കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം; 1607 ഒഴിവുകൾ, ഐടിഐ മുതൽ പാരാമെഡിക്കൽ വരെ, ജൂൺ 1 മുതൽ അപേക്ഷിക്കാം

ബിരുദം, ഡിപ്ലോമ, ഐടിഐ, പാരാമെഡിക്കൽ വിഭാഗങ്ങളിലായി ആകെ 1607 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
NCL Apprentice Recruitment 2026
NCL Apprentice Recruitment 2026 Apply Online for 1607 Posts.
Edited By:
Updated on
2 min read

കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (NCL) അപ്രന്റിസ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദം, ഡിപ്ലോമ, ഐടിഐ, പാരാമെഡിക്കൽ വിഭാഗങ്ങളിലായി ആകെ 1607 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ സിംഗ്രൗളി ആസ്ഥാനമായുള്ള എൻസിഎല്ലിന്റെ വിവിധ യൂണിറ്റുകളിലായിരിക്കും ഒരു വർഷത്തെ പരിശീലനം. അപേക്ഷകൾ ജൂൺ 1 മുതൽ ജൂൺ 15 വരെ ഓൺലൈനായി സമർപ്പിക്കാം.

NCL Apprentice Recruitment 2026
കേന്ദ്ര ഡെപ്യൂട്ടേഷൻ നിയമനം; പാസ്പോർട്ട് ഓഫിസ് മുതൽ ലോ ട്രൈബ്യൂണൽ വരെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കും അവസരം

ഒഴിവുകളും എണ്ണവും

ഗ്രാജുവേറ്റ് അപ്രന്റിസ് – 241 ഒഴിവുകൾ

  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് – 45

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 43

  • കംപ്യുട്ടർ സയൻസ് & എഞ്ചിനീയറിംഗ് – 13

  • മൈനിംഗ് എഞ്ചിനീയറിംഗ് – 17

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 8

  • സിവിൽ എഞ്ചിനീയറിംഗ് – 16

  • ഇൻഫർമേഷൻ ടെക്നോളജി – 7

  • ബി.കോം – 58

  • ബി.എ – 7

  • എൽ.എൽ.ബി – 12

  • ബി.സി.എ – 15

NCL Apprentice Recruitment 2026
ഐഐഎം മുംബൈ: മാനേജ്മെന്റ് ട്രെയിനിയാകാം,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 16

ഡിപ്ലോമ അപ്രന്റിസ് – 305 ഒഴിവുകൾ

  • ബാക്ക് ഓഫീസ് മാനേജ്മെന്റ് – 13

  • മൈനിംഗ് എഞ്ചിനീയറിംഗ് – 29

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 67

  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് – 72

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12

  • സിവിൽ എഞ്ചിനീയറിംഗ് – 56

  • മോഡേൺ ഓഫീസ് മാനേജ്മെന്റ് & സെക്രട്ടേറിയൽ പ്രാക്ടീസസ് – 16

  • കംപ്യുട്ടർ സയൻസ് / ഐടി – 14

  • എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് – 5

  • സർവേ എഞ്ചിനീയറിംഗ് – 21

NCL Apprentice Recruitment 2026
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

ഐടിഐ ട്രേഡ് അപ്രന്റിസ് – 906 ഒഴിവുകൾ

  • ഫിറ്റർ – 349

  • ഇലക്ട്രീഷ്യൻ – 244

  • വെൽഡർ – 110

  • ഓട്ടോ ഇലക്ട്രീഷ്യൻ – 63

  • ടർണർ – 44

  • മെഷിനിസ്റ്റ് – 43

  • COPA – 32

  • ഡീസൽ മെക്കാനിക് – 11

  • മോട്ടോർ മെക്കാനിക് വെഹിക്കിൾ – 10

NCL Apprentice Recruitment 2026
ബിരുദമുള്ളവർക്കും സയന്റിസ്റ്റ് ആകാം; 46 ഒഴിവുകൾ, കേന്ദ്ര സർക്കാർ നിയമനം, അര ലക്ഷം ശമ്പളം

പാരാമെഡിക്കൽ അപ്രന്റിസ് – 155 ഒഴിവുകൾ

ഡിഗ്രി വിഭാഗം

  • നഴ്സിംഗ് – 30

  • ഫിസിയോതെറാപ്പി – 6

  • ആയുർവേദ – 3

  • ഓപ്റ്റോമെട്രി – 3

  • യോഗ – 3

  • ഡയറ്ററ്റിക്സ് – 3

ഡിപ്ലോമ വിഭാഗം

  • ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി (GNM) – 60

  • ഫാർമസി – 15

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജി – 10

  • ECG ടെക്നോളജി – 10

  • എക്‌സ്-റേ ടെക്നോളജി – 10

  • ഒഫ്താൽമിക് ടെക്നോളജി – 2

ആകെ ഒഴിവുകൾ: 1607

നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപൻഡായി പ്രതിമാസം 9,600 രൂപ മുതൽ 13,700 രൂപ വരെ ലഭിക്കും. 2026 ജൂൺ 1 അടിസ്ഥാനമാക്കി 18 മുതൽ 26 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ലഭ്യമാണ്. തെരഞ്ഞെടുപ്പ് പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.

NCL Apprentice Recruitment 2026
നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ ജോലി നേടാം; 534 ഒഴിവുകൾ, ഐടിഐ മുതൽ യോഗ്യത, അവസാന തീയതി ജൂൺ 3

അപേക്ഷകർ ആദ്യം NATS അല്ലെങ്കിൽ NAPS പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് എൻറോൾമെന്റ് ഐഡി നേടണം. തുടർന്ന് ബന്ധപ്പെട്ട അപ്രന്റിസ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nclcil.in/media/documents/Apprentice_notification_2026-2027_English.pdf

Summary

NCL Apprentice Recruitment 2026 Apply Online for 1607 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com