

സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ സ്റ്റേ ഷൻ ഓഫീസർ (ട്രെയിനി) ഉൾപ്പെടെ 29 കാറ്റഗറികളിലേക്ക് പി.എസ്.സി നിയമനം നടത്തുന്നു. വിജ്ഞാപനങ്ങൾ ജൂൺ 30-നുള്ള ഗസറ്റിൽ പ്രസിദ്ധീകരിക്കും. വൺ ടൈം രജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം തയ്യാറായ തസ്തികകളുടെ വിവരങ്ങൾ പരിശോധിക്കാം.
തദ്ദേശസ്വയംഭരണ (ഇ.ആർ.എ.) വകുപ്പ്: സെക്രട്ടറി (ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്) (തസ്‌തികമാറ്റം മുഖേന)
ഹോമിയോപ്പതി വകുപ്പ്: മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്‌തികമാറ്റം മുഖേന)
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്: അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ഫിഷറീസ് വകുപ്പ്: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ
ലാൻഡ് യൂസ് വകുപ്പ്: ജിയോളജിക്കൽ അസിസ്റ്റന്റ്
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്: സ്റ്റേഷൻ ഓഫീസർ (ട്രെയിനി)
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്: വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്
ഓയിൽപാം ഇന്ത്യ ലിമിറ്റഡ്: സ്റ്റോർ കീപ്പർ
സർവ്വകലാശാലകൾ: കംപ്യുട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2
കേരള സംസ്ഥാന ജലഗതാഗത വകുപ്പ്: ബോട്ട് സ്രാങ്ക്
കേരള വാട്ടർ അതോറിറ്റി: ഫിറ്റർ (തസ്‌തികമാറ്റം മുഖേന)
കേരള സംസ്ഥാന ജലഗതാഗത വകുപ്പ്: അപ്ഹോൾസ്റ്റർ
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (നേരിട്ടും തസ്‌തികമാറ്റം മുഖേനയും)
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ: പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ
കാസർകോട് (വിദ്യാഭ്യാസ വകുപ്പ്): പ്രീ-പ്രൈമറി ടീച്ചർ (കന്നഡ)
ജനറൽ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് (സെക്രട്ടേറിയേറ്റ്): അസിസ്റ്റന്റ് (പട്ടികവർഗ്ഗം)
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്: മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം)
ആലപ്പുഴ (ആരോഗ്യ വകുപ്പ്): ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം)
തൃശൂർ: വിവിധ വകുപ്പുകളിൽ ക്ലർക്ക്-ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം)
കോളജ് വിദ്യാഭ്യാസ വകുപ്പ്: അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികജാതി)
ഭാരതീയ ചികിത്സാ വകുപ്പ്: മെഡിക്കൽ ഓഫീസർ (വിഷ) (ഹിന്ദുനാടാർ)
കേരള പൊലീസ് വകുപ്പ്: പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എസ്.സി.സി.സി.)
കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്: അസിസ്റ്റന്റ് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി)
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ: ഇലക്ട്രീഷ്യൻ (പട്ടികജാതി)
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ: സിനി അസിസ്റ്റന്റ് (എൽ.സി./എ.ഐ.)
കേരള പൊലീസ് (വിവിധ ബറ്റാലിയനുകൾ): പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ) (എസ്.സി.സി.സി., വിശ്വകർമ്മ) (p. 2).
പാലക്കാട് (ഭാരതീയ ചികിത്സാ വകുപ്പ്): ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (എസ്.സി.സി.സി., പട്ടികവർഗ്ഗം)
കാസർകോട് (ഭാരതീയ ചികിത്സാ വകുപ്പ്): ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (എസ്.സി.സി.സി.)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates