സി-ഡാകിൽ വൻ അവസരം! 951 ഒഴിവുകൾ; പ്രവൃത്തി പരിചയം വേണ്ട, കേരളത്തിലും നിയമനം

പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 951 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്/ബി.ഇ, എം.എസ്‌സി, എം.ടെക്, എം.ഫിൽ/പി.എച്ച്.ഡി, സി.എ, സി.എം.എ, സി.എസ്, എൽ.എൽ.ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
CDAC Recruitment 2026
CDAC Recruitment 2026 Apply for 951 Project Engineer, Manager and Other Posts Till June 20
Updated on
2 min read

കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 951 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്/ബി.ഇ, എം.എസ്‌സി, എം.ടെക്, എം.ഫിൽ/പി.എച്ച്.ഡി, സി.എ, സി.എം.എ, സി.എസ്, എൽ.എൽ.ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20.

CDAC Recruitment 2026
ഈ അവസരം വനിതകൾക്ക് മാത്രം; വനിതാ-ശിശു വികസന വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ, പി എസ് സി വഴി നിയമനം

സെന്ററുകളും ഒഴിവുകളും

  • ബെംഗളൂരു : 272

  • നോയിഡ : 211

  • പൂനെ : 162

  • ഹൈദരാബാദ് : 76

  • ചെന്നൈ: 67

  • ഗുവാഹത്തി: 46

  • മുംബൈ: 45

  • കൊൽക്കത്ത : 28

  • തിരുവനന്തപുരം : 25

  • മൊഹാലി : 16

  • ഡൽഹി: 3

CDAC Recruitment 2026
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

തസ്തികകൾ

പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് ടെക്നീഷ്യൻ, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്, പ്രോജക്ട് എഞ്ചിനീയർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ഓഫീസർ, പ്രോജക്ട് മാനേജർ, പ്രോഗ്രാം മാനേജർ, പ്രോജക്ട് ഹെഡ്, അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത

ഐടിഐ, ഡിപ്ലോമ, ബി.ടെക്/ബി.ഇ, എം.എസ്.സി, എം.ഇ/എം.ടെക്, എം.ഫിൽ/പി.എച്ച്.ഡി, സി.എ, സി.എം.എ, സി.എസ്, എൽ.എൽ.ബി തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

CDAC Recruitment 2026
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

ശമ്പളം

ശമ്പളം തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. പ്രോജക്ട് അസോസിയേറ്റുമാർക്ക് പ്രതിമാസം 28,750 മുതൽ 35,000 രൂപ വരെയും, പ്രോജക്ട് എഞ്ചിനീയർമാർക്ക് 39,100 മുതൽ 50,000 രൂപ വരെയും, സീനിയർ പ്രോജക്ട് എഞ്ചിനീയർമാർക്ക് 60,000 മുതൽ 75,000 രൂപ വരെയും, പ്രോജക്ട് മാനേജർമാർക്ക് 64,000 മുതൽ 1.60 ലക്ഷം വരെയും ലഭിക്കും..

CDAC Recruitment 2026
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

പ്രായപരിധി

വിവിധ തസ്തികകൾക്ക് സാധാരണയായി 35 മുതൽ 56 വയസ് വരെ പരമാവധി പ്രായപരിധിയുണ്ട്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

പ്രവൃത്തി പരിചയം.

തസ്തിക അനുസരിച്ച് തുടക്കകാർക്ക് മുതൽ 15 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്ക് വരെ അപേക്ഷിക്കാം. പ്രോജക്ട് അസോസിയേറ്റ്, ടെക്നീഷ്യൻ തസ്തികകളിലാണ് ഫ്രഷർമാർക്ക് അവസരം. പ്രോജക്ട് എഞ്ചിനീയർ തസ്തികയ്ക്ക് 0–3 വർഷവും, സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയ്ക്ക് 3–7 വർഷവും, പ്രോജക്ട് മാനേജർ/പ്രോഗ്രാം മാനേജർ തസ്തികകൾക്ക് 7–15 വർഷവും പ്രവൃത്തി പരിചയം ആവശ്യമാണ്.

CDAC Recruitment 2026
കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം; 1607 ഒഴിവുകൾ, ഐടിഐ മുതൽ പാരാമെഡിക്കൽ വരെ, ജൂൺ 1 മുതൽ അപേക്ഷിക്കാം

അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക സ്ക്രീനിങ്, എഴുത്തുപരീക്ഷ (ആവശ്യമെങ്കിൽ), അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 20.

തിരുവനന്തപുരം സെന്ററിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://careers.cdac.in/advt-details/TR-2752026-RXUHU

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://careers.cdac.in/

Summary

CDAC Recruitment 2026 Apply for 951 Project Engineer, Manager and Other Posts Till June 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com