ബിരുദമുള്ളവർക്കും സയന്റിസ്റ്റ് ആകാം; 46 ഒഴിവുകൾ, കേന്ദ്ര സർക്കാർ നിയമനം, അര ലക്ഷം ശമ്പളം

ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റേഴ്സ്, ബാച്ചിലർ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 06.
UPSC Scientist-B
UPSC is recruiting for 46 Scientist-B positions.chat gpt
Edited By:
Updated on
1 min read

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയന്റിസ്റ്റ്-ബി തസ്തികയിൽ നിയമനം നടത്തുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), ഭൂവിജ്ഞാന മന്ത്രാലയം എന്നിവയിലായി ആകെ 46 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റേഴ്സ്, ബാച്ചിലർ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 06.

UPSC Scientist-B
ഗുരുവായൂർ ദേവസ്വം സ്കൂളിൽ അവസരം; ക്ലർക്ക്,അധ്യാപക തസ്തികയിൽ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

തസ്തികകളും യോഗ്യതകളും

സയന്റിസ്റ്റ്-ബി (അറ്റ്മോസ്ഫെറിക് സയൻസസ്)

  • യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദം. (അറ്റ്മോസ്ഫെറിക് സൈൻസസ് / ഓഷ്യൻ സയൻസ് / ഹൈഡ്രോളജി / അറ്റ്മോസ്ഫെറിക് ഫിസിക്സ് / അറ്റ്മോസ്ഫെറിക് ഓഷ്യൻ സയൻസ് & ടെക്നോളജി / റഡാർ & മൈക്രോവേവ് എഞ്ചിനീയറിംഗ്).

UPSC Scientist-B
HLL Recruitment 2026: പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തിക; കേരളത്തിലും അവസരം,അവസാന തീയതി ജൂൺ 3

സയന്റിസ്റ്റ്-ബി (ജനറൽ മെറ്റീരിയോളജി)

  • യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള മാസ്റ്റേഴ്സ് ബിരുദം. (മാത്തമാറ്റിക്സ് / ഫിസിക്സ് / അറ്റ്മോസ്ഫെറിക് സയൻസ് / ഫിസിക്സ് വിത്ത് മെറ്റീരിയോളജി).

സയന്റിസ്റ്റ്-ബി (ഇൻസ്ട്രുമെന്റേഷൻ)

  • യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള ബാച്ചിലർ ബിരുദം (ബി.ടെക്/ബി.ഇ). (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / മെക്കാനിക്കൽ / ഐ.ടി / ഇൻസ്ട്രുമെന്റേഷൻ / മെക്കാട്രോണിക്സ് / ഇലക്ട്രിക്കൽ / കംപ്യുട്ടർ സയൻസ്).

UPSC Scientist-B
ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8

തെരഞ്ഞെടുപ്പ് പ്രക്രിയ

  1. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കും

  2. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ ഷോർട്ട്‌ലിസ്റ്റിംഗ് മാനദണ്ഡങ്ങളിൽ വ്യത്യാസം വരും.

  3. അപേക്ഷകർ എല്ലാ ഉയർന്ന യോഗ്യതകളും നേട്ടങ്ങളും ഓൺലൈൻ അപേക്ഷയിൽ നിർബന്ധമായി രേഖപ്പെടുത്തണം

  4. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖം അല്ലെങ്കിൽ പരീക്ഷയ്ക്ക് ക്ഷണിക്കും.

  5. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

നിയമനം ലഭിക്കുന്നവർക്ക് 56,100 മുതൽ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://upsc.gov.in/sites/default/files/AdvtNo-05-2026-Engl-220526.pdf

(12,13,14 നമ്പറുകൾ പരിശോധിക്കുക)

UPSC is recruiting for 46 Scientist-B positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com