

ക്ഷീര വികസന വകുപ്പിന് കീഴിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഡയറി സയന്‍സിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1.
1. വകുപ്പ് : ക്ഷീര വികസനം
2. ഉദ്യോഗപ്പേര് : ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
3. ശമ്പളം : ₹ 55,200 – 1,15,300/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍.
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 20-41.
7. യോഗ്യതകൾ : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍) കീഴിലുള്ള നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ലഭിച്ച ബി.എസ്.സി (ഡയറി സയന്‍സ്) ബിരുദം അല്ലെങ്കില്‍ ബി.ടെക് (ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി) ബിരുദം.
8. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതി: (എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 01.07.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2026-05/noti-23-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates