ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

എഞ്ചിനീറിങ് ബിരുദം, എൽ.എൽ.ബി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് ആണ് അവസരം.
BPCL Recruitment 2026
BPCL Recruitment 2026 Apply Online for 55 Technical Officer Site Manager and Other Posts
Edited By:
Updated on
2 min read

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ ഓഫീസർ, സൈറ്റ് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 55 ഒഴിവുകളാണുള്ളത്. കമ്പനി സെക്രട്ടറി, ഫിനാൻസ്, പെട്രോകെമിക്കൽസ്, വേയ്‌സൈഡ് അമിനിറ്റീസ് എന്നീ വിഭാഗങ്ങളിലായാണ് നിയമനം. എഞ്ചിനീറിങ് ബിരുദം, എൽ.എൽ.ബി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20

BPCL Recruitment 2026
ബിരുദമുള്ളവർക്കും സയന്റിസ്റ്റ് ആകാം; 46 ഒഴിവുകൾ, കേന്ദ്ര സർക്കാർ നിയമനം, അര ലക്ഷം ശമ്പളം

ഒഴിവുകൾ

  • ടീം മെമ്പർ/ടീം ലീഡർ – എക്സ്പ്ലോറേഷൻ: 2

  • ടീം മെമ്പർ/ടീം ലീഡർ – അസറ്റ് മാനേജർ: 2

  • ടീം മെമ്പർ – റിസർവോയർ എൻജിനീയർ: 1

  • ടീം മെമ്പർ/ലീഡർ – ഫിനാൻസ്: 15

  • കമ്പനി സെക്രട്ടറി: 2

  • കമ്പനി സെക്രട്ടറി: 2

  • ഹെഡ് സെയിൽസ് (പെട്രോകെമിക്കൽ ടാസ്‌ക്ഫോഴ്സ്): 1

  • ടെക്നിക്കൽ ഓഫീസർ – പോളിമർ മാർക്കറ്റിംഗ്: 2

  • ടീം ലീഡ് – വേയ്‌സൈഡ് അമിനിറ്റീസ് (ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ): 5

  • സൈറ്റ് മാനേജർ – വേയ്‌സൈഡ് അമിനിറ്റീസ് (ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ): 23

ആകെ ഒഴിവുകൾ: 55

BPCL Recruitment 2026
എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

യോഗ്യത

ടീം മെമ്പർ / ടീം ലീഡർ – എക്സ്പ്ലോറേഷൻ (BPRL): ഏതെങ്കിലും വിഷയത്തിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ജിയോളജി/ജിയോഫിസിക്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. ഹൈഡ്രോകാർബൺ മേഖലയിലെ എക്സ്പ്ലോറേഷൻ/റിസർവോയർ മാനേജ്മെന്റിൽ 10 വർഷത്തെ പ്രവൃത്തി പരിചയം.

ടീം മെമ്പർ / ടീം ലീഡർ – അസറ്റ് മാനേജർ (BPRL): ബി.ഇ/ബി.ടെക് യോഗ്യത. ഹൈഡ്രോകാർബൺ മേഖലയിലെ ഉൽപാദന പ്രവർത്തനങ്ങളിലോ അസറ്റ് മാനേജ്മെന്റിലോ 7 വർഷത്തെ പ്രവൃത്തി പരിചയം.

ടീം മെമ്പർ – റിസർവോയർ എൻജിനീയർ: പെട്രോളിയം/കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്. അപ്സ്ട്രീം ഓയിൽ & ഗ്യാസ് മേഖലയിലെ റിസർവോയർ എൻജിനീയറിംഗിൽ 7 വർഷത്തെ പരിചയം.

BPCL Recruitment 2026
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

കമ്പനി സെക്രട്ടറി – ടീം ലീഡർ: ICSI അംഗീകൃത കമ്പനി സെക്രട്ടറി യോഗ്യത. 18 വർഷത്തെ പ്രവൃത്തി പരിചയം.

കമ്പനി സെക്രട്ടറി – ടീം മെമ്പർ: ICSI അംഗീകൃത കമ്പനി സെക്രട്ടറി യോഗ്യത. 7 വർഷത്തെ പ്രവൃത്തി പരിചയം.

ടീം മെമ്പർ / ലീഡർ – ഫിനാൻസ്: CA അല്ലെങ്കിൽ ICWA യോഗ്യത. ഫിനാൻസ്, അക്കൗണ്ട്സ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ 14 വർഷത്തെ പ്രവൃത്തി പരിചയം.

BPCL Recruitment 2026
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

ഹെഡ് സെയിൽസ് (പെട്രോകെമിക്കൽ ടാസ്‌ക്ഫോഴ്സ്): കെമിക്കൽ/മെക്കാനിക്കൽ/പോളിമർ എൻജിനീയറിങ്, എം.എസ്.സി, പി.എച്ച്.ഡി അല്ലെങ്കിൽ എംബിഎ. മാർക്കറ്റിംഗ് മേഖലയിലെ 21 വർഷത്തെ പ്രവൃത്തി പരിചയം.

ടെക്നിക്കൽ ഓഫീസർ – പോളിമർ മാർക്കറ്റിംഗ്: പോളിമർ, കെമിക്കൽ, മെറ്റീരിയൽസ് അല്ലെങ്കിൽ പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദം/ബിരുദാനന്തര ബിരുദം. 4 വർഷത്തെ പ്രവൃത്തി പരിചയം.

BPCL Recruitment 2026
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

ടീം ലീഡ് – വേയ്‌സൈഡ് അമിനിറ്റീസ് (WSA): എംബിഎ/ഹോസ്പിറ്റാലിറ്റി/റീട്ടെയിൽ മാനേജ്മെന്റ് ബിരുദാനന്തര യോഗ്യത. 10 വർഷത്തെ പ്രവൃത്തി പരിചയം.

സൈറ്റ് മാനേജർ – വേയ്‌സൈഡ് അമിനിറ്റീസ് (WSA): ബിരുദവും എംബിഎ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് യോഗ്യതയും. 5 വർഷത്തെ പ്രവൃത്തി പരിചയം.

BPCL Recruitment 2026
ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകളുടെ പ്രാഥമിക പരിശോധന,കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), കേസ് ബേസ്ഡ് ഡിസ്കഷൻ/ഗ്രൂപ്പ് ടാസ്‌ക്/പേഴ്സണൽ ഇന്റർവ്യൂ, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നവർ BPCL നിശ്ചയിക്കുന്ന പ്രീ-എംപ്ലോയ്മെന്റ് മെഡിക്കൽ പരിശോധന വിജയകരമായി പൂർത്തിയാക്കണം.

BPCL Recruitment 2026
ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗ്രേഡ് അനുസരിച്ച് 50,000 മുതൽ 2,80,000 വരെ പ്രതിമാസ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.bharatpetroleum.in/images/files/bpcl-mid-senior-level-advertisement-may26.pdf

Summary

BPCL Recruitment 2026 Apply Online for 55 Technical Officer Site Manager and Other Posts by June 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com