സൗജന്യമായി നഴ്സിംഗ് പഠിക്കാം, ഇന്ത്യൻ സൈന്യത്തിൽ ജോലി നേടാം; പ്ലസ് ടു യോഗ്യത

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കാനുള്ള അവസരവും ലഭിക്കും.
Indian Army Nursing Course 2026
Indian Army Nursing Course 2026 Great Opportunity for Women Candidates.
Edited By:
Updated on
2 min read

ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് മികച്ച അവസരം. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2026ലെ നഴ്സിംഗ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (DGMS) നടത്തുന്ന നാല് വർഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സിലേക്കാണ് പ്രവേശനം.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കാനുള്ള അവസരവും ലഭിക്കും.

Indian Army Nursing Course 2026
ഡൽഹി സർക്കാരിൽ 1,979 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ മാസ്റ്റർ ഡിഗ്രി വരെ, ജൂൺ 16 മുതൽ അപേക്ഷിക്കാം

പ്രധാന വിവരങ്ങൾ

  • നാല് വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്‌സ്.

  • ഇന്ത്യൻ പൗരന്മാരായ അവിവാഹിതരായ/വിവാഹമോചിതരായ/നിയമപരമായി വേർപിരിഞ്ഞ/വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

  • ആകെ 220 സീറ്റുകളിലാണ് പ്രവേശനം നടത്തുന്നത്

Indian Army Nursing Course 2026
ഗുരുവായൂർ ദേവസ്വത്തിൽ അവസരം;വെറ്ററിനറി സർജൻ മുതൽ ഇടയ്ക്ക ബ്ലോവർ വരെ, അഭിമുഖത്തിലൂടെ നിയമനം

യോഗ്യത

  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് കുറഞ്ഞത് 50% മാർക്കോടെ പ്ലസ് ടു പാസ്സായിരിക്കണം.

  • ആദ്യ ശ്രമത്തിൽ തന്നെ പ്ലസ് ടു വിജയിച്ചിരിക്കണം

  • അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും താത്കാലികമായി അപേക്ഷിക്കാം.

  • അപേക്ഷിക്കുന്നതിന് മുൻപായി നീറ്റ് (NEET) പരീക്ഷ എഴുതുകയും യോഗ്യത നേടുകയും ചെയ്തിരിക്കണം.

  • 2001 ഒക്ടോബർ 1 മുതൽ 2009 സെപ്റ്റംബർ 30 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം.

Indian Army Nursing Course 2026
മലയാളം അധ്യാപകർക്ക് കേന്ദ്ര സർക്കാർ ജോലി; പ്രാദേശിക ഭാഷകളിലെ വിദഗ്ധരുടെ പാനൽ ഒരുക്കുന്നു, അവസാന തീയതി ജൂൺ 17

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ആദ്യം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

  • തുടർന്ന് ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടത്തും.

  • ഇതിന് ശേഷം സൈക്കോളജിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (PAT) വ്യക്തിഗത അഭിമുഖവും നടക്കും.

  • അവസാന ഘട്ടമായി മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും.

  • എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് പ്രവേശനം ലഭിക്കുക.

Indian Army Nursing Course 2026
പോളിടെക്‌നിക് കഴിഞ്ഞോ?, ഇന്ത്യൻ നേവിയിൽ ജോലി നേടാം;മികച്ച ശമ്പളവും അനുകൂല്യങ്ങളും

അപേക്ഷാഫീസ്

  • ജനറൽ വിഭാഗം – 200 രൂപ

  • എസ്.സി/എസ്.ടി വിഭാഗം – ഫീസില്ല

  • ഫീസ് അടച്ചതിന് ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ സൂക്ഷിക്കണം.

സീറ്റുകളുടെ എണ്ണം

  • പൂനെ (AFMC) – 40

  • മുംബൈ (INHS അശ്വിനി) – 40

  • ലഖ്‌നൗ – 40

  • ബംഗളൂരു – 40

  • കൊൽക്കത്ത – 30

  • ന്യൂഡൽഹി – 30

ആകെ സീറ്റുകൾ – 220

Indian Army Nursing Course 2026
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

പ്രതീക്ഷിക്കുന്ന തീയതികൾ

  • ഇന്ത്യൻ ആർമി ബി.എസ്.സി നഴ്സിങ് വിജ്ഞാപനം – ജൂലൈ 2026

  • ഓൺലൈൻ അപേക്ഷ ആരംഭം – ജൂലൈ/ഓഗസ്റ്റ് 2026

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി – ഓഗസ്റ്റ് 2026

  • ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരണം – സെപ്റ്റംബർ 2026

അപേക്ഷകൾ സമർപ്പിക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾക്കും joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Summary

Indian Army Nursing Course 2026 Great Opportunity for Women Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com