.ടെക് അല്ലെങ്കിൽ വാട്ടർ റിസോഴ്‌സസ്/ഹൈഡ്രോളജിയിലുള്ള എം.ടെക്/എം.എസ്സി.
പ്രായം: 36 വയസ്സ് കവിയരുത്.
ഇന്റർവ്യൂ തീയതി: ജൂൺ 23 രാവിലെ 10 മണി.
ശമ്പളം: 36,000 രൂപ
യോഗ്യത: ഫസ്റ്റ് ക്ലാസോടെ സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ/വാട്ടർ റിസോഴ്‌സസ്/ഡേറ്റ സയൻസ് എൻജിനീയറിങ്ങിലുള്ള ബിരുദാനന്തര ബിരുദം/തത്തുല്യം.
പ്രായം: 36 വയസ്സ് കവിയരുത്.
ഇന്റർവ്യൂ തീയതി: ജൂൺ 29 രാവിലെ 10.30-ന്.
സ്റ്റൈപൻഡ്: 32,560 രൂപ
യോഗ്യത: ബോട്ടണിയിലുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ പ്ലാന്റ് ഫിസിയോളജി/അഗ്രോണമിയിൽ സ്പെഷ്യലൈസേഷനോടെ അഗ്രിക്കൾച്ചറിലുള്ള ബിരുദാനന്തര ബിരുദം.
പ്രായം: 36 വയസ്സ് കവിയരുത്.
ഇന്റർവ്യൂ തീയതി: ജൂൺ 30 രാവിലെ 10.30-ന്.
കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപെടുക
വെബ്‌സൈറ്റ്: www.cwrdm.kerala.gov.in
ഫോൺ നമ്പറുകൾ: 0495-2351848, 2351805, 2351813
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates