ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 ഒഴിവുകൾ; ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 06

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 06.
NIACL  Apprentice Vacancies
NIACL Announces 550 Apprentice Vacancies Across India
Edited By:
Updated on
1 min read

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് (NIACL) 2026 അപ്രന്റിസ്‌ഷിപ്പ് പ്രോഗ്രാമിലേക്കുള്ള നിയമനം നടത്തുന്നു. അകെ 550 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 06.

NIACL  Apprentice Vacancies
CMD: പ്രോജക്ട് എഞ്ചിനീയർ,അർബൻ പ്ലാനർ ഒഴിവുകൾ, 60,000 രൂപ ശമ്പളം

യോഗ്യതാ മാനദണ്ഡങ്ങൾ

  • ഏതെങ്കിലും സർവലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം.

  • മുമ്പ് ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ് പരിശീലനം നേടിയവരോ നിലവിൽ പരിശീലനം നടത്തിവരുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.

  • ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും ഉദ്യോഗാർഥിക്ക് കഴിവുണ്ടെന്ന് തെളിയിക്കണം.

NIACL  Apprentice Vacancies
കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

തെരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർഥികളെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുക്കുക.

  • ഓൺലൈൻ എഴുത്തുപരീക്ഷ:
    100 ഒബ്ജക്ടീവ് ചോദ്യങ്ങളുള്ള കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ആകെ 100 മാർക്കാണ്. പരീക്ഷയുടെ ദൈർഘ്യം 60 മിനിറ്റാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കും.

  • പ്രാദേശിക ഭാഷാ പരീക്ഷ:
    അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയോ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും ഉദ്യോഗാർഥിക്ക് കഴിവുണ്ടെന്ന് തെളിയിക്കണം.

  • രേഖാ പരിശോധന:
    അവസാന ഘട്ടത്തിൽ വിദ്യാഭ്യാസ യോഗ്യത, പ്രായം, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയുടെ അസൽ രേഖകൾ പരിശോധിക്കും. അതിന് ശേഷമാകും അന്തിമ പട്ടിക പുറത്തിറക്കുക.

NIACL  Apprentice Vacancies
UPSC: കേന്ദ്ര സർക്കാർ ജോലി നേടാം, 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് ഓദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.newindia.co.in/

Summary

NIACL Announces 550 Apprentice Vacancies Across India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com