

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പ്രൊബേഷനറി ഓഫീസർ (PO) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 1500 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 8 വരെ സമർപ്പിക്കാം. ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണിത്.
എസ് ബി ഐയുടെ പ്രൊബേഷനറി ഓഫീസർ ആയി തെരഞ്ഞെടുത്താൽ ഓഫിസർ ലെവൽ തസ്തികയിൽ ആകും നിയമനം. മികച്ച ശമ്പളം,തൊഴിൽ സുരക്ഷിതത്വം,പ്രൊമോഷൻ എന്നിവ ഉണ്ടാകും. ഇന്ത്യയിലുടനീളം ട്രാൻസ്ഫർ ലഭിക്കാനും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഉയർന്ന പൊസിഷൻസ് വരെ എത്താൻ കഴിയും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം
30 സെപ്റ്റംബർ 2026 മുൻപ് ബിരുദം പൂർത്തിയാക്കിയിരിക്കണം
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം
21–30 വയസ് (01.04.2026 അടിസ്ഥാനമാക്കി)
SC/ST/OBC/PwBD വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരം ഇളവുകൾ ലഭിക്കും
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. പ്രീലിമിനറി,മെയിൻസ്, ഇന്റർവ്യൂ തുടങ്ങിയ ഘട്ടങ്ങളാണ് ഉള്ളത്.
ആദ്യം പ്രീലിമിനറി പരീക്ഷയാണ് നടത്തുക.ഇതിൽ വിജയിക്കുന്നവർക്ക് മെയിൻസ് പരീക്ഷയിലേക്ക് യോഗ്യത നേടും. ഇതിൽ റീസണിങ്, ഡേറ്റ അനലൈസിസ്, ബാങ്കിങ് അവെർനസ്, ഇംഗ്ലീഷ് ഭാഷ എന്നിവ ഉൾപ്പെടും. മെയിൻസ് പരീക്ഷ വിജയിച്ചാൽ സൈക്കോമെട്രിക് ടെസ്റ്റ് , ഗ്രൂപ്പ് എക്സർസൈസ്, ഇന്റർവ്യൂ എന്നിവ നടക്കും. ഇതിന് ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ആലപ്പുഴ,കണ്ണൂർ,കൊച്ചി,കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശ്ശൂർ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates