ഈ അവസരം വനിതകൾക്ക് മാത്രം; വനിതാ-ശിശു വികസന വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ, പി എസ് സി വഴി നിയമനം

പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.
Kerala PSC
Kerala PSC Invites Applications for Child Development Project Officer Postsfile
Edited By:
Updated on
1 min read

വനിതാ-ശിശു വികസന വകുപ്പിൽ ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ പുറത്തിറക്കി. സ്ത്രീകൾക്ക് മാത്രമാണ് അവസരം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.

Kerala PSC
ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

1. വകുപ്പ് : വനിതാ ശിശു വികസന വകുപ്പ്

2. ഉദ്യോഗപ്പേര് : ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ (സ്ത്രീകളില്‍ നിന്നും മാത്രം) 3. ശമ്പളം : ₹ 50,200 – 1,05,300/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 25 - 45.

Kerala PSC
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

7. യോഗ്യതകള്‍ : ( എ) ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഹോംസയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ചിട്ടുള്ള ബിരുദാനന്തര ബിരുദം.

(ബി ) ഭാരത സര്‍ക്കാരോ കേരള സര്‍ക്കാരോ അംഗീകരിച്ച, സോഷ്യല്‍ വര്‍ക്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

8. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.07.2026 ബുധനാഴ്ച അർധരാത്രി 12 മണി വരെ.

Kerala PSC
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-25-26.pdf.

Summary

Kerala PSC Invites Applications for Child Development Project Officer Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com