എഞ്ചിനീയറിംഗ് കഴിഞ്ഞോ? പവർ സെക്ടറിൽ പണി നേടാം; ആലപ്പുഴയിൽ പഠിക്കാം

രാജ്യത്തെ വൈദ്യുതി, ഊർജ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി പ്രൊഫഷണൽ എഞ്ചിനീയർമാരെ വാർത്തെടുക്കുന്ന ഒരു സ്ഥാപനമാണിത്.
Power Sector course
NPTI PG Diploma Courses Open for BE BTech Graduates in India.Pexels
Edited By:
Updated on
1 min read

ഊർജരംഗത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയാണോ നിങ്ങൾ? എങ്കിൽ കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (National Power Training Institute) സംഘടിപ്പിക്കുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. രാജ്യത്തെ വൈദ്യുതി, ഊർജ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി പ്രൊഫഷണൽ എഞ്ചിനീയർമാരെ വാർത്തെടുക്കുന്ന ഒരു സ്ഥാപനമാണിത്.

Power Sector course
ISRO JRF: ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുവെക്കാം; ജൂനിയർ റിസർച്ച് ഫെല്ലോ ആകാം

കോഴ്സുകൾ

  1. പവർ പ്ലാന്റ് എഞ്ചിനീയറിങ്

  2. റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റഗ്രേഷൻ ടെക്നോളജീസ്

  3. പവർ ഡിസ്ട്രിബ്യൂഷൻ ആൻഡ് എനർജി മാനേജ്മെന്റ്

  4. ഹൈഡ്രോ പവർ പ്ലാന്റ് എൻജിനീയറിങ്

Power Sector course
ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

  • ഈ പി.ജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

  • വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസരം ലഭ്യമാണ്.

  • അപേക്ഷകർക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം

  • തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് നടത്തുന്നത്.

  • അക്കാദമിക് മാർക്കുകൾ അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നൽകുക

Power Sector course
ശ്രീ ചിത്ര തിരുനാൾ കോളജിൽ ജോലി നേടാം;അഭിമുഖത്തിലൂടെ നിയമനം, മികച്ച ശമ്പളം

വിവിധ കേന്ദ്രങ്ങളിലായി അകെ 640 സീറ്റുകൾ ആണ് ഉള്ളത്. കേരളത്തിൽ ആലപ്പുഴയിലും കൂടാതെ ഫരീദാബാദ്, നംഗൽ, ദുർഗാപൂർ, സാവി, ഗുവാഹാട്ടി എന്നിവിടങ്ങളിലും പഠന കേന്ദ്രങ്ങളുണ്ട്.

Power Sector course
ലാബ് ടെക്നീഷ്യൻ മുതൽ സ്റ്റാഫ് നഴ്‌സ് വരെ; എച്ച്.എൽ.എല്ലിൽ ജോലി നേടാം,അഭിമുഖത്തിലൂടെ നിയമനം

ജോലി സാധ്യതകളും പ്രാധാന്യവും

ഇന്ത്യയിൽ വർധിച്ചു വരുന്ന ഊർജ്ജത്തിന്റെ ആവശ്യകതയും കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളും റിന്യൂവബിൾ എനർജി മേഖലയുടെ വളർച്ച വേഗത്തിൽ ആക്കിയിട്ടുണ്ട്.

NPTI പോലുള്ള സ്ഥാപനത്തിൽ നിന്നും പരിശീലനം നേടിയാൽ ജോലി സാധ്യതയും വർധിപ്പിക്കും. കോഴ്സ് പൂർത്തിയാക്കിയവർക്ക് പവർ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റിന്യൂവബിൾ എനർജി കമ്പനികൾ, കൺസൾട്ടിംഗ് കമ്പനികൾ, വൈദ്യുതി ബോർഡുകൾ, സ്വകാര്യ പവർ പ്ലാന്റുകൾ എന്നിവയിൽ ജോലി അവസരങ്ങൾ ലഭിക്കും. വിദേശത്തും പവർ സെക്ടർ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

Power Sector course
എയിംസിൽ വൻ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, 1484 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം:

NPTI ഔദ്യോഗിക വെബ്സൈറ്റായ npti.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. https://npti.gov.in/hi

Summary

Power Sector Jobs 2026 NPTI PG Diploma Courses Open for BE BTech Graduates in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com