CMD: പ്രോജക്ട് എഞ്ചിനീയർ,അർബൻ പ്ലാനർ ഒഴിവുകൾ, 60,000 രൂപ ശമ്പളം

പ്രോജക്ട് എഞ്ചിനീയർ, അർബൻ ഡിസൈനർ/പ്ലാനർ എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവ് വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
CMD jobs 2026
CMD Invites Applications for Project Engineer, Urban Designer Posts Harry Parvin
Edited By:
Updated on
1 min read

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രോജക്ട് എഞ്ചിനീയർ, അർബൻ ഡിസൈനർ/പ്ലാനർ എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവ് വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 01.

CMD jobs 2026
PSC വിളിക്കുന്നു... സർവകലാശാലക അസിസ്റ്റന്റ് മുതൽ ഫയർ ഫോഴ്‌സ് ട്രെയിനി വരെ

പ്രോജക്ട് എഞ്ചിനീയർ

ഒഴിവ്: 1

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം (B.Tech/B.E Civil Engineering)

  • എം.ബി.എ (MBA)

പ്രവൃത്തിപരിചയം:

  • കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം

  • ഇതിൽ കുറഞ്ഞത് 1 വർഷമെങ്കിലും സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം ഉണ്ടായിരിക്കണം

  • എസ്റ്റിമേറ്റ് തയ്യാറാക്കൽ, ടെൻഡർ രേഖകൾ തയ്യാറാക്കൽ, കരാർ മാനേജ്മെന്റ് (Contract Management) എന്നിവയിൽ പരിചയം ആവശ്യമാണ്

ഉയർന്ന പ്രായപരിധി: 40 വയസ്

പ്രതിമാസ ഏകീകൃത ശമ്പളം: 45,000 രൂപ.

CMD jobs 2026
കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

അർബൻ ഡിസൈനർ/പ്ലാനർ

  • ഒഴിവ്: 1

  • യോഗ്യത:

  • ബി.ആർക്ക് (B.Arch)

    1. അർബൻ ഡിസൈൻ/അർബൻ പ്ലാനിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം

  • പ്രവൃത്തിപരിചയം:

  • കുറഞ്ഞത് 2 വർഷം

    1. സർക്കാർ പദ്ധതികളിലോ സ്കീമുകളിലോ പ്രവർത്തിച്ച പരിചയം അഭികാമ്യം

  • ഉയർന്ന പ്രായപരിധി: 40 വയസ്

  • ശമ്പളം: 60,000 രൂപ പ്രതിമാസം

CMD jobs 2026
റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/06/Govt.-PSU_Notification.pdf

Summary

CMD Invites Applications for Project Engineer, Urban Designer Posts


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com