

കേന്ദ്ര സർക്കാർ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ ഫീൽഡ് ഓഫീസർ (ടെക്നിക്കൽ) തസ്തികയിൽ നിയമനം നടത്തുന്നു. ഗ്രൂപ്പ് ‘എ’ ഗസറ്റഡ് വിഭാഗത്തിൽ നേരിട്ടുള്ള നിയമനം ആയിരിക്കും. ആകെ 25 ഒഴിവുകളാണ് വിവിധ വിഷയങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാത്തമാറ്റിക്സ്, സിവിൽ എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കംപ്യുട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി – 10 ഒഴിവ്
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ടെലികമ്മ്യൂണിക്കേഷൻ – 10 ഒഴിവ്
ഡാറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 3 ഒഴിവ്
മാത്തമാറ്റിക്സ് – 1 ഒഴിവ്
സിവിൽ എൻജിനീയറിംഗ് – 1 ഒഴിവ്
അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക് ബിരുദമോ എം.എസ്.സി ബിരുദമോ ഉണ്ടായിരിക്കണം.
കൂടാതെ ബന്ധപ്പെട്ട വിഷയങ്ങളിൽ GATE 2024, 2025 അല്ലെങ്കിൽ 2026 പരീക്ഷയിൽ കുറഞ്ഞത് 500 സ്കോർ (50 ശതമാനം) നേടിയിരിക്കണം.
അപേക്ഷകൾ GATE സ്കോറിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ക്രമത്തിൽ തയ്യാറാക്കും. ഓരോ വിഷയത്തിലും ഒഴിവുകളുടെ അഞ്ച് മടങ്ങ് ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിക്കും.
GATE സ്കോർ (100 മാർക്ക്), ഇന്റർവ്യൂ (20 മാർക്ക്), സ്വഭാവ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം ഇംഗ്ലീഷ് വലിയ അക്ഷരങ്ങളിൽ പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാൽ മുഖേന അയയ്ക്കണം.
അപേക്ഷ അയക്കേണ്ട വിലാസം:
Post Bag No. 001
Lodhi Road Head Post Office
New Delhi – 110003
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates