ഓസ്‌ട്രേലിയൻ ലോട്ടറി വിസ ഓപ്പൺ ആയി! വെറും 1,500 രൂപയ്ക്ക് അപേക്ഷിക്കാം; യുവാക്കൾക്ക് മികച്ച അവസരം

കുറഞ്ഞ ചിലവിലും ലളിതമായ മാനദണ്ഡങ്ങളിലൂടെയും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ഈ വിസയിലൂടെ നിങ്ങൾക്ക് സാധിക്കും.
Australia Lottery Visa
Australia Lottery Visa 2026 Applications Open for Indian Youth.
Edited By:
Updated on
2 min read

ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കൾക്ക് മികച്ച ഒരു അവസരം. ഓസ്‌ട്രേലിയൻ ലോട്ടറി വിസ അഥവാ വർക്ക് ആൻഡ് ഹോളിഡേ വിസ (സബ്‌ക്ലാസ് 462 - ബാലറ്റ് സിസ്റ്റം) യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞ ചിലവിലും ലളിതമായ മാനദണ്ഡങ്ങളിലൂടെയും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ഈ വിസയിലൂടെ നിങ്ങൾക്ക് സാധിക്കും.

Australia Lottery Visa
മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി! നോർക്ക വഴി നിയമനം, മാനേജർ തസ്തികയിൽ ഒഴിവുകള്‍

എന്താണ് ഓസ്‌ട്രേലിയൻ ലോട്ടറി വിസ ?

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാറിന്റെ (AI-ECTA) ഭാഗമായാണ് ഈ വിസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം 1,000 ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഈ വിസ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം വളരെ കൂടുതലായതിനാൽ, പൂർണ്ണമായും സുതാര്യമായ ഒരു ഇലക്ട്രോണിക് ലോട്ടറി (ബാലറ്റ്) സിസ്റ്റം വഴിയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഇതിനെ 'ലോട്ടറി വിസ' എന്ന് വിളിക്കുന്നത്.

Australia Lottery Visa
സൗജന്യമായി നഴ്സിംഗ് പഠിക്കാം, ഇന്ത്യൻ സൈന്യത്തിൽ ജോലി നേടാം; പ്ലസ് ടു യോഗ്യത

വിസ ആനുകൂല്യങ്ങൾ

ഈ വിസ ലഭിക്കുന്ന ഒരാൾക്ക് നിരവധി ആനുകൂല്യങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ നൽകുന്നുണ്ട്

  • ഓസ്‌ട്രേലിയയിൽ ഒരു വർഷം വരെ നിയമപരമായി താമസിക്കാം.

  • ഏത് മേഖലയിലും മുഴുവൻ സമയ ജോലി ചെയ്യാൻ അനുമതി

  • ഓസ്‌ട്രേലിയയിൽ കോഴ്സുകൾ പഠിക്കാനുള്ള അവസരം ലഭിക്കും.

  • നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഒന്നാം വർഷം പൂർത്തിയാക്കുന്നവർക്ക് വീണ്ടും നീട്ടിയെടുക്കാവുന്നതാണ്.

Australia Lottery Visa
കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

അപേക്ഷിക്കാനുള്ള യോഗ്യതകൾ

  1. അപേക്ഷിക്കുന്ന സമയത്ത് പ്രായം 18 നും 30 നും ഇടയിൽ ആയിരിക്കണം.

  2. കാലാവധിയുള്ള സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

  3. പാൻ കാർഡ് (PAN Card) നിർബന്ധമാണ്.

  4. പന്ത്രണ്ടാം ക്ലാസ് വിജയത്തിന് ശേഷം ചുരുങ്ങിയത് രണ്ട് വർഷത്തെ ഉന്നത വിദ്യാഭ്യാസം (ഡിഗ്രിയോ ഡിപ്ലോമയോ) പൂർത്തിയാക്കിയിരിക്കണം.

  5. ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം (Functional English).

  6. ഓസ്‌ട്രേലിയയിലെ ആദ്യകാല താമസച്ചെലവുകൾക്കായി 5,000 ഓസ്‌ട്രേലിയൻ ഡോളർ (AUD)ബാങ്ക് അക്കൗണ്ടിൽ കാണിക്കണം.

എങ്ങനെ അപേക്ഷിക്കാം ?

2026 ജൂൺ 4 മുതൽ ജൂൺ 25 വരെയുള്ള ഈ സമയപരിധിക്കുള്ളിൽ നിങ്ങൾക്ക് ഓൺലൈൻ ആയി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

Australia Lottery Visa
6000 വിസകൾ, ഇന്ത്യ–ന്യൂസിലൻഡ് കരാർ; വിദ്യാർഥികൾക്ക് അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

ഘട്ടം 1: ImmiAccount നിർമ്മിക്കുക

അപേക്ഷിക്കുന്നതിനായി ആദ്യം ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് എടുക്കണം.

  • ഓസ്‌ട്രേലിയൻ ഹോം അഫയേഴ്സിന്റെ ImmiAccount പോർട്ടൽ സന്ദർശിക്കുക.

  • 'Create ImmiAccount' എന്നതിൽ ക്ലിക്ക് ചെയ്യുക.

  • നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക.

  • പാസ്‌വേഡും സെക്യൂരിറ്റി ചോദ്യങ്ങളും (Security Questions) സെറ്റ് ചെയ്യുക.

  • നിങ്ങളുടെ ഇ- മെയിലിലേക്ക് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

Australia Lottery Visa
കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ

ഘട്ടം 2: ബാലറ്റ് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുക

അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വിസക്കായുള്ള അപേക്ഷ സമർപ്പിക്കാം.

  • നിങ്ങളുടെ ImmiAccount-ലേക്ക് ലോഗിൻ ചെയ്യുക.

  • 'New Application' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • അതിൽ 'First Work and Holiday Visa (Subclass 462) Ballot' എന്നത് സെലക്ട് ചെയ്യുക.

  • തുറന്നു വരുന്ന ഫോമിൽ നിങ്ങളുടെ പാസ്‌പോർട്ടിലെ വിവരങ്ങൾ (പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ, കാലാവധി) തെറ്റുകൂടാതെ ടൈപ്പ് ചെയ്യുക.

  • നിങ്ങളുടെ പാൻ കാർഡ് (PAN Card) വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുക

Australia Lottery Visa
കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

ഘട്ടം 3: അപേക്ഷാ ഫീസ് അടയ്ക്കുക

വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഫീസ് അടയ്ക്കേണ്ടതുണ്ട്.

  • രജിസ്‌ട്രേഷൻ ഫീസായ 25 ഓസ്‌ട്രേലിയൻ ഡോളർ (AUD) (ഏകദേശം 1600 രൂപ) ഓൺലൈനായി അടയ്ക്കുക.

  • അന്താരാഷ്ട്ര പണമിടപാടുകൾ സാധ്യമാകുന്ന ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ (International Enabled) ഉപയോഗിച്ച് ഈ തുക അടയ്ക്കാവുന്നതാണ്.

  • ഫീസ് അടച്ചു കഴിഞ്ഞാൽ നിങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി എന്നതിന്റെ കൺഫർമേഷൻ മെസ്സേജും 'Ballot ID'-യും സ്ക്രീനിൽ ലഭിക്കും. ഇത് പ്രിന്റ് എടുത്തോ സ്ക്രീൻഷോട്ട് എടുത്തോ സൂക്ഷിക്കുക.

Australia Lottery Visa
യുഎസിൽ വിദേശ വിദ്യാർത്ഥികൾക്ക് കുരുക്ക്; ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം പേർ നിരീക്ഷണത്തിൽ
Australia Lottery Visa
ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ പഠനം എളുപ്പമല്ല; കാരണം ഇതാണ്

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

https://immi.homeaffairs.gov.au/what-we-do/whm-program/latest-news/new-work-and-holiday-subclass-462-visa-pre-application-process

Summary

Australia Lottery Visa 2026 Applications Open for Indian Youth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com