

ഇന്ത്യൻ നേവി അഗ്നിവീർ (അപ്രന്റീസ്) ആകാൻ അവസരം. 01/2027, 02/2027 ബാച്ചുകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി വിജ്ഞാപനം പുറത്തിറക്കി. അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസും,ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29.
യോഗ്യത
പത്താം ക്ലാസ് വിജയവും AICTE അംഗീകൃത പോളിടെക്നിക് കോളജുകളിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഡിപ്ലോമയും നേടിയിരിക്കണം. മിനിമം 50% മാർക്കോടെ പാസായിരിക്കണം.
പ്രായപരിധി
01/2027 ബാച്ച്: 2004 ഡിസംബർ 1 മുതൽ 2009 മേയ് 31 വരെ ജനിച്ചവർ
02/2027 ബാച്ച്: 2005 മേയ് 1 മുതൽ 2009 ഒക്ടോബർ 31 വരെ ജനിച്ചവർ
ശമ്പളം
ഒന്നാം വർഷം: 30,000 രൂപ പ്രതിമാസം
നാലാം വർഷം: 40,000 രൂപ പ്രതിമാസം
4 വർഷ സേവനാവധിക്ക് ശേഷം സേവാ നിധി: 10.04 ലക്ഷം രൂപ
അപേക്ഷിക്കാവുന്ന ഡിപ്ലോമ വിഭാഗങ്ങൾ
എഞ്ചിനീയറിംഗ് സ്ട്രീം
മറൈൻ എഞ്ചിനീയറിംഗ് ആൻഡ് സിസ്റ്റംസ്
മെക്കാനിക്കൽ എഞ്ചിനീയറിംഗ്
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്
പവർ പ്ലാന്റ് എഞ്ചിനീയറിംഗ്
മാനുഫാക്ചറിംഗ് ടെക്നോളജി
മെക്കാട്രോണിക്സ്
മെറ്റലർജി
ഇൻസ്ട്രുമെന്റേഷൻ
ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്
ഇലക്ട്രിക്കൽ സ്ട്രീം
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി
ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്.
ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ്,ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ,എഴുത്തുപരീക്ഷ,മെഡിക്കൽ പരിശോധന,പ്രീ-എൻറോൾമെന്റ് മെഡിക്കൽ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ ജൂൺ 5 മുതൽ ജൂൺ 29 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates